image

10 Jan 2022 6:18 AM GMT

MSME

യുവസംരംഭകര്‍ക്ക് വഴികാട്ടിയായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

MyFin Desk

യുവസംരംഭകര്‍ക്ക് വഴികാട്ടിയായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
X

Summary

  കേരള സര്‍ക്കാറിന് കീഴിലുള്ള ഒരു നോഡല്‍ ഏജന്‍സിയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ എസ് യു എം). സ്വയസംരംഭകത്വം പ്രോത്സാപിപ്പിക്കുക എന്ന ദൗത്യമാണ് ഈ മിഷനു കീഴിലുള്ളത്. കേരള ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് പോളിസിയാണ് വിവിധ പരിപാടികളിലൂടെയും പദ്ധതികളിലൂടെയും സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കുന്നത്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭകത്വ പ്രവര്‍ത്തനങ്ങളെയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രോത്സാഹിപ്പിക്കുന്നത്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഉയര്‍ന്ന നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പ് ബിസിനസുകളെ പിന്തുണയ്ക്കുന്നതോടൊപ്പം നല്ലൊരു ബിസിനസ് ഇക്കോ സിസ്റ്റം ഉണ്ടാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് […]


കേരള സര്‍ക്കാറിന് കീഴിലുള്ള ഒരു നോഡല്‍ ഏജന്‍സിയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ എസ് യു എം). സ്വയസംരംഭകത്വം പ്രോത്സാപിപ്പിക്കുക എന്ന...

 

കേരള സര്‍ക്കാറിന് കീഴിലുള്ള ഒരു നോഡല്‍ ഏജന്‍സിയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെ എസ് യു എം). സ്വയസംരംഭകത്വം പ്രോത്സാപിപ്പിക്കുക എന്ന ദൗത്യമാണ് ഈ മിഷനു കീഴിലുള്ളത്. കേരള ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് പോളിസിയാണ് വിവിധ പരിപാടികളിലൂടെയും പദ്ധതികളിലൂടെയും സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കുന്നത്.

സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭകത്വ പ്രവര്‍ത്തനങ്ങളെയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രോത്സാഹിപ്പിക്കുന്നത്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഉയര്‍ന്ന നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പ് ബിസിനസുകളെ പിന്തുണയ്ക്കുന്നതോടൊപ്പം നല്ലൊരു ബിസിനസ് ഇക്കോ സിസ്റ്റം ഉണ്ടാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് 2006-ല്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്ഥാപിതമായത്.

സാങ്കേതികവിദ്യാധിഷ്ഠിത തൊഴിലിന്റെ ലോകത്തേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വളര്‍ന്നുവരുന്ന സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരു അനുഗ്രഹമായി പ്രവര്‍ത്തിക്കുന്നു. നിരവധി നൂതന ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സഹായിച്ചിട്ടുണ്ട്. ചുരുങ്ങിയകാലം കൊണ്ട് തന്നെ സംരംഭകര്‍ക്ക് അവരുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നേടിയെടുക്കാന്‍ കഴിയുന്ന ഒരു സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം നിര്‍മ്മിക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന് കഴിഞ്ഞു.

നിലവില്‍ സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് 2900 ലധികം രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് മിഷന്‍ സെക്ടര്‍-സ്‌പെസിഫിക് പാര്‍ട്ട്‌നര്‍ സംഘടനകളുമായി ചേര്‍ന്ന് സംസ്ഥാനത്തുടനീളം 10 ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തൃതിയില്‍ ഇന്‍കുബേഷന്‍ സ്പേസ്, 40 ലേറെ ഇന്‍കുബേറ്ററുകള്‍, 300 ലേറെ ഇന്നൊവേഷന്‍ സെന്ററുകള്‍ എന്നിവ ആരംഭിച്ചു കഴിഞ്ഞു. പുതിയ സംരംഭങ്ങള്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ഇതുവഴി ലഭിക്കുന്നു.

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇടപെടലുകള്‍ക്ക് ചെറുപ്പക്കാര്‍ക്കിടയില്‍ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഫണ്ടിംഗ് ലഭ്യമാക്കാന്‍ മാത്രമല്ല, വിവിധ ഘട്ടങ്ങളില്‍ മെന്റര്‍ഷിപ്പും ബിസിനസ് വിപുലീകരണത്തിനുളള അവസരവും പ്രദാനം ചെയ്തു. ഗവണ്‍മെന്റിന്റെ ഈ സമീപനം ഫലപ്രദമായ സാങ്കേതിക സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുമായ സഹകരിക്കുന്നതിന് സംരംഭകര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭ്യമാക്കി.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു 'യുണീക്ക് ഐഡി' നല്‍കുന്നു. എല്ലാ ഇടപാടുകളിലും ഉപയോഗിക്കാവുന്ന ഒരൊറ്റ കോഡ് ഉപയോഗിച്ച് സ്റ്റാര്‍ട്ടപ്പുകളെ തിരിച്ചറിയാന്‍ യുണീക്ക് ഐഡി സഹായിക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്റെ പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന സെര്‍ച്ച് ഓപ്ഷനില്‍ നിന്ന് സ്റ്റാര്‍ട്ടപ്പുകളെ തിരിച്ചറിയാനും ഈ ഐഡി ഉപയോഗിക്കാം. യുണിക്ക് ഐഡി ഫോര്‍മാറ്റ് - DIPP നമ്പര്‍/രജിസ്റ്റര്‍ ചെയ്ത വര്‍ഷം/KSUM ID