10 Jan 2022 4:06 AM GMT

Summary
ലോക്കര്‍ ലക്ഷ്യമിടുന്നത്.
സ്വര്‍ണം സൂക്ഷിക്കാനോ വില പിടിപ്പുള്ള ഡോക്യുമെന്റുകളോ ബോണ്ടുകളോ സൂക്ഷിക്കാനോ നമ്മള്‍ ലോക്കറുകള്‍ ഉപയോഗിക്കാറില്ലേ?...
സ്വര്‍ണം സൂക്ഷിക്കാനോ വില പിടിപ്പുള്ള ഡോക്യുമെന്റുകളോ ബോണ്ടുകളോ സൂക്ഷിക്കാനോ നമ്മള്‍ ലോക്കറുകള്‍ ഉപയോഗിക്കാറില്ലേ? എല്ലാം ഡിജിറ്റലൈസേഷനിലേക്ക് മാറുമ്പോള്‍ ഇത്തരത്തിലൊരു ലോക്കര്‍ ഡിജിറ്റലായി കിട്ടിയാലോ? നമ്മുടെ തിരിച്ചറിയല്‍ രേഖകളോ, വിലപ്പെട്ട മറ്റെന്തു രേഖകളുമായിക്കോട്ടെ അതു സൂക്ഷിക്കാന്‍ സുരക്ഷിതമായ ഒരിടം എന്ന ആശയത്തില്‍ നിന്നാണ് ഡിജി ലോക്കറിന്റെ തുടക്കം.
ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന് കീഴില്‍ ഇന്ത്യാ ഗവണ്‍മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം (MeitY) നല്‍കുന്ന ഒരു ഡിജിറ്റൈസേഷന്‍ ഓണ്‍ലൈന്‍ സേവനമാണ് ഡിജി ലോക്കര്‍. ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ള അക്കാദമിക് മാര്‍ക്ക് ഷീറ്റ് തുടങ്ങിയ ആധികാരിക രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സൂക്ഷിക്കുന്നതിന് ഡിജിലോക്കര്‍ സഹായിക്കുന്നു. ഓരോ ആധാര്‍ ഉടമയ്ക്കും ക്ലൗഡില്‍ ഒരു അക്കൗണ്ട് നല്‍കുന്നു. ഇത് കൂടാതെ ഡോക്യുമെന്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യാന്‍ ഓരോ അക്കൗണ്ടിനും 1 ജിബി സ്റ്റോറേജും നല്‍കുന്നു.
'ഡിജിറ്റല്‍ ശാക്തീകരണം' ആണ് ഡിജി ലോക്കര്‍ ലക്ഷ്യമിടുന്നത്. 2017 ഫെബ്രുവരി 8ന് ജി എസ് ആര്‍ ല്‍ വിജ്ഞാപനം ചെയ്ത ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍ 9 എ പ്രകാരം ഡിജിലോക്കര്‍ സിസ്റ്റത്തില്‍ നല്‍കിയിരിക്കുന്ന രേഖകള്‍ യഥാര്‍ത്ഥ ഫിസിക്കല്‍ ഡോക്യുമെന്റുകള്‍ക്ക് തുല്യമായി കണക്കാക്കപ്പെടുന്നു.
ഡിജി ലോക്കറിന്റെ ഗുണങ്ങള്‍
- പ്രധാനപ്പെട്ട രേഖകള്‍ എപ്പോള്‍ വേണമെങ്കിലും എവിടെയും ലഭ്യമാകുന്നു.
- ആധികാരിക രേഖകള്‍, നിയമപരമായി ഒറിജിനലുകള്‍ക്ക് തുല്യമാണ്.
- ഉടമസ്ഥന്റെ സമ്മതത്തോടെ ഡിജിറ്റല്‍ ഡോക്യുമെന്റ് എക്‌സ്‌ചേഞ്ചിനുള്ള അവസരം.
- സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കല്‍ - സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, തൊഴില്‍, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, വിദ്യാഭ്യാസം, ആരോഗ്യം മുതലായവ.
ഏജന്‍സികള്‍ക്കുള്ള ഗുണങ്ങള്‍
- ഭരണപരമായ അധിക ചിലവ് ഒഴിവാക്കുന്നു: 'പേപ്പര്‍ലെസ് ഗവേണന്‍സ്' എന്ന ആശയം ലക്ഷ്യമിടുന്നു. പേപ്പറിന്റെ ഉപയോഗം കുറയ്ക്കുന്നതിലൂടെയും പരിശോധനാ പ്രക്രിയ വെട്ടിച്ചുരുക്കുന്നതിലൂടെയും ഭരണപരമായ അധിക ചിലവ് ഒഴിവാക്കുന്നു
- ഡിജിറ്റല്‍ പരിവര്‍ത്തനം: ആധികാരിക കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിശ്വസനീയമായ രേഖകള്‍ നല്‍കുന്നു. ഡിജി ലോക്കര്‍ വഴി ഡോക്യുമെന്റുകള്‍ നല്‍കുന്ന ഏജന്‍സിയില്‍ നിന്ന് നേരിട്ട് തത്സമയം ലഭ്യമാക്കുന്നു.
- സുരക്ഷിത ഡോക്യുമെന്റ് ഗേറ്റ്വേ: പേയ്മെന്റ് ഗേറ്റ്വേ പോലെയുള്ള ഒരു സുരക്ഷിത ഡോക്യുമെന്റ് എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കുന്നു.
- തത്സമയ സ്ഥിരീകരണം: ഉപയോക്താവിന്റെ സമ്മതം നേടിയ ശേഷം ഇഷ്യൂ ചെയ്യുന്നവരില്‍ നിന്ന് നേരിട്ട് ഡാറ്റ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളെ പ്രാപ്തമാക്കുന്ന രീതിയില്‍ ഒരു സ്ഥിരീകരണ മൊഡ്യൂള്‍ നല്‍കുന്നു.