image

10 Jan 2022 12:09 AM GMT

Learn & Earn

കാറുകള്‍ക്ക് സുരക്ഷ ഒരുക്കാം

MyFin Desk

കാറുകള്‍ക്ക് സുരക്ഷ ഒരുക്കാം
X

Summary

ഒരു കാറില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട അവശ്യ സുരക്ഷാ ഫീച്ചറുകള്‍ താഴെ പറയുന്നു.


നിങ്ങള്‍ വാങ്ങുന്ന കാറുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു കാറില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട...

നിങ്ങള്‍ വാങ്ങുന്ന കാറുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു കാറില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട അവശ്യ സുരക്ഷാ ഫീച്ചറുകള്‍ താഴെ പറയുന്നു.

  • ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍

ഇന്ത്യയില്‍ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്സ്‌മെന്റ് പ്രോഗ്രാം (BNVSAP)
സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പക്ഷേ, ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും വേണ്ടി മുന്‍വശത്ത് ഇരട്ട എയര്‍ബാഗുകളെങ്കിലും ഉള്ള ഒരു കാര്‍ ആണ് കൂടുതല്‍ സുരക്ഷിതം. അപകടസമയത്ത് എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ച് ഒരാള്‍ക്ക് ഉണ്ടായേക്കാവുന്ന അപകടത്തിന്റെ തോത് കുറയ്ക്കുന്നു.

  • ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (EBD) സംവിധാനമുള്ള എ ബി
    എസ്

പെട്ടെന്ന് റോഡില്‍ ബ്രേക്ക് ഇടുമ്പോള്‍ ടയറുകള്‍ ലോക്ക് ചെയ്യുന്നത് തടഞ്ഞ്
വാഹനത്തിന്റെ നിയന്ത്രണം ഉറപ്പാക്കുന്ന സംവിധാനമാണ് ആന്റി ലോക്ക്
ബ്രേക്കിംഗ് സിസ്റ്റം (എ ബി എസ്).വാഹനത്തിന്റെ വേഗത, വീലുകളുടെ ഘര്‍ഷണം,
റോഡിന്റെ അവസ്ഥ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അനുസരിച്ച് ബ്രേക്കിന്റെ
ശക്തി നിയന്ത്രിക്കുന്ന ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബ്യൂഷനുമായി
(ഇബിഡി)സംയോജിപ്പിക്കുന്നത് സുരക്ഷ വര്‍ധിപ്പിക്കുന്നു. ഈ സംവിധാനത്തിന്
നിര്‍ണായക സമയങ്ങളില്‍ എളുപ്പത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. നിങ്ങള്‍
വാങ്ങാന്‍ ഉദ്ദേശിക്കുന്ന കാറിന് ഇബിഡി ഉള്ള എ ബി എസ് ഉണ്ടെന്ന് ഉറപ്പാക്കുക.

  • കോര്‍ണറിംഗ് സ്റ്റബിലിറ്റി നിയന്ത്രണം

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ ഭാഗമാണ് ഈ സംവിധാനം.
വളവുകളില്‍ പ്രത്യേകിച്ച് ഉയര്‍ന്ന വേഗതയില്‍, കാര്‍ ഓടുമ്പോള്‍ വാഹനം തെന്നി
നീങ്ങുന്നത് തടയുന്നു. ഇതിനനുസരിച്ച് ബ്രേക്ക് ഫോഴ്സ് വിതരണം ചെയ്യുകയും
ഓരോ ചക്രത്തിനും റോഡുമായി ഘര്‍ഷണം ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

  • പിന്‍ ഭാഗത്തുള്ള പാര്‍ക്കിംഗ് സെന്‍സറുകള്‍

ഒരു കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഡ്രൈവറെ സഹായിക്കുക മാത്രമല്ല, കാര്‍ റിവേഴ്സ്
ചെയ്യുമ്പോള്‍ അപകടത്തിലായേക്കാവുന്ന കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഈ സെന്‍സറുകള്‍ സഹായകമാണ്. ഏത് തടസ്സവും മനസ്സിലാക്കി അതനുസരിച്ച് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ സംവിധാനം.

  • സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനറുകള്‍

പേര് സൂചിപ്പിക്കുന്നത് പോലെ, പെട്ടെന്നുള്ള ബ്രേക്കിംഗ് അല്ലെങ്കില്‍ ക്രാഷ്
സംഭവിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റിനെ നിയന്ത്രിക്കുന്ന സംവിധാനമാണിത്. ഇന്ത്യയിലെ ഒട്ടുമിക്ക കാറുകളും സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനര്‍ കൊണ്ട് സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

  • സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്

ഒരു നിശ്ചിത വേഗത കൈവരിച്ചതിന് ശേഷം, കാറിന്റെ ഡോറുകള്‍ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനം. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്സ്‌മെന്റ് പ്രോഗ്രാം വഴി കാറുകള്‍ക്ക് സ്പീഡ് സെന്‍സിംഗ് അലാറം നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ഓട്ടോമാറ്റിക് ഡോര്‍ ലോക്ക് നിര്‍ബന്ധമാക്കിയിട്ടില്ല. അതിനാല്‍, സുരക്ഷ ഉറപ്പാക്കാന്‍, നിങ്ങള്‍ വാങ്ങുന്ന കാറിന് സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക് ഉണ്ടെന്ന് ഉറപ്പാക്കുക.

  • ഇംപാക്ട് സെന്‍സിംഗ് ഡോര്‍ അണ്‍ലോക്ക്

മിക്കപ്പോഴും അപകടങ്ങള്‍ക്ക് ശേഷം കാറിന്റെ ഡോറുകള്‍ പൂട്ടിയിരിക്കുന്നതിനാല്‍ യാത്രക്കാര്‍ കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. കാറ് അപകടപ്പെടുമ്പോള്‍ തന്നെ ഈ സുരക്ഷാ സംവിധാനം വാതില്‍ അണ്‍ലോക്ക് ചെയ്യുന്നു. ഇത് യാത്രക്കാര്‍ക്ക് ഡോറുകള്‍ അനായാസം തുറക്കുന്നത് സാധ്യമാക്കുന്നു.

  • പാനിക് ബ്രേക്കിംഗ് സിഗ്‌നല്‍

ഈ ലളിതമായ ഫീച്ചര്‍ വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി തടയാന്‍ സഹായിക്കുന്നു. പെട്ടെന്നുള്ള ബ്രേക്കിംഗില്‍, പിന്‍വശത്തെ ബ്രേക്ക് ലൈറ്റുകള്‍ ഉയര്‍ന്ന ഫ്രീക്വന്‍സി ഫ്‌ളാഷിംഗില്‍ തിളങ്ങുന്നു. വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് പിന്നിലുള്ള ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. അതിനാല്‍, കാറുകളിലെ ഈ സജീവ സുരക്ഷാ സംവിധാനം കൊണ്ട് അപകടം തടയാന്‍ കഴിയും.

  • ISOFIX ചൈല്‍ഡ്-സീറ്റ് ആങ്കറുകള്‍

ചെറിയ കുട്ടികളുള്ളവര്‍ക്ക് ആണ് ISOFIX ചൈല്‍ഡ് ആങ്കറുകള്‍ നിര്‍ബന്ധമായി
വേണ്ടത്. കാറില്‍ ഒരു ചൈല്‍ഡ് സീറ്റ് സെറ്റ് ചെയ്യാന്‍ ഈ സംവിധാനം വഴിയൊരുക്കുന്നു.പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് റോഡപകടങ്ങള്‍ക്കു കാരണം. എന്നാല്‍ ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരു പരിധി വരെ അപകടങ്ങളുടെ ആക്കം കുറയ്ക്കാന്‍ കാരണമാകാറുണ്ട്.