image

11 Jan 2022 6:10 AM GMT

Kudumbashree

കാര്‍ഷിക സഹകരണ പ്രസ്ഥാനങ്ങള്‍ എന്തിനുവേണ്ടി?

MyFin Desk

കാര്‍ഷിക സഹകരണ പ്രസ്ഥാനങ്ങള്‍ എന്തിനുവേണ്ടി?
X

Summary

കര്‍ഷകര്‍ സ്വമേധയാ മാത്രമേ ഇതില്‍ അംഗങ്ങളാകേണ്ടതുള്ളൂ, കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശം കര്‍ഷകന്ന് തന്നെയായിരിക്കും,


സംയുക്തമായി ചെയുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക സഹകരണ മേഖലയില്‍പ്പെടും. അതായത്, വ്യക്തികള്‍ അവരുടെ ഉടമസ്ഥതയിലുള്ള...

സംയുക്തമായി ചെയുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക സഹകരണ മേഖലയില്‍പ്പെടും. അതായത്, വ്യക്തികള്‍ അവരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങളില്‍ പൊതുവായ ചില സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍. അത്തരം കര്‍ഷക കൂട്ടായ്മകളില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് വേണ്ടി ഈ സ്ഥാപനങ്ങള്‍ വിത്തുകളും വളങ്ങളും കാര്‍ഷിക യന്ത്രങ്ങളും മറ്റും വാങ്ങുകയും കൃഷി ചെയ്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ വില്‍ക്കാന്‍ സഹായിക്കുകയോ ചെയുന്നു.

കാര്‍ഷിക സഹകരണ സര്‍വീസുകളെ പ്രധാനമായും വിതരണ സംഘങ്ങള്‍ വിപണന സംഘങ്ങള്‍ എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. വിതരണ സംഘങ്ങള്‍ വിത്തുകള്‍, വളങ്ങള്‍, ഇന്ധനം, യന്ത്രങ്ങള്‍ തുടങ്ങി കൃഷിയ്ക്ക് ആവശ്യമായ വസ്തുക്കള്‍ ലഭ്യമാക്കുന്നു. വിപണന സംഘങ്ങള്‍ അതിന്റെ പാക്കേജിങ്, വാഹന സൗകര്യം, വിതരണ സംവിധാനം തുടങ്ങി വിപണി ലക്ഷ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയുന്നു.

കാര്‍ഷിക സഹകരണത്തിന്റെ പൊതു സ്വഭാവം ഇങ്ങനെയാണ്: കര്‍ഷകര്‍ സ്വമേധയാ മാത്രമേ ഇതില്‍ അംഗങ്ങളാകേണ്ടതുള്ളൂ, കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശം കര്‍ഷകന്ന് തന്നെയായിരിക്കും, കര്‍ഷകര്‍ അവരുടെ ഭൂമിയും യന്ത്രങ്ങളും കന്നുകാലികളും പൊതു ഉപയോഗത്തിനായി നല്‍കുന്നു, പലരുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും മൊത്ത കൃഷി ഭൂമി ഒരു യൂണിറ്റ് ആയി കരുതി അതിനുള്ള ഭരണസമിതിയെ തിരഞ്ഞെടുക്കുന്നു, കൈവശ ഭൂമിയുടെയും സ്വന്തം അധ്വാനത്തിന്റെയും തോതില്‍ ലാഭം വീതിച്ചെടുക്കുന്നു.

 

സ്വന്തം നിലയ്ക്കുള്ളതിനേക്കാള്‍ കര്‍ഷകന്ന് കൂടുതല്‍ മെച്ചമുണ്ടാക്കുന്നതാണ് സഹകരണ കൃഷി മാതൃക. പഠനങ്ങള്‍ പറയുന്നത് സഹകരണ കൃഷി രീതിയിലൂടെ ഏക്കര്‍ ഒന്നില്‍ നിന്ന് കിട്ടുന്ന കൃഷി ഫലം കൂടുതലാണെന്നാണ്. അതായിത് ഉത്പാദന ക്ഷമത ഇത്തരം കാര്‍ഷിക രീതിയില്‍ കൂടുതലായിരിക്കും.