image

11 Jan 2022 6:52 AM GMT

Insurance

പെട്രോള്‍ വിലയെ അതിജീവിക്കാന്‍ സി എന്‍ ജിയിലേക്ക് കാര്‍ മാറ്റിയോ? ക്ലെയിം നഷ്ടമാകാം

MyFin Desk

പെട്രോള്‍ വിലയെ അതിജീവിക്കാന്‍ സി എന്‍ ജിയിലേക്ക് കാര്‍ മാറ്റിയോ? ക്ലെയിം നഷ്ടമാകാം
X

Summary

  നമ്മുടെ വാഹനങ്ങളക്കെല്ലാം ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിട്ടുണ്ടാകുമല്ലോ? എപ്പോഴും അപടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആ റിസ്‌ക് കവര്‍ ചെയ്യുന്നതിനാണ് ഇന്‍ഷുറന്‍സ് എടുക്കുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും അപകടങ്ങള്‍ നടന്നതിന് ശേഷമുള്ള നമ്മുടെ ക്ലെയിമുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തള്ളിക്കളയാറുണ്ട്. അതിന് പല കാരണങ്ങളും കമ്പനികള്‍ പറയാറുണ്ട്. പോളിസി എടുക്കുമ്പോള്‍ കമ്പനികള്‍ നല്‍കുന്ന രേഖകള്‍ നേരാംവണ്ണം വായിച്ച് ബോധ്യപ്പെടുകയാണെങ്കില്‍ ഇത്തരത്തിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാം. നിലവിലുള്ള വാഹനങ്ങളുടെ പോളിസികളും പരിശോധിച്ച് ക്ലെയിം നഷേധിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കുന്നതും നല്ലതാണ്. സാധാരണ നിലയില്‍ വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ […]


നമ്മുടെ വാഹനങ്ങളക്കെല്ലാം ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിട്ടുണ്ടാകുമല്ലോ? എപ്പോഴും അപടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആ റിസ്‌ക് കവര്‍...

 

നമ്മുടെ വാഹനങ്ങളക്കെല്ലാം ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിട്ടുണ്ടാകുമല്ലോ? എപ്പോഴും അപടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആ റിസ്‌ക് കവര്‍ ചെയ്യുന്നതിനാണ് ഇന്‍ഷുറന്‍സ് എടുക്കുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും അപകടങ്ങള്‍ നടന്നതിന് ശേഷമുള്ള നമ്മുടെ ക്ലെയിമുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തള്ളിക്കളയാറുണ്ട്. അതിന് പല കാരണങ്ങളും കമ്പനികള്‍ പറയാറുണ്ട്.

പോളിസി എടുക്കുമ്പോള്‍ കമ്പനികള്‍ നല്‍കുന്ന രേഖകള്‍ നേരാംവണ്ണം വായിച്ച് ബോധ്യപ്പെടുകയാണെങ്കില്‍ ഇത്തരത്തിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാം. നിലവിലുള്ള വാഹനങ്ങളുടെ പോളിസികളും പരിശോധിച്ച് ക്ലെയിം നഷേധിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കുന്നതും നല്ലതാണ്. സാധാരണ നിലയില്‍ വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കമ്പനികള്‍ തള്ളിക്കളയാനുള്ള കാരണങ്ങള്‍ ഇനി പറയുന്നവയാണ്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയ മനഃക്ലേശവും ഒപ്പം സാമ്പത്തിക നഷ്ടവും ഒഴിവാക്കാം.

വാണിജ്യാവശ്യം

ഒരോ വാഹനം നിര്‍മ്മിക്കുമ്പോഴും,നിര്‍മാതാക്കള്‍ക്ക് അവയുടെ ഉപയോഗം സംബന്ധിച്ച കൃത്യമായ ലക്ഷ്യമുണ്ട്. ഉപയോഗിക്കുമ്പോള്‍ അപകടങ്ങള്‍ ഇല്ലാതിരിക്കാനാണ് അത്തരം നിബന്ധനകള്‍. നിങ്ങളുടെ കാര്‍ വാണിജ്യാവശ്യത്തിന് ഉപയോഗിച്ചാല്‍ ക്ലെയിം നിരസിക്കപ്പെട്ടേക്കാം. ഇങ്ങനെ നിങ്ങളുടെ സ്വകാര്യ വാഹനം വാണിജ്യാവശ്യത്തിന് നല്‍കുമ്പോള്‍ ഉണ്ടാകുന്ന റിസ്‌കിന് ഇന്‍ഷുറന്‍സ് കമ്പനി ഉത്തരവാദിയായിരിക്കില്ല. അതായിത് ഇത്തരം ഉപയോഗിത്തിനിടെ വാഹനത്തിനുണ്ടാകുന്ന അപകടങ്ങള്‍ കമ്പനി അംഗികരിച്ചുകൊള്ളണമെന്നില്ല,

മോഡിഫിക്കേഷന്‍

പലരും വാഹനങ്ങള്‍ വാങ്ങി അതില്‍ പല തരത്തിലുള്ള മാറ്റങ്ങളും വരുത്താറുണ്ട്. ബൈക്കുകളും കാറുകളും ഓഫ് റോഡ് വാഹനങ്ങളും ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തി നിരത്തിലിറക്കാറുണ്ട്. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ അവയ്ക്ക് ക്ലെയിം നിരസിക്കപ്പെടാം. കാരണം ഉപയോഗിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടാണ് കമ്പനികള്‍ പുറത്തിറക്കുന്നത്. ഇതില്‍ മാറ്റം വരുത്തിയാല്‍ അത് അപകടസാധ്യത ക്ഷണിച്ചു വരുത്തും. അതുകൊണ്ടാണ് ഇവിടെ ക്ലെയിം നിരസിക്കപ്പെടുന്നത്. ഇന്ധന വില ദിനം പ്രതി കുത്തനെ കൂടുകയാണല്ലോ. ഇതിനെ തരണം ചെയ്യാന്‍ നിങ്ങളുടെ പെട്രോള്‍ കാര്‍ സി എന്‍ ജി ഇന്ധനത്തിലേക്ക് മാറ്റി എന്നു കരുതുക. ഇത് കൃത്യയമായി ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചിരിക്കണം. അതുപോലെ അക്‌സസറികള്‍ പുതിയതായി നിങ്ങളുടെ വാഹനത്തില്‍ സ്ഥാപിക്കുന്നുവെങ്കിലും അത് കൃത്യമായി ഇന്‍ഷുറന്‍സ് കമ്പനികളെ അറിയിക്കണം.

ലൈസന്‍സ്

അപകടത്തില്‍ പെടുമ്പോള്‍ വാഹനം ഓടിക്കുന്ന ആള്‍ക്ക് നിയമ വിധേയമായ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. കാലാവധിയ്ക്ക് അകത്തുള്ള ലൈസന്‍സ് ഇല്ലെങ്കിലും ക്ലെയിം നിരസിക്കപ്പെടും. ലൈസന്‍സ് കാരഘരണപ്പെട്ടതായിരിക്കരുത് എന്ന് മാത്രമല്ല അതില്‍ പറഞ്ഞിട്ടുള്ള തരത്തിലുള്ള വാഹനമല്ല ഓടിച്ചതെങ്കിലും ക്ലെയിം നിരസിക്കപ്പെടും. അതായതി ലൈറ്റ് മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സുള്ള ആള്‍ ഹെവി
വാഹനമോടിക്കുമ്പോള്‍ അപകടത്തില്‍ പെടുന്നു എങ്കില്‍ ക്ലെയിം നിരസിക്കപ്പെടും.

തെറ്റായ വിവരങ്ങള്‍

പോളിസി എടുക്കുമ്പോള്‍ വാഹനത്തെ സംബന്ധിച്ചും നോക്ലൈയിം ബോണസ് അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടും നല്‍കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കണം. വാഹനത്തിന് നിലവിലുണ്ടായിരുന്ന പരിക്കുകള്‍ മറച്ച് വച്ചാലും പിന്നീട് ക്ലെയിം നിരസിക്കപ്പെട്ടേക്കാം.

ലഹരി

ലഹരി ഉപയോഗിക്കുന്നത് ക്ലെയിം നിരസിക്കപ്പെടാനുള്ള ഗൗരവതരമായ കാരണമാണ്. വാഹനമോടിക്കുമ്പോള്‍ ചെറിയ തോതില്‍ പോലും ലഹരി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളതിനാല്‍ ഇത്തരം സാഹചര്യത്തില്‍ വാഹനം അപകടത്തില്‍ പെട്ടാല്‍ സംശയം വേണ്ട ക്ലെയിം നിക്ഷേധിക്കപ്പെടും.

അപകടസമയം

വാഹനം അപകടത്തില്‍ പെട്ടാല്‍ എത്രയും വേഗം ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണമെന്നാണ് ചട്ടം. കൃത്യസമയത്തിനകം ഇങ്ങനെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ക്ലെയിം നിരസിക്കപ്പെട്ടേക്കാം. സാധാരണ നിലയില്‍ അപകടം നടന്നാല്‍ 24 മുതല്‍ 48 മണിക്കൂറിനകം ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ചിരിക്കണം എന്നാണ് ചട്ടം.

പോളിസി പുതുക്കുക

പല വാഹനങ്ങള്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍ പലപ്പോഴും പ്രമീയം പുതുക്കുന്ന കാര്യത്തില്‍ വീഴ്ച വരാറുണ്ട്. പോളിസി കാലാവധി തീരുകയും അപകടമുണ്ടാവുകയും ചെയ്താല്‍ അത്തരം സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാനാവി്ല്ല. അതുകൊണ്ട് പ്രീമിയം അടവില്‍ കൃത്യത പാലിക്കണം. പോളിസി എടുക്കുമ്പോള്‍ ബന്ധപ്പെട്ട രേഖകള്‍ വായിച്ച് കവറേജിന് പരിധിയില്‍ വരാത്ത ഒഴിവുകള്‍ മനസിലാക്കുന്നത് പിന്നീടുള്ള ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ ഉപകരിക്കും.

മെക്കാനിക്കില്‍ ബ്രേക്ക് ഡൗണ്‍

ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ പ്രശ്‌നം കൊണ്ട് വാഹനത്തിന്റെ പ്രവര്‍ത്തനിത്തിന് തടസം നേരിട്ടാല്‍ അത് കവറേജിന്റെ പരിധിയില്‍ വരുന്നില്ല. ഒപ്പം എഞ്ചിന്‍ ഓയില്‍, ലൂബ്രിക്കന്റ് , കൂടാതെ വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ടയര്‍ എന്നിവ. ഇക്കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടാകുന്നത് നല്ലതാണ്.