image

11 Jan 2022 5:44 AM GMT

Insurance

മെറ്റേണിറ്റി പോളിസി എടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

MyFin Desk

മെറ്റേണിറ്റി പോളിസി എടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
X

Summary

  കുഞ്ഞ് ജനിക്കുന്നത് ഇന്ന് വലിയ ചെലവുള്ള ഒന്നാണ്. മുമ്പ് സാധാരണ ആശുപത്രികളില്‍ നിസാര ചെലവില്‍ നടക്കുമായിരുന്ന പ്രസവം ഇന്ന് കോര്‍പ്പറേറ്റ് ആശുപത്രികളുടെ പ്രധാന വരുമാനങ്ങളില്‍ ഒന്നാണ്. ചെലവ് താങ്ങാന്‍ പറ്റാതായതോടെ ഇതിനും പരിരക്ഷ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പോളിസികളും സര്‍വസാധാരണമായി. മെറ്റേണിറ്റി ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ ഇന്ന് അത്ര വിരളമല്ല. പ്രസവവുമായി ബന്ധപ്പെട്ട ആശുപത്രി ചെലവുകള്‍ക്ക് പൂര്‍ണമായി പരിരക്ഷ കിട്ടുന്ന ഇന്‍ഷൂറന്‍സ് പോളിസികളാണിത്. സാധാരണ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളില്‍ നിന്ന് വ്യത്യസ്തവുമാണ്. കുഞ്ഞിന്റ ജനനവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും […]


കുഞ്ഞ് ജനിക്കുന്നത് ഇന്ന് വലിയ ചെലവുള്ള ഒന്നാണ്. മുമ്പ് സാധാരണ ആശുപത്രികളില്‍ നിസാര ചെലവില്‍ നടക്കുമായിരുന്ന പ്രസവം ഇന്ന് കോര്‍പ്പറേറ്റ്...

 

കുഞ്ഞ് ജനിക്കുന്നത് ഇന്ന് വലിയ ചെലവുള്ള ഒന്നാണ്. മുമ്പ് സാധാരണ ആശുപത്രികളില്‍ നിസാര ചെലവില്‍ നടക്കുമായിരുന്ന പ്രസവം ഇന്ന് കോര്‍പ്പറേറ്റ് ആശുപത്രികളുടെ പ്രധാന വരുമാനങ്ങളില്‍ ഒന്നാണ്. ചെലവ് താങ്ങാന്‍ പറ്റാതായതോടെ ഇതിനും പരിരക്ഷ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പോളിസികളും സര്‍വസാധാരണമായി. മെറ്റേണിറ്റി ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ ഇന്ന് അത്ര വിരളമല്ല. പ്രസവവുമായി ബന്ധപ്പെട്ട ആശുപത്രി ചെലവുകള്‍ക്ക് പൂര്‍ണമായി പരിരക്ഷ കിട്ടുന്ന ഇന്‍ഷൂറന്‍സ് പോളിസികളാണിത്. സാധാരണ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളില്‍ നിന്ന് വ്യത്യസ്തവുമാണ്. കുഞ്ഞിന്റ ജനനവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഇത്തരം പോളിസികളുടെ പരിധിയില്‍ വരും.

ഗര്‍ഭിണികള്‍

ഇപ്പോള്‍ തന്നെ ഗര്‍ഭാവസ്ഥയിലാണെങ്കില്‍ മെറ്റേണിറ്റി പോളിസികള്‍ എടുക്കാനാവുമോ? കൂടുതല്‍ കമ്പനികളും ഈ സാധ്യത നല്‍കുന്നില്ല. കാരണം ഇത് പ്രീ എക്‌സിസ്റ്റിംഗ് കണ്ടീഷന്‍ ആയിട്ടാകും പരിഗണിക്കപ്പെടുക. അങ്ങനെയുള്ള സാഹചര്യത്തില്‍ പോളിസി കവറേജ് ഉണ്ടാവില്ല. മുന്‍ നിശ്ചയിക്കപ്പെട്ട പരിധിയ്ക്ക് ഉള്ളില്‍ നിന്നുള്ള ആശുപത്രി ചെലവ് ആകും കവറേജിനുള്ളില്‍ വരിക. സാധാരണ പ്രസവം, സിസേറിയന്‍ പോലുള്ളവ ഇങ്ങനെ കവറേജുകള്‍ പലതുണ്ടാകും. ഏത് വേണമെന്ന് മുന്‍കൂട്ടി തിരിഞ്ഞെടുക്കാം. ചില പോളിസികള്‍ കുഞ്ഞുങ്ങളുടെ ബാലാരിഷ്ടത കൂടി പോളിസികളില്‍ ഉള്‍പ്പെടുത്തിയിരിക്കും. ഇവിടെ പ്രീമിയം തുക സാധാരണ പോളിസികളെക്കാളും അധികമായിരിക്കും.

വെയിറ്റിംഗ് പിരീയഡ്

എല്ലാ ആരോഗ്യ ഇന്‍ഷൂറന്‍സ് പ്ലാനുകളും മെറ്റേണിറ്റി ചെലവുകള്‍ അതിന്റെ അടിസ്ഥാന കവറേജില്‍ ഉള്‍പ്പെടുത്തുന്നില്ല. പോളിസികളുടെ ആഡ് ഓണ്‍ പട്ടികയിലായിരിക്കും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക. തീരുമാനമെടുക്കും മുമ്പ് പ്രസവവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകള്‍ പോളിസിയുടെ പരിധിയില്‍ വരുന്നുണ്ട് എന്നുറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരം പ്ലാനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അതില്‍ പരാമര്‍ശിച്ചിരിക്കുന്ന വെയിറ്റിംഗ് പിരീയഡാണ്. ഇത് പല പ്ലാനുകളിലും വ്യത്യസ്തമായിരിക്കുമെങ്കിലും സാധാരണ 36-48 മാസ പരിധിയിലായിരിക്കും. മെറ്റേണിറ്റി കവറേജ് ഉള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ സാധാരണ പോളിസികളുടെ പരിരക്ഷയും ഉണ്ടാകുമെന്ന് ഉറപ്പ് വരുത്തണം. പോളിസി വാങ്ങിയതിന് ശേഷം വെയിറ്റിംഗ് പീരിയഡിനുള്ളില്‍ ഉണ്ടാകുന്ന മെറ്റേണിറ്റി ചെലവുകള്‍ കവര്‍ ചെയ്യില്ല. അതായത് മൂന്ന് വര്‍ഷം വെയിറ്റിംഗ് പീരിയഡുള്ള പോളിസി വാങ്ങി അതിനുള്ളില്‍ സംഭവിക്കാവുന്ന മെറ്റേണിറ്റി ചെലവുകള്‍ക്ക് പരിരക്ഷയുണ്ടാവില്ല.