image

11 Jan 2022 12:48 AM GMT

Savings

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിര്‍ബന്ധമാണോ?

MyFin Desk

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിര്‍ബന്ധമാണോ?
X

Summary

രാജ്യത്ത് ആകെ 31,46,299 സേവിംഗ്‌സ് അക്കൗണ്ടുകളാണ് പോസ്റ്റ് ഓഫീസുകളില്‍ ഉള്ളത്.


രാജ്യത്താകമാനം പോസ്റ്റ് ഓഫീസുകളില്‍ നിലവിലുള്ള ഡിപ്പോസിറ്റ് അക്കൗണ്ടാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്. ബാങ്കിംഗ്...

രാജ്യത്താകമാനം പോസ്റ്റ് ഓഫീസുകളില്‍ നിലവിലുള്ള ഡിപ്പോസിറ്റ് അക്കൗണ്ടാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്. ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമീണമേഖലയിലെ നെടുന്തൂണാണ് പോസ്റ്റ് ഓഫീസുകള്‍. ഇന്ന് ഈ അക്കൗണ്ടുകള്‍ക്ക് എ ടി എം കാര്‍ഡ് അടക്കം നല്‍കുന്നുണ്ട്.

മിനിമം ബാലന്‍സ്

മറ്റ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വ്യത്യസ്തമാണ് ഇതെങ്കിലും ഇവിടെയും മിനിമം ബാലന്‍സ് എന്ന കടമ്പയുണ്ട്. ഈ അക്കൗണ്ടില്‍ ആവശ്യത്തിന് തുകയില്ലെങ്കിലും പിഴ നല്‍കേണ്ടി വരും. സാധാരണ അക്കൗണ്ടിന്റെ ചുരുങ്ങിയ പണപരിധി 50 രൂപയാണ്. എന്നാല്‍ ചെക്ക്ബുക്ക് സൗകര്യമുള്ള അക്കൗണ്ടുകളുടെ ചുരുങ്ങിയ പരിധി 500 രൂപയാണ്. ഇത് പാലിച്ചില്ലെങ്കില്‍ അക്കൗണ്ടുടമ പിഴയൊടുക്കേണ്ടി വരും.

പലിശ

പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ട്സ് ചട്ടമനുസരിച്ച് അക്കൗണ്ടുടമ ചുരുങ്ങിയത് 500 രൂപയെങ്കിലും നിലനിര്‍ത്തിയിരിക്കണം. 500 രൂപയില്‍ താഴെ പോയാലും അത്ര പ്രശ്‌നമില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് എത്ര തുകയാണോ കുറവുള്ളത് അത് അടച്ച് മിനിമം ബാലന്‍സ് നിബന്ധന നില നിര്‍ത്തിയാല്‍ മതി. 50 രൂപയാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴയായി ഈടാക്കുക. നേരത്തെ ഇത് 100 രൂപയായിരുന്നു. 50 രൂപയും ജി എസ് ടിയുമാണ് ഇവിടെ നല്‍കേണ്ടി വരിക. മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത
അക്കൗണ്ടുകള്‍ക്ക് പലിശ ലഭിക്കുകയുമില്ല. നിശബ്ദ അക്കൗണ്ടുകള്‍ക്കും പലിശ ലഭിക്കില്ല. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷമായി ഡിപ്പോസിറ്റോ, പണം പിന്‍വലിക്കലോ നടത്താത്ത അക്കൗണ്ടുകളാണ് നിശബ്ദ അക്കൗണ്ടുകളായി പരിഗണിക്കുക.

രാജ്യത്ത് ആകെ 31,46,299 സേവിംഗ്‌സ് അക്കൗണ്ടുകളാണ് പോസ്റ്റ് ഓഫീസുകളില്‍ ഉള്ളത്. 1.25 ലക്ഷം അക്കൗണ്ടുകളാണ് കേരളത്തിലുള്ളത്. 2016ലെ കണക്ക് അനുസരിച്ച് 1,55,015 പോസ്റ്റ് ഓഫീസുകളാണ് രാജ്യത്താകമാനം ഉള്ളത്. 10,000 കോടി 2017-19 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവില്‍ രാജ്യത്തെ വിവിധ ബാങ്കുകള്‍ അക്കൗണ്ടില്‍ ചുരുങ്ങിയ പരിധി നിലനിര്‍ത്താത്തതിനാല്‍ പിഴയായി വാങ്ങിയത് 10,000 കോടി രൂപയാണ് എന്നറിയുമ്പോള്‍ ഇതിന്റെ ഗൗരവം പിടി കിട്ടും. 2019 ല്‍ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കുര്‍ രാജ്യസഭയില്‍ പറഞ്ഞതാണ് ഇക്കാര്യം. രാജ്യത്തെ 18 പൊതുമേഖലാ ബാങ്കുകള്‍ ഈ വിധത്തില്‍ പിടിച്ച് വാങ്ങിയത് 6,155 കോടി രൂപയാണ്. സ്വകാര്യ ബാങ്കുകളും മോശമല്ല. എണ്ണത്തില്‍ കുറവുള്ള അവര്‍ പിഴയായി വാങ്ങിയത് 3,567 കോടി രൂപയും. 2017 മുതല്‍ 2019 വരെ എസ് ബി ഐ മാത്രം ഇങ്ങനെ 2400 കോടി പിഴ പിരിച്ചു. ഇതില്‍ നമ്മുടെ എല്ലാം പണമുണ്ടെന്ന് ഓര്‍ക്കണം.