image

11 Jan 2022 1:16 AM GMT

Banking

പെട്ടെന്ന് പണം കൈമാറാന്‍ ക്വിക് മണി ട്രാന്‍സ്ഫര്‍

MyFin Desk

പെട്ടെന്ന് പണം കൈമാറാന്‍ ക്വിക് മണി ട്രാന്‍സ്ഫര്‍
X

Summary

പണം കൈമാറ്റത്തിന്റെ കാലതാമസം തടയുന്നതിനാണ് ക്വിക് ട്രാന്‍സ്ഫര്‍


കോവിഡില്‍ പണകൈമാറ്റം ആശങ്കയിലായതോടെ പല ബാങ്കുകളും ഓണ്‍ലൈന്‍ ക്വിക് ട്രാന്‍സ്ഫര്‍ സംവിധാനം ഏര്‍പ്പെടുത്തി. പണം കൈമാറ്റത്തിന്റെ...

കോവിഡില്‍ പണകൈമാറ്റം ആശങ്കയിലായതോടെ പല ബാങ്കുകളും ഓണ്‍ലൈന്‍ ക്വിക് ട്രാന്‍സ്ഫര്‍ സംവിധാനം ഏര്‍പ്പെടുത്തി. പണം കൈമാറ്റത്തിന്റെ കാലതാമസം തടയുന്നതിനാണ് ക്വിക് ട്രാന്‍സ്ഫര്‍ എന്ന ഈ നടപടി. മുമ്പ് ഓണ്‍ലൈനിലൂടെ മറ്റൊരു അക്കൗണ്ടിലേക്ക് ആദ്യമായി പണടയ്ക്കണമെങ്കില്‍ ബെനിഫിഷ്യറി അക്കൗണ്ട് ചേര്‍ത്തതിന് ശേഷം മണിക്കൂറുകള്‍ കാത്തിരുന്നാലെ വിനിമയം നടക്കുമായിരുന്നുള്ളൂ. ക്വിക് ട്രാന്‍സ്ഫര്‍ നടപ്പാക്കുന്നത് വഴി ഈ കാലതാമസം ഒഴിവാക്കപ്പെട്ടു. എന്‍ ഇ എഫ് ടി (നാഷണല്‍ ഇലക്ട്രോണിക് പണ്ട് ട്രാന്‍സ്ഫര്‍) ഐ എം പി എസ് (ഇമ്മിഡിയേറ്റ് പെയ്മെന്റ് സര്‍വീസ്) വഴി ബനിഫിഷ്യറി ആഡ് ചെയ്യാതെ അക്കൗണ്ട് നമ്പര്‍ മാത്രമടിച്ച് പണമയക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയത്.

ക്വിക് ട്രാന്‍സ്ഫര്‍

മുമ്പ് വളരെ സൂക്ഷ്മതയോടെ വേണമായിരുന്നു ഇത്തരം വിവരങ്ങള്‍ നല്‍കാന്‍. തെറ്റുകളോ പിശകുകളോ ഉണ്ടാവാനുളള സാധ്യതയും ഉണ്ടായിരുന്നു. ക്വിക് മണി ട്രാന്‍സ്ഫറില്‍ നിങ്ങള്‍ ബെനിഫിഷ്യറിയുടെ വിവരങ്ങള്‍ മുഴുവന്‍ നല്‍കേണ്ടതില്ല. അതുകൊണ്ട് തന്നെ പണം അയയ്ക്കുന്നതിന് വെയിറ്റിംഗ് പീരിയഡ് ഉണ്ടാകാവുകയുമില്ല. പണം അയക്കേണ്ട ആളുടെ പേരും അക്കൗണ്ടും നല്‍കി നെറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാം.

പരമാവധി തുക

കോവിഡിനെ തുടര്‍ന്നാണ് ബാങ്കുകള്‍ ഇത്തരം ഒരു സംവിധാനം ഏര്‍പ്പെടുത്തിയത്. പക്ഷെ, ഇവിടെ ചില പരിമിതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയക്കാവുന്ന പണത്തിന്റെ ഉയര്‍ന്ന പരിധിയാണ് കുറച്ചിട്ടുള്ളത്. ഇങ്ങനെ പരമാവധി അയയ്ക്കാവുന്ന തുക എസ് ബി ഐ യില്‍ 10,000 രൂപയാണ്. ഒരു ദിവസം പരമാവധി 25,000 രൂപ അയക്കാം. സുരക്ഷാ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ പരിധി വച്ചിരിക്കുന്നത്. പേരും അക്കൗണ്ട് നമ്പറും നല്‍കുന്നതോടെ റജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒ ടി പി അയക്കുന്നതടക്കം രണ്ട് തട്ട് സുരക്ഷ ബാങ്ക് ഉറപ്പാക്കും. പിന്നീടാണ് പണവിനിമയം. പണം ലഭിക്കേണ്ട ആള്‍ എസ് ബി ഐ അക്കൗണ്ടുടമയാണെങ്കില്‍ ഉടന്‍ കൈമാറും. ഐ സി ഐ സി ഐ ബാങ്കിന്റെയും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഈ സംവിധാനം ഉപയോഗപ്പെടുത്താം. ഇവിടെയും ട്രാന്‍സാക്ഷന്‍ പിരധി 10,000 ആണ്. കോട്ടക് മഹീന്ദ്ര ബാങ്കിന് ബനിഫിഷ്യറി കൂട്ടിചേര്‍ക്കാതെ 50,000 രൂപ വരെ ഒരു ദിവസം അയക്കാം.