image

11 Jan 2022 6:35 AM GMT

More

സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നാൽ എന്ത്?

MyFin Desk

സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നാൽ എന്ത്?
X

Summary

ഇത്തരം കമ്പനികളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള ആളുകള്‍ ഉണ്ടാവാം. പക്ഷെ അവര്‍ക്ക് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാത്തത്‌കൊണ്ട് അതിനു സാധിക്കാതെ പോകാറുണ്ട്.


ലിസ്റ്റ് ചെയ്തിട്ടുള്ള സ്വകാര്യ പൊതു മേഖല കമ്പനികള്‍ അവരുടെ വിവരങ്ങള്‍ സുതാര്യമാക്കാന്‍ ബാധ്യസ്ഥരാണ്. പക്ഷെ ലിസ്റ്റ് ചെയാത്ത...

ലിസ്റ്റ് ചെയ്തിട്ടുള്ള സ്വകാര്യ പൊതു മേഖല കമ്പനികള്‍ അവരുടെ വിവരങ്ങള്‍ സുതാര്യമാക്കാന്‍ ബാധ്യസ്ഥരാണ്. പക്ഷെ ലിസ്റ്റ് ചെയാത്ത കമ്പനികള്‍ക്ക് അത്തരം നിര്‍ബന്ധം ഇല്ലാത്ത സാഹചര്യത്തിലാണ് സെബി (SEBI) സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (SSE) എന്ന ആശയത്തിലേക്ക് കടക്കുന്നത്. സോഷ്യല്‍ എന്റര്‍പ്രൈസസ് എന്ന വിഭാഗത്തില്‍ പെടുത്താവുന്ന കമ്പനികളെയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. സാധാരണ കമ്പനികള്‍ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ സോഷ്യല്‍ എന്റര്‍പ്രൈസ് വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍ ലാഭത്തോടൊപ്പം സാമൂഹ്യ നന്മയും പുരോഗതിയും കൂടി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു. ഇത്തരം കമ്പനികളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ള ആളുകള്‍ ഉണ്ടാവാം. പക്ഷെ അവര്‍ക്ക് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാത്തത്‌കൊണ്ട് അതിനു സാധിക്കാതെ പോകാറുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സെബി (SEBI) സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്ന ആശയത്തിലേക്ക് കടന്നത്.

സാമൂഹ്യാഭിമുഖ്യമുള്ള കമ്പനികളുടെ സെക്യൂരിറ്റികള്‍ മാത്രമായി ലിസ്റ്റ് ചെയുന്ന ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആയിരിക്കും അത്. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ഇത്തരം കമ്പനികളുടെ സ്റ്റോക്കുകള്‍ വാങ്ങുവാനും വില്‍ക്കുവാനും സാധ്യമാവും. നിക്ഷേത്തിന്റെ കൂടെ സാമൂഹ്യ പ്രതിബദ്ധത കൂടി ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കുള്ള അവസരമായിരിക്കുമിത്.

ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളുടെ സുതാര്യമായ റിപ്പോര്‍ട്ടുകള്‍ നിശ്ചിത കാലങ്ങളില്‍ പ്രസിദ്ധീകരിക്കേണ്ടി വരും. ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ നിന്ന് വിഭവ സമാഹരണം നടത്തുന്ന അല്ലെങ്കില്‍ നടത്താന്‍ ആഗ്രഹിക്കുന്ന സോഷ്യല്‍ എന്റര്‍പ്രൈസസ് SSE യില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. കൃത്യമായ നിയന്ത്രണ വ്യവസ്ഥകള്‍ക്ക് വിധേയരാകേണ്ടി വരും. ഇത്തരം കമ്പനികള്‍ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ഉണ്ടാക്കിയിട്ടുള്ള സാമൂഹ്യ സ്വാധീനത്തെ കുറിച്ചുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും പ്രസിദ്ധീകരിച്ചിരിക്കണം. നിലവില്‍ ഇത് ആശയപരമായ ഘട്ടത്തിലാണ്. വ്യക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും പ്രസിദ്ധീകരിക്കാന്‍ പോവുന്നതേയുള്ളു. എങ്കിലും സാമൂഹ്യ മുന്നേറ്റ പദ്ധതികള്‍ക്ക് കൂടുതല്‍ നിക്ഷേപം കൊണ്ട് വരാനും അതില്‍ സുതാര്യത ഉറപ്പ് വരുത്താനും ഉതകുന്ന ആശയമാണിത്.