image

12 Jan 2022 4:20 AM GMT

Pension

ചെറുകിട കര്‍ഷകര്‍ക്ക് 6,000 രൂപ വാര്‍ഷിക നേട്ടം

MyFin Desk

ചെറുകിട കര്‍ഷകര്‍ക്ക് 6,000 രൂപ വാര്‍ഷിക നേട്ടം
X

Summary

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് വര്‍ഷം മൂന്ന് ഗഢുക്കളായി 6,000 രൂപ ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന.


ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് വര്‍ഷം മൂന്ന് ഗഢുക്കളായി 6,000 രൂപ ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി...

 

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് വര്‍ഷം മൂന്ന് ഗഢുക്കളായി 6,000 രൂപ ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന. 12.5 കോടി കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന 75,000 കോടി രൂപയുടെ പദ്ധതിയാണിത്. രാജ്യത്തെ യോഗ്യരായ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം വരുന്നത്. അക്കൗണ്ടിലേക്ക് നേരിട്ട് പണം വരുന്ന ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടുളള കര്‍ഷകര്‍ക്ക് ഇതുവരെ എട്ട് ഇന്‍സ്റ്റാള്‍മെന്റുകളിലായി 16,000 രൂപ ലഭിച്ചിട്ടുണ്ട്. മൂന്ന് ഘട്ടമായി വര്‍ഷത്തില്‍ 6,000 രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്നത്.

യോഗ്യത

സ്വന്തം പേരില്‍ കൃഷിയോഗ്യമായ ഭൂമിയുള്ള കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷ നല്‍കാം. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കര്‍ഷകര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. അതേസമയം ഭൂജന്മിമാര്‍ക്ക് ആനൂകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പദ്ധതിയുടെ നേട്ടം ലഭിക്കില്ല. 10,000 രൂപ മാസ പെന്‍ഷന്‍ ലഭിക്കുന്ന വിരമിച്ചവര്‍ കര്‍ഷകരാണെങ്കിലും സഹായത്തിന് അര്‍ഹരല്ല. അതുപോലെ തന്നെ ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവരും ഇതിന് പുറത്താണ്.

വിവരങ്ങള്‍ക്ക്

വിശദ വിവരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ നിയമിച്ചിട്ടുള്ള പ്രാദേശിക റെവന്യൂ ഓഫീസര്‍മാരെ അല്ലെങ്കില്‍ നോഡല്‍ ഓഫീസര്‍മാരെ ബന്ധപ്പെടാം. പഞ്ചായത്ത് തലത്തിലും വിശദ വിവരങ്ങള്‍ ലഭ്യമാണ്.

ഓണ്‍ലൈന്‍ അപേക്ഷ

പി എം കിസാന്‍ യോജന പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഇതിനായി www.pmkisan.gov.in എന്ന വെബ്സൈറ്റ് ആണ് സന്ദര്‍ശിക്കേണ്ടത്. പേരും റജിസ്ട്രേര്‍ഡ് മൊബൈല്‍ നമ്പറും നല്‍കി റജിസ്റ്റര്‍ ചെയ്യാം. ഒ ടി പി നല്‍കി തന്നിരിക്കുന്ന അപേക്ഷാ ഫോമില്‍ ആവശ്യമായ വിരങ്ങള്‍ രേഖപ്പെടുത്താം. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും തെറ്റാതെ രേഖപ്പെടുത്തി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. ആധാര്‍ കാര്‍ഡ്, ഭൂമിയുടെ കരം തീര്‍ത്ത രസീത് അടക്കമുളള രേഖകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. ഇനിയും പദ്ധതിയില്‍ ചേരാത്തവര്‍ക്ക് ഓരോ വര്‍ഷവും ജൂണില്‍ അപേക്ഷിക്കാം.