image

12 Jan 2022 1:25 AM GMT

Personal Identification

പാനും ആധാറും ബന്ധിപ്പിക്കും മുമ്പ് വിവരങ്ങള്‍ ഒന്നാക്കാം

MyFin Desk

പാനും ആധാറും ബന്ധിപ്പിക്കും മുമ്പ് വിവരങ്ങള്‍ ഒന്നാക്കാം
X

Summary

  നിങ്ങളുടെ പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നിലവിലെ അന്തിമ തീയതി 2022 മാര്‍ച്ച് 31 ആണ്. ഏതാനും വര്‍ഷങ്ങളായി ഇരു കാര്‍ഡുകളും ബന്ധിപ്പിക്കുന്നതിനുള്ള അവസരം സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിലാണ് അന്തിമ തീയതി വീണ്ടും നീട്ടിയതെങ്കിലും ഇതിനകം ഡസനിലേറെ തവണ ഇങ്ങനെ സമയം നീട്ടി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇതിന് തയ്യാറെടുക്കുന്നതിന് മുമ്പ് കാര്‍ഡുടമകള്‍ ചില കാര്യങ്ങള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. രാജ്യത്ത് ഇതുവരെ 32.71 കോടി പാന്‍ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചതായി സര്‍ക്കാര്‍ രേഖ […]


നിങ്ങളുടെ പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നിലവിലെ അന്തിമ തീയതി 2022 മാര്‍ച്ച് 31 ആണ്. ഏതാനും വര്‍ഷങ്ങളായി ഇരു...

 

നിങ്ങളുടെ പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നിലവിലെ അന്തിമ തീയതി 2022 മാര്‍ച്ച് 31 ആണ്. ഏതാനും വര്‍ഷങ്ങളായി ഇരു കാര്‍ഡുകളും ബന്ധിപ്പിക്കുന്നതിനുള്ള അവസരം സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിലാണ് അന്തിമ തീയതി വീണ്ടും നീട്ടിയതെങ്കിലും ഇതിനകം ഡസനിലേറെ തവണ ഇങ്ങനെ സമയം നീട്ടി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇതിന് തയ്യാറെടുക്കുന്നതിന് മുമ്പ് കാര്‍ഡുടമകള്‍ ചില കാര്യങ്ങള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. രാജ്യത്ത് ഇതുവരെ 32.71 കോടി പാന്‍ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചതായി സര്‍ക്കാര്‍ രേഖ പറയുന്നു.

വിവരങ്ങള്‍ ഒന്നാകണം


പലരുടെയും ആധാര്‍ കാര്‍ഡില്‍ തെറ്റുകള്‍ ധാരാളം കടന്നു കൂടിയിട്ടുണ്ട്. പാന്‍ കാര്‍ഡിലും ഉണ്ടാകും ഇവ. രണ്ട് രേഖകളിലെയും വിവരങ്ങള്‍ ഒന്നാണെങ്കില്‍ മാത്രമേ ലിങ്കിംഗ് നടക്കൂ. ആദായ നികുതി ഇ ഫയലിംഗ് പോര്‍ട്ടല്‍ തുറന്ന് ആധാര്‍-പാന്‍ ലിങ്കിംഗ് പൂര്‍ത്തിയാക്കാം. https://incometaxindiaefiling.gov.in എന്ന സൈറ്റ് ഇതിനായി ഉപയോഗിക്കാം.

പ്രവര്‍ത്തിക്കില്ല


ഇരു കാര്‍ഡുകളും ബന്ധിപ്പിക്കാനുള്ള അന്തിമ തീയതി പാലിച്ചില്ലെങ്കില്‍ പല സാമ്പത്തിക പ്രവര്‍ത്തനങ്ങളും ചെയ്യാനാവാതെ വരാം. അത്തരം പാന്‍ നമ്പറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകുമെന്നതാണ് കാരണം. അങ്ങനെ സംഭവിച്ചാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നിലവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. ഇനി നിശ്ചിത തീയതിക്കകം കാര്‍ഡുകള്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പിന്നീട് ആവശ്യമെങ്കിലും ഇത് ചെയ്യാം. പക്ഷെ, പല സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഇക്കാലയളവില്‍ നടത്താനാവില്ല എന്നതും ഓര്‍ക്കാം. അതുകൊണ്ട് സമയം പാലിക്കുന്നതാണ് ഉത്തമം.