image

11 Jan 2022 11:55 PM GMT

Banking

വായ്പയുടെ അടിസ്ഥാന നിരക്ക് 'ബേസ് റേറ്റി' നെ അറിയാം

MyFin Desk

വായ്പയുടെ അടിസ്ഥാന നിരക്ക് ബേസ് റേറ്റി നെ അറിയാം
X

Summary

  ബാങ്കുകള്‍ വായ്പാ പലിശ നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാനമാണ് ബേസ് റേറ്റ്. വായ്പാ ഫണ്ടിന് വേണ്ടിവരുന്ന ആകെ ചെലവും ഈടാക്കാവുന്ന ചുരുങ്ങിയ പലിശ നിരക്കും കണക്കാക്കിയാണ് ഇത് നിര്‍ണയിക്കുന്നത്. 2016 ഏപ്രില്‍ 1 ന് മുമ്പ്് ബാങ്കുകള്‍ അനുവദിച്ച എല്ലാ വായ്പകള്‍ക്കും ബഞ്ച് മാര്‍ക്ക് ആയി നിര്‍ണയിച്ചിരുന്നത് ബേസ് റേറ്റ് ആണ്. എന്നാല്‍ ഇതിന് പലിശനിരക്ക് കൂടുതലായതിനാല്‍ ആര്‍ ബി ഐ പിന്നീട്പരിഷ്‌കരിക്കുകയായിരുന്നു. ഇതാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് ( എം സി […]


ബാങ്കുകള്‍ വായ്പാ പലിശ നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാനമാണ് ബേസ് റേറ്റ്. വായ്പാ ഫണ്ടിന് വേണ്ടിവരുന്ന ആകെ ചെലവും ഈടാക്കാവുന്ന ചുരുങ്ങിയ പലിശ...

 

ബാങ്കുകള്‍ വായ്പാ പലിശ നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാനമാണ് ബേസ് റേറ്റ്. വായ്പാ ഫണ്ടിന് വേണ്ടിവരുന്ന ആകെ ചെലവും ഈടാക്കാവുന്ന ചുരുങ്ങിയ പലിശ നിരക്കും കണക്കാക്കിയാണ് ഇത് നിര്‍ണയിക്കുന്നത്. 2016 ഏപ്രില്‍ 1 ന് മുമ്പ്് ബാങ്കുകള്‍ അനുവദിച്ച എല്ലാ വായ്പകള്‍ക്കും ബഞ്ച് മാര്‍ക്ക് ആയി നിര്‍ണയിച്ചിരുന്നത് ബേസ് റേറ്റ് ആണ്. എന്നാല്‍ ഇതിന് പലിശനിരക്ക് കൂടുതലായതിനാല്‍ ആര്‍ ബി ഐ പിന്നീട്
പരിഷ്‌കരിക്കുകയായിരുന്നു. ഇതാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് ( എം സി എല്‍ ആര്‍) ആയി പരിവര്‍ത്തനം ചെയ്തത്.

ബാങ്കുകള്‍ക്ക് നല്‍കാനാവുന്നതില്‍ ഏറ്റവും ചുരുങ്ങിയ വായ്പാ നിരക്ക് എന്ന് ഇതിനെ വിവക്ഷിക്കാം. 2016 ലാണ് ഈ സംവിധാനം കൊണ്ടുവന്നത്. ബേസ് റേറ്റ് എം സി എല്‍ ആറില്‍ നിന്ന് എപ്പോഴും ഉയര്‍ന്ന് നില്‍ക്കും. 5 മുതല്‍ 50 ബേസിസ് പോയിന്റ് വരെ കൂടുതലായിരിക്കും ഇത്. ഒരു ബേസിസ് പോയിന്റ് എന്നാല്‍ 100 ല്‍ ഒന്ന്. അതായിത് ബേസ് നിരക്കിനേക്കാളും എം സി എല്‍ ആര്‍ നിരക്കില്‍ പരമാവധി അര ശതമാനം വരെ വായ്പകളില്‍ പലിശ വ്യത്യസം ഉണ്ടാകും.

എന്നാല്‍ 2018 ഏപ്രില്‍ ഒന്നു മുതല്‍ ബേസ് റേറ്റ് അധിഷ്ഠിത വായ്പകളില്‍ എം സി എല്‍ ആര്‍ ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കിയിരുന്നു. എം സി എല്‍ ആര്‍ ആകട്ടെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചവയാണ്. ബേസ് റേറ്റ് അടിസ്ഥാനമാക്കി ഭവന വായ്പകള്‍ എടുത്തവര്‍ക്ക് പലിശ കുറയാന്‍ ഇത് ഇടയാക്കുമെന്നായിരുന്ന പ്രതീക്ഷ. എം സി എല്‍ ആര്‍ നിരക്കിലെ വ്യതിയാനം 2016 ന് മുമ്പെടുത്ത വായ്പകള്‍ക്കും ഇപ്പോള്‍
ബാധകമാക്കിയിട്ടുണ്ട്. ആര്‍ ബി ഐ റിപ്പോ നിരക്കില്‍ വ്യത്യാസം വരുന്നതിനനുസരിച്ച് എം സി എല്‍ ആറില്‍ ഇത് പ്രതിഫലിക്കും. റിപ്പോ കൂട്ടിയാല്‍ എം സി എല്‍ ആര്‍ കൂടുകയും കുറഞ്ഞാല്‍ താഴുകയും ചെയ്യും. എന്നാല്‍ ആര്‍ബിഐ ഇത്തരത്തില്‍ വ്യതാസം വരുത്തുന്നതിന്റെ നേട്ടം വായ്പകളിലേക്ക് പകരുന്നതിന് ബാങ്കുകള്‍ കാലതാമസം വരുത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് ആര്‍ എല്‍ എല്‍ ആര്‍ (റിപ്പോ ലിങ്കഡ് ലെന്‍ഡിംഗ് റേറ്റ്) കൊണ്ടുവന്നത്.