image

12 Jan 2022 11:57 PM GMT

Cards

ചെക്ക് എഴുതുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം

MyFin Desk

ചെക്ക് എഴുതുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം
X

Summary

  ജീവിതത്തില്‍ എപ്പോഴെങ്കിലും ചെക്ക് കൈകാര്യം ചെയ്യാത്ത മുതിര്‍ന്നവര്‍ കുറവായിരിക്കും ധനവിനിയോഗത്തിന് ആധുനിക കാലഘട്ടത്തില്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ അടക്കം ഒരുപാട് സാധ്യതകള്‍ വന്നെങ്കിലും ഇന്നും ചെക്ക് ഒരു പ്രധാന സാമ്പത്തിക ഉപാധിയായി തുടരുന്നു. ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ 'OR BEARER' എന്നത് വെട്ടി ' A/C Payee' എന്ന് ചെക്കിന്റെ ഇടത് മൂലയില്‍ മുകളിലായി എഴുതിയാല്‍ ചെക്കിലെ പേരുകാരന് തന്നെയാണ് തുക കൈപ്പറ്റുന്നത് എന്നു ഉറപ്പാക്കാം. ബേറര്‍ ഒഴിവാക്കിയില്ലെങ്കില്‍ ഇത് ബേറര്‍ ചെക്കായി കണക്കാക്കുകയും ചെക്കുമായി ബാങ്കില്‍ ചെല്ലുന്ന […]


ജീവിതത്തില്‍ എപ്പോഴെങ്കിലും ചെക്ക് കൈകാര്യം ചെയ്യാത്ത മുതിര്‍ന്നവര്‍ കുറവായിരിക്കും ധനവിനിയോഗത്തിന് ആധുനിക കാലഘട്ടത്തില്‍ ഡിജിറ്റല്‍...

 

ജീവിതത്തില്‍ എപ്പോഴെങ്കിലും ചെക്ക് കൈകാര്യം ചെയ്യാത്ത മുതിര്‍ന്നവര്‍ കുറവായിരിക്കും ധനവിനിയോഗത്തിന് ആധുനിക കാലഘട്ടത്തില്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ അടക്കം ഒരുപാട് സാധ്യതകള്‍ വന്നെങ്കിലും ഇന്നും ചെക്ക് ഒരു പ്രധാന സാമ്പത്തിക ഉപാധിയായി തുടരുന്നു.

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

'OR BEARER' എന്നത് വെട്ടി ' A/C Payee' എന്ന് ചെക്കിന്റെ ഇടത് മൂലയില്‍ മുകളിലായി എഴുതിയാല്‍ ചെക്കിലെ പേരുകാരന് തന്നെയാണ് തുക കൈപ്പറ്റുന്നത് എന്നു ഉറപ്പാക്കാം. ബേറര്‍ ഒഴിവാക്കിയില്ലെങ്കില്‍ ഇത് ബേറര്‍ ചെക്കായി കണക്കാക്കുകയും ചെക്കുമായി ബാങ്കില്‍ ചെല്ലുന്ന ആര്‍ക്കും പണം ലഭ്യമാകുകയും ചെയ്യും.

ഇടയ്ക്ക് സ്ഥലം വിടണ്ട

പേരിനിടയിലോ മറ്റെവിടെയെങ്കിലുമോ എഴുതുമ്പോള്‍ സ്‌പേസ് വിടാതെ ശ്രദ്ധിക്കുന്നത് നല്ലതാണ്. എന്തെങ്കിലും അധികമായി എഴുതി ചേര്‍ക്കാനുള്ള സാധ്യത ഇത് തടയും. തുക അക്ഷരത്തില്‍ എഴുതുമ്പോള്‍ എപ്പോഴും only എഴുതി അവസാനിപ്പിക്കുക. അതുപോലെ തന്നെ അക്കത്തിലെഴുതുമ്പോള്‍ /- ഈ മുദ്ര ഇടുന്നത് കൂട്ടിച്ചേര്‍ക്കലുകള്‍ തടയും. ബാങ്കുമായി ബന്ധപ്പെട്ട അക്കങ്ങളാണ് ചെക്കിന്റെ അടിഭാഗത്ത് കാണുന്നത്. നിങ്ങളുടെ ബാങ്കിനെ കുറിച്ചുള്ള കോഡുകളാണ് അത്. ഇവിടെ ഒപ്പ് കയറി വരുന്നത് തെറ്റായ രീതിയാണ്. ഇവിടെ വ്യക്തതയില്ലായ്മ വരുന്ന വിധം ചാര്‍ത്തുന്ന ഒപ്പുകള്‍ ചെക്ക് മാറുന്നതിന് തടസമായേക്കാം. കൃത്യമായ സ്ഥലത്ത് തന്നെ, അക്കൗണ്ട് ഉടമയുടെ പേരിന് മുകളില്‍ വലതു ഭാഗത്തായി, ഒപ്പിടുക.

തീയിതി തെറ്റാതിരിക്കണം

ചെക്ക് എഴുതുമ്പോള്‍ തീയതി നിര്‍ബന്ധമാണ്. ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്. തീയതി എഴുതുമ്പോള്‍ കൃത്യത പാലിക്കണം. തെറ്റായി ഇത് രേഖപ്പെടുത്തിയാല്‍, ഉദാഹരണത്തിന് വര്‍ഷം, മാസം തുടങ്ങിയവ, സാമ്പത്തിക വിനിമയം പ്രതിസന്ധിയിലാകും.

വെട്ടണ്ട, തിരുത്തും വേണ്ട

ചെക്ക് എഴുതുമ്പോള്‍ ശാന്തമായ മാനസികാവസ്ഥയില്‍ ആയിരിക്കുന്നത് നല്ലതാണ്. കാരണം വെട്ട്, തിരുത്ത് എന്നിവ ഇവിടെ അനുവദനീയമല്ല. തെറ്റ് വന്നാല്‍ പുതിയ ലീഫ് തന്നെ വേണ്ടി വരും.

ചെയ്യരുത്

പല ആവശ്യങ്ങള്‍ക്കും ക്യാന്‍സല്‍ഡ് ചെക്കുകള്‍ ആവശ്യപ്പെടാറുണ്ട്. ആവശ്യം കഴിഞ്ഞ് ഉടന്‍ അവ നശിപ്പിച്ച് കളഞ്ഞേക്കുക. ഒരു കാരണവശാലും തുക, ( അക്ഷരത്തിലും അക്കത്തിലും) പേര്, തീയതി ഇവ എഴുതാതെ ആര്‍ക്കും ചെക്ക് കൈമാറരുത്. ഒപ്പ് കൃത്യവും പൂര്‍ണവുമാണെന്ന് ഉറപ്പാക്കുക. സിസ്റ്റത്തില്‍ നേരത്തെ നല്‍കിയിട്ടുള്ള ഒപ്പുമായി ചേര്‍ച്ചക്കുറവ് വന്നാല്‍ ചെക്ക് ബൗണ്‍സാകാനുള്ള സാധ്യതയുണ്ട്. ചെക്ക് മടക്കാനോ, സ്റ്റാപ്പിള്‍ ചെയ്യാനോ മടക്കാനോ പാടില്ല.