image

13 Jan 2022 5:36 AM GMT

Lifestyle

ബാങ്കിങ് ഓംബുഡ്സ്മാന്‍, തർക്കത്തിന് പരിഹാരമുണ്ട്

MyFin Desk

ബാങ്കിങ് ഓംബുഡ്സ്മാന്‍, തർക്കത്തിന് പരിഹാരമുണ്ട്
X

Summary

ബാങ്കുകള്‍ക്കായുള്ള ഓംബുഡ്സ്മാന്‍ പദ്ധതി കൂടാതെ, ബാങ്കിതര ധനകാര്യ കമ്പനികള്‍ (NBFC), ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവയ്ക്കും സമാനമായ ഓംബുഡ്‌സ്മാന്‍ പദ്ധതികള്‍ ഉണ്ടായിരുന്നു


ബാങ്ക് സേവനങ്ങള്‍ മികച്ചതാക്കാനും അത് സംബന്ധിച്ച പരാതികള്‍ കേള്‍ക്കാനും പരിഹാര മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാനും രൂപീകൃതമായതാണ്...


ബാങ്ക് സേവനങ്ങള്‍ മികച്ചതാക്കാനും അത് സംബന്ധിച്ച പരാതികള്‍ കേള്‍ക്കാനും പരിഹാര മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാനും രൂപീകൃതമായതാണ് ബാങ്കിങ് ഓംബുഡ്സ്മാന്‍. ബാങ്കിങ് നിയന്ത്രണ നിയമം, 1949, ലെ 35A വകുപ്പ്, ബാങ്കിങ് ഓംബുഡ്സ്മാന്‍ പദ്ധതി സംബന്ധിച്ചുള്ളതാണ് ബാങ്കിങ് ഓംബുഡ്സ്മാന്‍ പദ്ധതി ഇന്ത്യയില്‍ ആദ്യമായി 1995 ലാണ് പരീക്ഷിക്കപെടുന്നത്.

2002 ല്‍ ഇതില്‍ ഭേദഗതി വരുത്തി. മുമ്പുണ്ടായിരുന്ന പദ്ധതികള്‍ക്ക് ബദലായി ഇന്ന് നിലവിലുള്ള പദ്ധതി 2006 മുതലാണ് പ്രാബല്യത്തില്‍ വന്നത്. (2017 ല്‍ ഇതില്‍ ഭേദഗതി വരുത്തി.) ഉപഭോക്താവിന് താഴെ പറയുന്ന സേവനങ്ങളിലെ പോരായ്മകള്‍ സംബന്ധിച്ചു ബാങ്കിങ് ഓംബുഡ്‌സ്മാന് പരാതികള്‍ നല്‍കാം.


ചെക്കുകള്‍ ഡ്രാഫ്റ്റുകള്‍ ബില്ലുകള്‍ എന്നിവയില്‍ ഉണ്ടാവുന്ന അകാരണമായ താമസം, അല്ലെങ്കില്‍ പണം കൊടുക്കാതിരിക്കല്‍.
കൃത്യമായ കാരണങ്ങള്‍ ഇല്ലാതെ ഏതെങ്കിലും ആവശ്യത്തിനുള്ള ചെറിയ മൂല്യമുള്ള നാണയങ്ങള്‍, നോട്ടുകള്‍ എന്നിവ സ്വീകരിയ്ക്കാതിരിക്കല്‍.
പ്രവര്‍ത്തന സമയം കൃത്യമായി പാലിക്കാതിരിക്കല്‍.
ലോണുകള്‍ അഡ്വാന്‍സുകള്‍ തുടങ്ങി പരിഗണിച്ച് തീര്‍പ്പാക്കേണ്ട കാര്യങ്ങള്‍ ഒഴിച്ച് ബാങ്ക് രേഖാമൂലം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സേവനങ്ങള്‍ നിഷേധിക്കുക.
ആർ ബി ഐ തീരുമാനിക്കുന്ന പലിശ നടപ്പാകാതെയിരിക്കുക, അക്കൗണ്ടുകളിലേക്ക് വരേണ്ട തുക കൃത്യമായി വരവ് വെക്കാതിരിക്കുക.
എൻ ആർ ഐ ഉപഭോഗ്താക്കളുടെ ബാങ്ക് സംബന്ധിച്ച പരാതികള്‍ ഉണ്ടായിരിക്കുക
കൃത്യമായ കാരണം ഇല്ലാതെ അക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കാതിരിക്കുക.
ഉപഭോഗ്താവിനെ നേരത്തെ അറിയിക്കാതെ വിവിധ ചാര്‍ജ്ജുകള്‍ ഈടാക്കുക
എ ടി എം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, മൊബൈല്‍ ബാങ്കിങ്, ഇലക്ട്രോണിക്ക് ബാങ്കിങ് തുടങ്ങിയ മേഖലകളില്‍ ആർ ബി ഐ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുക
ആർ ബി ഐയുടെ വായ്പ്പാ തിരിച്ചുപിടിക്കല്‍ നയത്തിന്ന് വിപരീതമായി പ്രവര്‍ത്തിക്കുക
ആർ ബി ഐയുടെ ഏതു നയങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുക, തുടങ്ങിയവ.


ബാങ്കുകള്‍ക്കായുള്ള ഓംബുഡ്സ്മാന്‍ പദ്ധതി കൂടാതെ, ബാങ്കിതര ധനകാര്യ കമ്പനികള്‍ (NBFC), ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവയ്ക്കും സമാനമായ ഓംബുഡ്‌സ്മാന്‍ പദ്ധതികള്‍ ഉണ്ടായിരുന്നു. ഇത് മൂന്നും ഏകീകരിച്ച് 2021 മുതല്‍ റിസര്‍വ് ബാങ്ക് - ഏകീകൃത ഓംബുഡ്സ്മാന്‍ പദ്ധതി, 2021 നവംബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്നു.