image

13 Jan 2022 1:30 AM GMT

Education

മികച്ച സ്ഥാപനത്തിലാണോ പഠനം? വായ്പ എളുപ്പമാക്കാം

MyFin Desk

മികച്ച സ്ഥാപനത്തിലാണോ പഠനം? വായ്പ എളുപ്പമാക്കാം
X

Summary

വിദ്യാഭ്യാസ വായ്പ വളരെ എളുപ്പത്തില്‍ നേടാം


നിങ്ങളുടെ പഠനനിലവാരം മെച്ചപ്പെട്ടതാണോ? സ്ഥാപനം ഉന്നത റാങ്കിംഗ് ഉള്ളതാണോ? അങ്ങനെയെങ്കില്‍ വിദ്യാഭ്യാസ വായ്പ വളരെ എളുപ്പത്തില്‍...

നിങ്ങളുടെ പഠനനിലവാരം മെച്ചപ്പെട്ടതാണോ? സ്ഥാപനം ഉന്നത റാങ്കിംഗ് ഉള്ളതാണോ? അങ്ങനെയെങ്കില്‍ വിദ്യാഭ്യാസ വായ്പ വളരെ എളുപ്പത്തില്‍ നേടാം. വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് ബാങ്കുകള്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവ കൃത്യമായി മനസിലാക്കി വേണം അപേക്ഷ നല്‍കാന്‍. അപേക്ഷിക്കുമ്പോള്‍ പരിഗണിക്കേണ്ട പ്രധാനപ്പെട്ട ഘടകങ്ങള്‍ ഇവയാണ്. മറ്റേതൊരു വായ്പയേയും പോലെ ഇത് ലഭിക്കണമെങ്കിലും മതിയായ രേഖകള്‍ വേണം. വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ സംബന്ധമായവയാണ് ഇതില്‍ പ്രധാനം.

പഠനത്തില്‍ ലഭിച്ച ഗ്രേഡുകള്‍,ക്രെഡിറ്റുകള്‍, മറ്റ് നേട്ടങ്ങള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അപേക്ഷിക്കുന്ന കോഴ്സുകള്‍ക്കുള്ള അടിസ്ഥാന യോഗ്യത നേടിയിരിക്കണം. ഭാവിയില്‍ വായ്പ തിരിച്ചടക്കാന്‍ കഴിയുന്ന തരത്തില്‍ ഉയര്‍ന്ന തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകള്‍ക്ക് ബാങ്കുകള്‍ മുന്‍ഗണന നല്‍കാറുണ്ട്. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനം മികച്ച നിലവാരം പുലര്‍ത്തേണ്ടത് അനിവാര്യമാണ്.

ഈട് നല്‍കണം

വായ്പയെടുക്കുമ്പോള്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന ഈടിന്റെ മൂല്യം വായ്പ തുക നിശ്ചയിക്കുന്നതിന് പരിഗണിക്കും. പഠനത്തിന് ആവശ്യമായ ഫീസ് മറ്റ് ചെലവുകള്‍ എന്നിവ കണക്കിലെടുത്താകും വായ്പ തുക നിര്‍ണയിക്കുക. വായ്പക്കായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാഫോമിലെ വായ്പ സംബന്ധമായ നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി വായിച്ചിരിക്കണം.

തിരിച്ചടവ്

അപ്രതീക്ഷിത സാഹചര്യങ്ങളെ തുടര്‍ന്ന് വായ്പതിരിച്ചടവ് മുടങ്ങുന്ന സന്ദര്‍ഭമുണ്ടായാല്‍ തിരിച്ചടവ് കാലാവധി നീട്ടി നല്‍കുന്ന ബാങ്കുകളെ തിരഞ്ഞെടുക്കുന്നത് ഉത്തമമാണ്. ഇത് നിങ്ങളുടെ ഇ എം ഐ ബാധ്യത കുറയക്കുമെന്ന് മാത്രമല്ല ജോലി ലഭിക്കുവാനുണ്ടാകുന്ന കാലതാമസത്തിന് അധിക ബാധ്യത ഉണ്ടാകുന്നുമില്ല. ബാങ്ക് വായ്പ്തുക വിദ്യാര്‍ത്ഥിയുടെ കൈകളിലേക്ക് നേരിട്ട് നല്‍കുന്നതിന് പകരം ഒരോ സെമസ്റ്റര്‍ തോറും അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തുക കൈമാറുകയാണ് ചെയ്യുന്നത്.

പലിശനിരക്ക്

പൊതുമേഖലാ ബാങ്കുകള്‍ നിലവില്‍ ഉപഭോക്താവിന് താങ്ങാനാവുന്ന വിധത്തില്‍ 7 വര്‍ഷ കാലാവധിയില്‍ 20 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നുണ്ട്. 6.8 ശതമാനം മുതലാണ് പലിശ. പൊതുമേഖലാ ബാങ്കുകളുടെ കൂടിയ പലിശ 8 ശതമാനമാണ്. പല ഘടകങ്ങള്‍ക്കനുസരിച്ച് നിരക്കില്‍ നേരിയ വ്യത്യാസം വരാം.