image

13 Jan 2022 1:02 AM GMT

Learn & Earn

നിങ്ങളുടെ സിബില്‍ സ്‌കോര്‍ എങ്ങനെ ഉയര്‍ത്താം?

MyFin Desk

നിങ്ങളുടെ സിബില്‍ സ്‌കോര്‍ എങ്ങനെ ഉയര്‍ത്താം?
X

Summary

വായ്പ ആവശ്യങ്ങള്‍ക്ക് പ്രധാന പരിഗണനാ വിഷയങ്ങളില്‍ ഒന്നാണ് ക്രെഡിറ്റ് സ്‌കോര്‍.


മഹാമാരിക്കാലത്ത് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരാണ് കൂടുതല്‍ ആളുകളും. അപ്രതീക്ഷിതമായി ഉണ്ടായ ബാധ്യതകള്‍ വലിയ...

 

മഹാമാരിക്കാലത്ത് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരാണ് കൂടുതല്‍ ആളുകളും. അപ്രതീക്ഷിതമായി ഉണ്ടായ ബാധ്യതകള്‍ വലിയ സമ്മര്‍ദമുണ്ടാക്കുമ്പോള്‍ വിവിധ വായ്പാ മാര്‍ഗങ്ങള്‍ തേടുക സ്വാഭാവികമാണ്. ഇങ്ങനെ വായ്പ ആവശ്യങ്ങള്‍ക്കായി ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍ പ്രധാന പരിഗണനാ വിഷയങ്ങളില്‍ ഒന്നാണ് ക്രെഡിറ്റ് സ്‌കോര്‍. നമ്മുടെ തിരിച്ചടവ് ചരിത്രം ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്.

ഉയര്‍ന്ന സ്‌കോര്‍ ആണെങ്കില്‍ വായ്പകള്‍ വേഗത്തിലും കുറഞ്ഞ പലിശയിലും ലഭ്യമാകും. 300 മുതല്‍ 900 വരെയാണ് സിബില്‍ സ്‌കോര്‍ നിര്‍ണയിക്കുന്നതിന്റെ അളവുകോല്‍. ഇതില്‍ 700 ന് മുകളിലാണ് നിങ്ങളുടെ സ്‌ക്കോര്‍ എങ്കില്‍ മുന്തിയ വായ്പാ പരിഗണന ലഭിക്കും. ഭവന വായ്പ, വാഹന വായ്പ തുടങ്ങയവ ബാങ്കില്‍ നിന്നും അനുവദിക്കുന്നത് സിബില്‍ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

കൃത്യമായ തിരിച്ചടവ്

ഒരാളുടെ തിരിച്ചടവ് ചരിത്രം ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്. വിവിധ വായ്പകള്‍ പല ആവശ്യങ്ങള്‍ക്കായി എടുത്തവരായിരിക്കും നമ്മള്‍. ഇതിന്റെ ഇ എം ഐ കുടിശിക വരുത്തുകയോ വായ്പ വണ്‍ ടൈം സെറ്റില്‍മെന്റിന് വിധേയമാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. കൂടാതെ ക്രെഡിറ്റ് കാര്‍ഡ് മാസ ഉപയോഗം പരമാവധി പരിധിയുടെ 30 ശതമാനമാക്കി നിലനിര്‍ത്തുന്നതും സ്‌കോര്‍ കുറയാതിരിക്കാന്‍ സഹായകമാണ്. ഉദാഹരണത്തിന് കാര്‍ഡിലെ വായ്പാ പരിധി രണ്ട ലക്ഷം രൂപയാണെങ്കില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള മാസചെലവ് 60,000 രൂപയില്‍ ഒതുക്കുക.

പഴയ കാര്‍ഡ്

പഴയ കാര്‍ഡ് കൈവശമുണ്ടെങ്കില്‍ അതിലെ കുടിശിക മുഴുവന്‍ തീര്‍ക്കുക. അടവ് ബാക്കിയിട്ടാല്‍ ഇത് പിന്നീട് ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിനും നിയമ നടപടിയ്ക്കും കാരണമാകും.

കടങ്ങള്‍ ഒറ്റയാക്കാം

ഒരു സമയം ഒിന്നിലധികം ലോണ്‍ എടുക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കൂടുതല്‍ തുക വേണമെങ്കില്‍ തരതമ്യേന കുറഞ്ഞ പലിശ നിരക്കുള്ള കൂടിയ വായ്പ എടുക്കുക. ഇവിടെ ഇ എം ഐ അടവ് കൂട്ടി എടുത്താല്‍ പെട്ടെന്നുളള അധിക ബാധ്യത കുറയ്ക്കാനാകും. കൂടിയ പലിശ നിരക്കില്‍ വിവിധ വായ്പകള്‍ എടുക്കുന്നതിനേക്കാള്‍ ബാധ്യത കുറയ്ക്കുന്നതാണ് കുറഞ്ഞ നിരക്കില്‍ വായ്പ തുക കൂട്ടി ഒറ്റ വായ്പ എടുക്കുന്നത്. ഇത് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

സിബില്‍ റെക്കോര്‍ഡുകള്‍ അപ്പ്ഡേറ്റ് ചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിച്ചേക്കാം. ഇത് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ബാങ്കുകള്‍ ഇത് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ കൃത്യതയുണ്ട് എന്നുറപ്പാക്കാം.