image

13 Jan 2022 12:19 AM GMT

Startups

എന്താണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ?

MyFin Desk

എന്താണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ?
X

Summary

ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ സ്വയസംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഗവണ്‍മെന്റ് നടപ്പിലാക്കിയ ഒരു പ്രധാന പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ.


ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ സ്വയസംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഗവണ്‍മെന്റ് നടപ്പിലാക്കിയ ഒരു പ്രധാന...

ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ സ്വയസംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഗവണ്‍മെന്റ് നടപ്പിലാക്കിയ ഒരു പ്രധാന പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ. സര്‍ക്കാര്‍ മുഖേനെ പുതിയ ബിസിനസുകള്‍ ആരംഭിക്കാനും നവീകരിക്കാനും സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ഗവണ്‍മെന്റ് ഒരു കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കി ദ്ധതി നടപ്പിലാക്കുന്നതിലൂടെ ഉദ്ദേശലക്ഷ്യം വേഗത്തില്‍ കൈവരിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. പ്രധാന പദ്ധതികള്‍ ഇവയൊക്കെയാണ്

ഡിജിറ്റല്‍/സാങ്കേതിക മേഖല തൊട്ട് കൃഷി ഉള്‍പ്പെടെയുള്ള വിവിധ മേഖലകള്‍, ഉത്പാദനം, സാമൂഹിക മേഖല, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം മുതലായവയിലെ മാറ്റങ്ങള്‍ നിലവിലുള്ള ടയര്‍ 1 നഗരങ്ങളില്‍ നിന്ന് ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്കും അര്‍ദ്ധനഗര, ഗ്രാമ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ളതിലേക്ക് പദ്ധതികള്‍ വ്യാപിപ്പിക്കുക

എന്തിനാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ?

സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുമ്പോള്‍ ചട്ടങ്ങളും നിബന്ധനകളും പാലിക്കേണ്ടതുണ്ട്. ഇത്തരം ചെലവുകള്‍ ലഘൂകരിച്ച് പുതിയ സംരംഭം തുടങ്ങാനുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതു വഴി ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി വഴിയൊരുക്കുന്നു. വിവിധ തൊഴില്‍- പരിസ്ഥിതി നിയമങ്ങളിലുള്ള നൂലാമാലകള്‍ സ്റ്റാര്‍ട്ടപ്പുകളാരംഭിക്കുമ്പോള്‍ പ്രശ്‌നമാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നു.

ഇതിനായി ഒരുക്കിയിട്ടുള്ള ഹബുകള്‍ വഴി ഇന്ത്യയിലെ മൊത്തം സ്റ്റാര്‍ട്ടപ്പുകളെയും ഒരു കുടക്കീഴിലാക്കി വിവര കൈമാറ്റത്തിനും ഫണ്ടിങ്ങിനുമുള്ള അവസരവും സര്‍ക്കാറൊരുക്കുന്നു. കൃത്യമായ പ്ലാനിംങ്ങോ ഫണ്ടിങ്ങോ ഇല്ലാത്തത് കൊണ്ടു മാത്രം നിര്‍ത്തേണ്ടി വരുന്ന ബിസിനസ് സംരഭങ്ങള്‍ക്ക് വലിയൊരാശ്വസമാണ് സര്‍ക്കാറിന്റെ ഈ പദ്ധതികള്‍.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് : https://www.startupindia.gov.in/