image

15 Jan 2022 5:59 AM GMT

Banking

കുറഞ്ഞ നിരക്കില്‍ വിദ്യാഭ്യാസ വായ്പകള്‍ എടുക്കാം

MyFin Desk

കുറഞ്ഞ നിരക്കില്‍ വിദ്യാഭ്യാസ വായ്പകള്‍ എടുക്കാം
X

Summary

  ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഇതനുസരിച്ച് ബാങ്കുകളും ഈ രംഗത്തേയ്ക്ക് കൂടുതല്‍ സേവനങ്ങളുമായി കടന്നു വരുന്നുണ്ട്. 6.5 മുതല്‍ 10 ശതമാനം വരെ പലിശനിരക്കില്‍ വിദ്യാഭ്യാസ വായ്പകള്‍ ഇന്ന് ലഭ്യമാണ്. സ്വകാര്യബാങ്കുകളിലെ നിരക്ക് 10 ശതമാനത്തിലാണ് തുടങ്ങുന്നത്. പഠിക്കുന്ന സ്ഥാപനങ്ങളുടെ നിലവാരവും കുട്ടികളുടെ അക്കാദമിക് റിക്കോഡും വായ്പ ലഭിക്കുന്നതിന് പ്രധാന പരിഗണനാ ഘടകങ്ങളാണ്. എസ് ബി ഐ രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐ അവരുടെ വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്ന […]


ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഇതനുസരിച്ച് ബാങ്കുകളും ഈ രംഗത്തേയ്ക്ക് കൂടുതല്‍...

 

ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഇതനുസരിച്ച് ബാങ്കുകളും ഈ രംഗത്തേയ്ക്ക് കൂടുതല്‍ സേവനങ്ങളുമായി കടന്നു വരുന്നുണ്ട്. 6.5 മുതല്‍ 10 ശതമാനം വരെ പലിശനിരക്കില്‍ വിദ്യാഭ്യാസ വായ്പകള്‍ ഇന്ന് ലഭ്യമാണ്. സ്വകാര്യബാങ്കുകളിലെ നിരക്ക് 10 ശതമാനത്തിലാണ് തുടങ്ങുന്നത്. പഠിക്കുന്ന സ്ഥാപനങ്ങളുടെ നിലവാരവും കുട്ടികളുടെ അക്കാദമിക് റിക്കോഡും വായ്പ ലഭിക്കുന്നതിന് പ്രധാന പരിഗണനാ ഘടകങ്ങളാണ്.

എസ് ബി ഐ

രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐ അവരുടെ വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്ന കുറഞ്ഞ നിരക്ക് 6.65 ശതമാനമാണ്. രണ്ട് ശതമാനം സ്‌പ്രെഡും ചേര്‍ത്ത് 8.65 ശതമാനം വരും ഇത്. 7.5 ലക്ഷം രൂപ വരെയാണ് ഇങ്ങനെ ലഭിക്കുന്നത്. 7.5 ലക്ഷത്തില്‍ കൂടുതലാണ് വായ്പയെങ്കിലും നിരക്ക് ഇതുതന്നെയാണ്. പെണ്‍കുട്ടികള്‍ക്ക് അര ശതമാനം കിഴിവുണ്ട്.

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡയി 7 വര്‍ഷ കാലാവധിയില്‍ 20 ലക്ഷം രൂപയുടെ വരെ വിദ്യാഭ്യാസ വായ്പ ലഭിക്കും. ഇവിടെ കുറഞ്ഞ പലിശ നിരക്ക് 6.85 ശതമാനം വരെയാണ്. പരമാവധി നിരക്ക് 9.95 ശതമാനം. ക്രെഡിറ്റ് സ്‌കോറും മറ്റ് ഘടകങ്ങളുമനുസരിച്ച് നിരക്കി വ്യത്യാസം വരാം.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

കുറഞ്ഞ പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്പ വാഗ്ദാനം ചെയ്യുന്ന മറ്റൊരു പൊതുലേഖലാ സ്ഥാപനമാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ8-10 ശതനമാനമാണ് പലിശനിരക്ക്. അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ പഠന നിലവാരം, സ്ഥാപനങ്ങളുടെ അക്കാഡമിക് റിക്കോഡ് ഇവയെല്ലാം പരിഗണനാ ഘടകങ്ങളാണ്.

ബാങ്ക് ഓഫ് ഇന്ത്യ

ബാങ്ക് ഓഫ് ഇന്ത്യയുടെ നിരക്ക് 8.95 മുതല്‍ 9.75 വരെയാണ്. ദേശീയ അന്തര്‍ദേശീയ കോഴ്‌സുകള്‍ക്ക് 10-20 ലക്ഷം വരെ ഈ നിരിക്കില്‍ വായ്പകള്‍ ലഭിക്കും.
കാനറാ ബാങ്കിന്റെ നിരക്ക് 8 .5 ശതമാനത്തിലാണ് തുടങ്ങുന്നത്. നാല് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഈട് ബാങ്കുകള്‍ നിര്‍ബന്ധിക്കാറില്ല. ഇതില്‍ കൂടുതലാണ് വായ്പകളൈങ്കില്‍ വിദ്യാര്‍ഥിയുടെ പഠന നിലവാരം, സ്ഥാപനത്തിന്റെ സ്‌കോര്‍ ഇവയെല്ലാം പരിഗണനാ ഘടകങ്ങളായി വരും. കൂടുതല്‍ തുക വായ്പ വേണ്ട കേസുകളില്‍ ബാങ്കുകള്‍ ജാമ്യം ആവശ്യപ്പെടാറുണ്ട്. പല പൊതുമേഖലാ ബാങ്കുകളും പെണ്‍കുട്ടികള്‍ക്ക് അര ശതമാനം പലിശ നിരക്കില്‍ ഇളവുകള്‍ അനുവദിക്കാറുണ്ട്.

(മുകളിൽ പറഞ്ഞ നിരക്കുകൾ മാറ്റങ്ങൾക്ക് വിധേയമാണ്)