image

15 Jan 2022 12:46 PM GMT

MSME

ഫാമുകള്‍ക്ക് 50 ശതമാനം സബ്സിഡിയുമായി സര്‍ക്കാര്‍

MyFin Desk

ഫാമുകള്‍ക്ക് 50 ശതമാനം സബ്സിഡിയുമായി സര്‍ക്കാര്‍
X

Summary

  രാഷ്ട്രീയ ഗോകുല്‍ മിഷന്‍ 2021-22 പദ്ധതിയുടെ ഭാഗമായി പശു, എരുമ ഫാമുകള്‍ക്കായി സബ്സിഡിയോടെ വായ്പകള്‍ ലഭിക്കും. ദേശീയ കന്നുകാലി മിഷന്‍ 2021ന് കീഴി ആട്, കോഴി, പന്നി ഫാമുകള്‍ക്കും തീറ്റപ്പു സംസ്‌കരണത്തിനുമായി ഈ അനുകൂല്യം ലഭ്യമാണ്. പദ്ധതിയെപറ്റി കൂടുതലറായാം. യോഗ്യതകള്‍ ഈ സബ്സിഡി ലഭിക്കുന്നതിന് അപേക്ഷിക്കുന്ന സംരംഭകര്‍ സ്വകാര്യവ്യക്തിയോ സ്വയംസഹായ സംഘമോ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയോ സെക്ഷന്‍ എട്ട് പ്രകാരമുള്ള കമ്പനിയോ ആയിരിക്കണം. മാത്രമല്ല ബന്ധപ്പെട്ട ജോലിയി പരിചയമോ അല്ലെങ്കി പരിശീലനമോ നേടിയിരിക്കണം. ആരംഭിക്കാനൊരുങ്ങുന്ന സംരംഭത്തിന് […]


രാഷ്ട്രീയ ഗോകുല്‍ മിഷന്‍ 2021-22 പദ്ധതിയുടെ ഭാഗമായി പശു, എരുമ ഫാമുകള്‍ക്കായി സബ്സിഡിയോടെ വായ്പകള്‍ ലഭിക്കും. ദേശീയ കന്നുകാലി മിഷന്‍ 2021ന് കീഴി ആട്,...

 

രാഷ്ട്രീയ ഗോകുല്‍ മിഷന്‍ 2021-22 പദ്ധതിയുടെ ഭാഗമായി പശു, എരുമ ഫാമുകള്‍ക്കായി സബ്സിഡിയോടെ വായ്പകള്‍ ലഭിക്കും. ദേശീയ കന്നുകാലി മിഷന്‍ 2021ന് കീഴി ആട്, കോഴി, പന്നി ഫാമുകള്‍ക്കും തീറ്റപ്പു സംസ്‌കരണത്തിനുമായി ഈ അനുകൂല്യം ലഭ്യമാണ്. പദ്ധതിയെപറ്റി കൂടുതലറായാം.

യോഗ്യതകള്‍

ഈ സബ്സിഡി ലഭിക്കുന്നതിന് അപേക്ഷിക്കുന്ന സംരംഭകര്‍ സ്വകാര്യവ്യക്തിയോ സ്വയംസഹായ സംഘമോ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയോ സെക്ഷന്‍ എട്ട് പ്രകാരമുള്ള കമ്പനിയോ ആയിരിക്കണം. മാത്രമല്ല ബന്ധപ്പെട്ട ജോലിയി പരിചയമോ അല്ലെങ്കി പരിശീലനമോ നേടിയിരിക്കണം. ആരംഭിക്കാനൊരുങ്ങുന്ന സംരംഭത്തിന് ആവശ്യമായ സ്ഥലം സംരംഭകന്‍ തന്നെ കണ്ടെത്തണം. ഇത് സ്വന്തമായോ പാട്ടത്തിനോ എടുക്കാവുന്നതാണ്. ഫാമുകളുടെ കാര്യത്തി കുറഞ്ഞത് 1,100 കോഴികള്‍ (1000 പിടയും 100 പൂവനും), 525 ആടുകള്‍ (500 പെണ്ണാടും 25 മുട്ടനാടും), 110 പന്നികളും (100 പെണ്‍പന്നിയും 10 ആണ്‍പന്നിയും), 200 പശു അല്ലെങ്കില്‍ എരുമ എന്നിങ്ങനെയാണ് ഫാമുകളില്‍ ഉണ്ടായിരിക്കേണ്ട വളര്‍ത്തു മൃഗങ്ങളുടെ കണക്കുക്കള്‍. അപേക്ഷയോടൊപ്പം ആരംഭിക്കുന്ന സംരംഭത്തിന്റെ വിശദമായ പദ്ധതി രൂപരേഖ സമര്‍പ്പിക്കണം. ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന സബ്‌സിഡി തുകയ്ക്ക് ബാങ്ക് ഗാരന്റി നിര്‍ബന്ധമാണ്. മാത്രമല്ല, ബാങ്കുകള്‍ വഴിയാണ് സബ്‌സിഡി തുക വിതരണം ചെയ്യുന്നത്.

ആനുകൂല്യങ്ങള്‍

കോഴി, ആട്, പന്നി എന്നിങ്ങനെ ഒരോ വളര്‍ത്തു മൃഗങ്ങള്‍ക്കും പല തരത്തിലാണ് സ്ബ്സിഡികള്‍ നല്‍കുന്നത്. കോഴിവളര്‍ത്തലിന് 25 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. ആട് വളര്‍ത്തലിന് ഇത് 50 ലക്ഷം രൂപ വരെയാണ്. 30 ലക്ഷം രൂപ വരെ സബ്‌സിഡി പന്നി വളര്‍ത്തലിനും 50 ലക്ഷം രൂപ വരെ സബ്‌സിഡി തീറ്റപ്പുല്‍ സംസ്‌കരണത്തിനും ലഭിക്കും. പശു അല്ലെങ്കില്‍ എരുമ ഫാമുകള്‍ക്ക് 20 ലക്ഷം രൂപ വരെ സബ്‌സിഡി ഈ പദ്ധതിപ്രകാരം ലഭ്യമാണ്.

അപേക്ഷിക്കാം


നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ്, ആനിമല്‍ ഹസ്ബന്ററി വകുപ്പ് എന്നിവയുടെ വെബ്‌സൈറ്റ് വഴി ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. പശു അല്ലെങ്കില്‍ എരുമ ഫാമുകളുടെ അപേക്ഷ എന്‍ ഡി ഡി ബിfarm വഴിയാണ് സമര്‍പ്പിക്കേണ്ടത്. രണ്ട് ഘട്ടമായാണ് സബ്‌സിഡി വിതരണം നടത്തുക. അപേക്ഷകര്‍ ഏത് ബാങ്ക് വഴിയാണ് വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കണം. സംരംഭകരുടെ കെ വൈ സി യും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം.

ബന്ധപ്പെട്ട ഏജന്‍സികള്‍ പിന്നീട് അപേക്ഷ പരിശോധിച്ച് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ശുപാര്‍ശ ചെയ്യുന്നു. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സബ്‌സിഡി തുക ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നു. പ്രോജക്ട് അംഗീകരിച്ചു കഴിഞ്ഞാല്‍ രണ്ട വര്‍ഷം സംരംഭത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കും. ഇതിനായി ജിഐഎസ് ടാഗിംങ് സംവിധാനം ഏര്‍പ്പെടുത്തും. മൃഗസംരക്ഷണ വകുപ്പിന്റെ പ്രാദേശിക ഓഫീസുകളികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും.