image

16 Jan 2022 3:48 AM GMT

Premium

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പറേറ്റ് അഫയേഴ്സ്

MyFin Desk

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പറേറ്റ് അഫയേഴ്സ്
X

Summary

ഗവേഷണം, വിദ്യാഭ്യാസം, പരിശീലനം, എന്നിവയ്ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ഉദ്ദേശം.


ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പറേറ്റ് അഫയേഴ്‌സ് (ഐ ഐ സി എ) കേന്ദ്ര സിവില്‍ സര്‍വീസുകാര്‍ക്ക് വേണ്ടിയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ...

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പറേറ്റ് അഫയേഴ്‌സ് (ഐ ഐ സി എ) കേന്ദ്ര സിവില്‍ സര്‍വീസുകാര്‍ക്ക് വേണ്ടിയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ഒരു കേന്ദ്ര സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനമാണ്. കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അധികാര പരിധിയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കോര്‍പറേറ്റ് അഫയേഴ്സ് റെഗുലേഷന്‍, ഗവേണന്‍സ്, പോളിസി എന്നീ മേഖലയും സ്പെക്ട്രം സംബന്ധിച്ച വിവിധ വിഷയങ്ങളും ഇത് കൈകാര്യം ചെയ്യുന്നു.

2008 ല്‍ ഹരിയാനയിലെ മനേസറിലാണ് ഇത് സ്ഥാപിതമായത്. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റസി ബോര്‍ഡ് ഓഫ് ഇന്ത്യ അതിന്റെ മുന്‍നിര ഗ്രാജുവേറ്റ് ഇന്‍സോള്‍വന്‍സി പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാന്‍ അധികാരപ്പെടുത്തിയ രാജ്യത്തെ ഏക സ്ഥാപനമാണിത്. ഇത് കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സി എസ് ആര്‍) ക്കായി സര്‍ക്കാരിന് നയപരമായ പിന്തുണ നല്‍കുകയും അതിനായി വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍ കോര്‍പറേറ്റ് ലോ സര്‍വീസിലെ ഉന്നത കേഡര്‍മാരുടെ പരിശീലന അക്കാദമിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോര്‍പറേറ്റ് അഫയേഴ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഐ ഐ സി എ വിവിധ സ്‌കൂളുകളിലൂടെയും കേന്ദ്രങ്ങളിലൂടെയും പ്രവര്‍ത്തിക്കുന്നു. സ്‌കൂള്‍ ഓഫ് കോര്‍പ്പറേറ്റ് ലോ, സ്‌കൂള്‍ ഓഫ് കോമ്പറ്റീഷന്‍ ലോ ആന്റ് മാര്‍ക്കറ്റ് റെഗുലേഷന്‍സ്, സ്‌കൂള്‍ ഓഫ് കോര്‍പ്പറേറ്റ് ഗവേണന്‍സ് ആന്റ് പബ്ലിക് പോളിസി, സ്‌ക്കൂള്‍ ഓഫ് ഫിനാന്‍സ് എന്നിവയിലൂടെയാണ് ഐ ഐ സി എ പ്രവര്‍ത്തിക്കുന്നത്.

ഗവേഷണം, വിദ്യാഭ്യാസം, പരിശീലനം, എന്നിവയ്ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ഉദ്ദേശം.