image

16 Jan 2022 3:18 AM GMT

Learn & Earn

ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം

MyFin Desk

ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം
X

Summary

  സ്ത്രീകളുടെ ഉന്നമനത്തിനും അവരുടെ യഥാര്‍ത്ഥ കഴിവുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലുമെല്ലാം കേരള വനിതാ വികസന കോര്‍പ്പറേഷന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വനിതാ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഡബ്ല്യുഡിസി) സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കൊണ്ട് സ്വയം തൊഴില്‍ വായ്പാ പദ്ധതി, വിദ്യാഭ്യാസ വായ്പാ പദ്ധതി, ലഘു വായ്പാ പദ്ധതി എന്നിങ്ങനെ വിവിധ വായ്പാ പദ്ധതികള്‍ ന്യൂനപക്ഷ വിഭഗത്തിലെ സ്ത്രീകള്‍ക്കായി മുന്നോട്ട് വച്ചിട്ടുണ്ട്. ഈ വായ്പകളെ നമ്മുക്ക് പരിചയപ്പെടാം. സ്വയംതൊഴില്‍ വായ്പാ […]


സ്ത്രീകളുടെ ഉന്നമനത്തിനും അവരുടെ യഥാര്‍ത്ഥ കഴിവുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലുമെല്ലാം കേരള വനിതാ വികസന...

 

സ്ത്രീകളുടെ ഉന്നമനത്തിനും അവരുടെ യഥാര്‍ത്ഥ കഴിവുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലുമെല്ലാം കേരള വനിതാ വികസന കോര്‍പ്പറേഷന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വനിതാ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഡബ്ല്യുഡിസി) സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കൊണ്ട് സ്വയം തൊഴില്‍ വായ്പാ പദ്ധതി, വിദ്യാഭ്യാസ വായ്പാ പദ്ധതി, ലഘു വായ്പാ പദ്ധതി എന്നിങ്ങനെ വിവിധ വായ്പാ പദ്ധതികള്‍ ന്യൂനപക്ഷ വിഭഗത്തിലെ സ്ത്രീകള്‍ക്കായി മുന്നോട്ട് വച്ചിട്ടുണ്ട്. ഈ വായ്പകളെ നമ്മുക്ക് പരിചയപ്പെടാം.

സ്വയംതൊഴില്‍ വായ്പാ പദ്ധതി

സ്വയംതൊഴില്‍ ചെയ്യുന്ന ന്യൂനപക്ഷ വിഭാത്തില്‍പ്പെട്ട നിരവധി സ്ത്രീകള്‍ കേരളത്തിലുണ്ട്. ഇവരെ സഹായിക്കുന്നതിനുള്ള കേരള വനിതാ വികസന കോര്‍പ്പറേഷന്റെ സ്വയംതൊഴില്‍ വായ്പാ പദ്ധതി പ്രകാരം ക്രെഡിറ്റ് ലൈന്‍ ഒന്നിന് ലഭിക്കുന്ന പരമാവധി വായ്പാ തുക 20 ലക്ഷം രൂപയും, ക്രെഡിറ്റ് ലൈന്‍ രണ്ടിന് 30 ലക്ഷം രൂപയുമാണ്. വായ്പയ്ക്ക് ആറ് ശതമാനമാണ് പലിശ നിരക്ക്. അഞ്ച് വര്‍ഷമാണ് വായ്പ തിരിച്ചടവ് കാലാവധി. 60 മാസ ഗഡുക്കളായി അവ അടച്ച് തീര്‍ക്കാം. കെഎസ്ഡബ്ല്യുഡിസിയുടെ ഈ വായ്പയെടുക്കുന്നതിന് വസ്തു ജാമ്യമോ ആള്‍ ജാമ്യമോ അവര്‍ക്ക് ഉപയോഗിക്കാം.

വിദ്യാഭ്യാസ വായ്പാ പദ്ധതി

കേരള വനിതാവികസന കോര്‍പ്പറേഷന്റെ വിദ്യാഭ്യാസ വായ്പാ പദ്ധതിയുടെ കീഴില്‍ ന്യൂനപക്ഷ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് പഠിക്കുന്നതിനുള്ള വായ്പകള്‍ ലഭ്യമാണ്. ഇന്ത്യയില്‍ പഠിക്കുന്നതിന് ക്രെഡിറ്റ്ലൈന്‍ ഒന്നില്‍ മൂന്നു ശതമാനം പലിശയില്‍ പരമാവധി ഇരുപത് ലക്ഷം രൂപ വരെയാണ് വായ്പാ ലഭിക്കുന്നത്. ക്രെഡിറ്റ്ലൈന്‍ രണ്ടില്‍ അഞ്ച് ശതമാനം പലിശയില്‍ പരമാവധി 30 ലക്ഷം രൂപയും. ആറ് ശതമാനമാണ് പിഴ പലിശ നിരക്ക്. അഞ്ച് വര്‍ഷമാണ് വായ്പ തിരിച്ചടവ് കാലാവധി. 60 മാസ ഗഡുക്കളായ് അവ അടച്ച് തീര്‍ക്കാം. കെഎസ്ഡബ്ല്യുഡിസിയുടെ ഈ വായ്പയെടുക്കുന്നതിന് വസ്തു ജാമ്യമോ ആള്‍ ജാമ്യമോ ഉപയോഗിക്കാം.

ലഘു വായ്പാ പദ്ധതി

ചെറിയ സംരംഭങ്ങള്‍ നടത്തുന്ന ന്യൂനപക്ഷ വവിഭാഗത്തിലെ സ്ത്രീകള്‍ക്കാണ് വനിതാവികസന കോര്‍പ്പറേഷന്‍ ലഘു വായ്പാ പദ്ധതി നല്‍കുന്നത്. പദ്ധതിപ്രകാരം ലഭിക്കുന്ന പരമാവധി വായ്പാ തുക അന്‍പത് ലക്ഷം രൂപ വരെയാണ്. ഇവിടെ സ്വയം സഹായ സംഘങ്ങള്‍ക്ക് അഞ്ച് ശതമാനം പലിശ നിരക്കും, സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് രണ്ട് ശതമാനം പലിശ നിരക്കുമാണ്. ആറ് ശതമാനമാണ് ഇരു സംഘടനകള്‍ക്കും പിഴ പലിശ നിരക്ക്. മൂന്ന് വര്‍ഷമാണ് ലഘു വായ്പാ പദ്ധതിയുടെ തിരിച്ചടവ് കാലാവധി.

സര്‍ക്കാര്‍ അംഗീകരിച്ച ന്യൂനപക്ഷ സമുദായങ്ങളില്‍ ഏതിലെങ്കിലും ഉള്‍പെട്ട സ്ത്രീകളാണ് ഈ പദ്ധതികള്‍ക്ക് യോഗ്യരായിട്ടുള്ളവര്‍. ഇവിടെ വരുമാന പരിധി രണ്ടായി തിരിച്ചിട്ടുണ്ട്. ക്രെഡിറ്റ് ലൈന്‍ ഒന്നില്‍ ഗ്രാമ പ്രദേശങ്ങളില്‍ കുറഞ്ഞത് 81,000 രൂപ വരെയും, നഗരങ്ങളില്‍ കുറഞ്ഞത് 1,03,000 രൂപ വരെയുമാണ് വരുമാന പരിധി നിശ്ചയിച്ചിരിക്കുന്നത്. ക്രെഡിറ്റ് ലൈന്‍ രണ്ടില്‍ മൊത്തം വരുമാന പരിധി 6,00,000 രൂപ വരെയാണ്. ഈ വായ്പകളെടുക്കുന്നിനുള്ള പ്രായ പരിധിയും വ്യത്യസ്തമാണ്. തൊഴില്‍ വായ്പയ്ക്ക് 18 നും, 55 നും മധ്യേ പ്രായമുള്ളവരായിരിക്കണം. അതേസമയം വിദ്യാഭ്യാസ വായ്പകള്‍ക്ക് 18 നും 33 നും ഇടയിലാണ് പ്രായപരിധി. പ്രാരംഭ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനായി സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കെഎസ്ഡബ്ല്യുഡിസി ഇന്ന് എല്ലാ മേഖലയിലും സമൂഹത്തിലെ സ്ത്രീകളുടെ വികസനം സുഗമമാക്കുന്ന പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.