image

16 Jan 2022 1:01 AM GMT

Banking

എന്താണ് കോര്‍പറേറ്റ് നികുതി?

MyFin Desk

എന്താണ് കോര്‍പറേറ്റ് നികുതി?
X

Summary

പുനഃസംഘടന പോലെയുള്ള പ്രവൃത്തികള്‍ക്ക് നികുതി ചുമത്താറില്ല. കമ്പനികളുടെ ഭൂസ്വത്ത് നികുതി, ശമ്പള ടാക്സ്, ശമ്പളത്തില്‍ നിന്നും പിടിച്ചുവയ്ക്കുന്ന നികുതി, എക്സൈസ് നികുതി, കസ്റ്റംസ് തീരുവ, മൂല്യവര്‍ദ്ധിത നികുതി, മറ്റ് പൊതു നികുതികള്‍ എന്നിവയൊന്നു പൊതുവെ 'കോര്‍പ്പറേറ്റ് ടാക്സ്' എന്ന് ഗണത്തില്‍ പെടുന്നതല്ല.


കോര്‍പറേറ്റ് നികുതി അഥവാ കമ്പനി നികുതി എന്നത് ഒരു കോര്‍പറേറ്റ് സ്ഥാപനത്തിന്റെ അറ്റാദായത്തിനോ ബിസിനസ്സില്‍ നിന്നുള്ള ലാഭത്തിന്മേലോ...

കോര്‍പറേറ്റ് നികുതി അഥവാ കമ്പനി നികുതി എന്നത് ഒരു കോര്‍പറേറ്റ് സ്ഥാപനത്തിന്റെ അറ്റാദായത്തിനോ ബിസിനസ്സില്‍ നിന്നുള്ള ലാഭത്തിന്മേലോ ചുമത്തുന്ന നേരിട്ടുള്ള നികുതിയാണ്. 1961 ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ചുമത്തുന്നനികുതിയാണിത്. പങ്കാളിത്ത ബിസിനസിന് പൊതുവെ നികുതി ചുമത്തില്ല.

രാജ്യത്ത് സംയോജിപ്പിച്ച കമ്പനികള്‍, ആ രാജ്യത്ത് നിന്നുള്ള വരുമാനത്തില്‍ രാജ്യത്ത് ബിസിനസ്സ് നടത്തുന്ന കമ്പനികള്‍, രാജ്യത്ത് സ്ഥിരമായ സ്ഥാപനം ഉള്ള വിദേശ കമ്പനികള്‍, അല്ലെങ്കില്‍ രാജ്യത്ത് നികുതി ആവശ്യങ്ങള്‍ക്കായി താമസിക്കുന്നതായി കരുതുന്ന കമ്പനികള്‍ എന്നിവയ്ക്ക് ഈ നികുതി ബാധകമാണ്.

കമ്പനികളുടെ വരുമാനം അനുസരിച്ച് നികുതി നല്‍കേണ്ടതായി വരും. സാധാരണയായി, അറ്റാദായത്തിനാണ് നികുതി ചുമത്തുക. വ്യക്തികള്‍ക്ക് നികുതി ചുമത്തുന്നതിനുള്ള നിയമങ്ങളില്‍ നിന്നും കമ്പനികളുടെ നികുതി വ്യത്യാസപ്പെട്ടിരിക്കും. ചില സ്ഥാപനങ്ങള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടേക്കാം. പുനഃസംഘടന പോലെയുള്ള പ്രവൃത്തികള്‍ക്ക് നികുതി ചുമത്താറില്ല. കമ്പനികളുടെ ഭൂസ്വത്ത് നികുതി, ശമ്പള ടാക്സ്, ശമ്പളത്തില്‍ നിന്നും പിടിച്ചുവയ്ക്കുന്ന നികുതി, എക്സൈസ് നികുതി, കസ്റ്റംസ് തീരുവ, മൂല്യവര്‍ദ്ധിത നികുതി, മറ്റ് പൊതു നികുതികള്‍ എന്നിവയൊന്നു പൊതുവെ 'കോര്‍പ്പറേറ്റ് ടാക്സ്' എന്ന് ഗണത്തില്‍ പെടുന്നതല്ല.

കോര്‍പറേറ്റ് നികുതിയുടെ ഭാരം ഉടമകള്‍, തൊഴിലാളികള്‍, ഉപഭോക്താക്കള്‍, ഭൂവുടമകള്‍ എന്നിവര്‍ക്ക് എത്രത്തോളം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്താറുണ്ട്. യുഎസ് പോലുള്ള വലിയ തുറന്ന സമ്പദ് വ്യവസ്ഥകളിലെ കമ്പനികള്‍ക്കാണ് കൂടുതല്‍ പ്രതിസന്ധി നേരിടുക.

2019 ലെ ബജറ്റില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ പ്രകാരം ഇന്ത്യയിലെ 400 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയുടെ ഏറ്റവും താഴ്ന്ന നിരക്കായ 25 ശതമാനം നികുതിയായി അടച്ചാല്‍ മതി. 400 കോടിക്ക് മുകളിലുള്ളവര്‍ക്ക് 30 ശതമാനമാണ് കോര്‍പ്പറേറ്റ് നികുതി. ഈ നിര്‍ദ്ദേശം വഴി രാജ്യത്തെ 99.3 ശതമാനം കമ്പനികളും നേട്ടമുണ്ടാക്കി. കാരണം അവയെല്ലാം 250 കോടിയില്‍ താഴെ വിറ്റുവരവുള്ളവയാണ്. ബാക്കി 0.7 ശതമാനം കമ്പനികള്‍ക്ക് മാത്രമേ 30 ശതമാനം നികുതി നല്‍കേണ്ടതായുള്ളൂ.