image

17 Jan 2022 1:21 AM GMT

Learn & Earn

ജോലിയില്‍ തുടരുന്നവരാണോ? ഈ വായ്പയ്ക്ക് നിങ്ങള്‍ അര്‍ഹരാണ്

MyFin Desk

ജോലിയില്‍ തുടരുന്നവരാണോ? ഈ വായ്പയ്ക്ക് നിങ്ങള്‍ അര്‍ഹരാണ്
X

Summary

  പേര് സൂചിപ്പിക്കും പോലെ വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റാനാണ് ധനകാര്യസ്ഥാപനങ്ങള്‍ വ്യക്തിഗത വായ്പകള്‍ അനുവദിക്കുന്നത്. പെട്ടന്നുള്ള ആവശ്യങ്ങള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോള്‍ മിക്കവരും ആശ്രയിക്കുന്നത് വ്യക്തിഗത വായ്പകളെയാണ്. മാസ വരുമാനത്തെ ആശ്രയിച്ചാണ് വ്യക്തികള്‍ക്ക് പരമാവധി അന്‍പത് ലക്ഷം വരെയുള്ള വായ്പകള്‍ ലഭ്യമാകുന്നത്. ആര്‍ക്കൊക്കെ? ചില മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് വ്യക്തിഗത വായ്പ ബാങ്കുകള്‍ അനുവദിക്കുന്നത്. വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ 21 വയസ്സിനും 60 വയസ്സിനുമിടയിലുള്ളവരാകണം. ശമ്പളം വാങ്ങുന്നവര്‍, സ്വന്തമായി വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നവര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വിരമിച്ചവര്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ എന്നിവരൊക്കെ […]


പേര് സൂചിപ്പിക്കും പോലെ വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റാനാണ് ധനകാര്യസ്ഥാപനങ്ങള്‍ വ്യക്തിഗത വായ്പകള്‍ അനുവദിക്കുന്നത്. പെട്ടന്നുള്ള...

 

പേര് സൂചിപ്പിക്കും പോലെ വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റാനാണ് ധനകാര്യസ്ഥാപനങ്ങള്‍ വ്യക്തിഗത വായ്പകള്‍ അനുവദിക്കുന്നത്. പെട്ടന്നുള്ള ആവശ്യങ്ങള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോള്‍ മിക്കവരും ആശ്രയിക്കുന്നത് വ്യക്തിഗത വായ്പകളെയാണ്. മാസ വരുമാനത്തെ ആശ്രയിച്ചാണ് വ്യക്തികള്‍ക്ക് പരമാവധി അന്‍പത് ലക്ഷം വരെയുള്ള വായ്പകള്‍ ലഭ്യമാകുന്നത്.

ആര്‍ക്കൊക്കെ?

ചില മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് വ്യക്തിഗത വായ്പ ബാങ്കുകള്‍ അനുവദിക്കുന്നത്. വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ 21 വയസ്സിനും 60 വയസ്സിനുമിടയിലുള്ളവരാകണം. ശമ്പളം വാങ്ങുന്നവര്‍, സ്വന്തമായി വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നവര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വിരമിച്ചവര്‍, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ എന്നിവരൊക്കെ വ്യക്തിഗത വായ്പകള്‍ക്ക് അര്‍ഹരാണ്.

ചുരുങ്ങിയത് 2 വര്‍ഷമായി ജോലി ചെയ്യുന്നവരോ വ്യാപാരമേഖലയില്‍ ഉള്ളവരോ ആണെങ്കില്‍ ഈ ലോണ്‍ ലഭിക്കും. മിനിമം 5000 രൂപ മാസവരുമാനം ഉണ്ടാവണം. സിബില്‍ സ്‌കോര്‍ 750നു മുകളില്‍ ആണെങ്കില്‍ വായ്പാ നടപടികള്‍ എളുപ്പമാകും.

എത്ര തരം, എങ്ങനെയൊക്കെ ?

ഇടപാടുകാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചും തിരിച്ചടക്കാനുള്ള സമയപരിധി കണക്കാക്കിയും വ്യത്യസ്തതരം വ്യക്തിഗത വായ്പകള്‍ ലഭ്യമാണ്. കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നത്, സ്വയംതൊഴില്‍ സംരഭകര്‍ക്ക് വേണ്ടി, വളരെ പെട്ടെന്ന് അടച്ചു തീര്‍ക്കാന്‍ കഴിയുന്നത്, വ്യത്യസ്ത പലിശ നിരക്കിലുള്ളത്, പെട്ടെന്ന് അവസാനിപ്പിക്കാന്‍ കഴിയുന്ന വായ്പകള്‍, ചെറിയ സമയത്തേക്ക് ആവശ്യമുള്ളത്, അത്യാവശ്യത്തിനു പെട്ടെന്നു തന്നെ അനുവദിച്ചു കിട്ടുന്നവ അങ്ങനെ പല ബാങ്കുകളും വ്യത്യസ്ത ആവശ്യങ്ങള്‍ക്കനുസരിച്ച് വായ്പ നല്‍കിവരുന്നു. ഈ വായ്പകള്‍ 8.95 ശതമാനം പലിശ നിരക്ക് മുതല്‍ ലഭ്യമാണ്. പരമാവധി 50 ലക്ഷം രൂപ വരെയാണ് ബാങ്കുകള്‍ അനുവദിക്കുന്ന വായ്പാ പരിധി.

ഭൂരിഭാഗം ബാങ്കുകളിലും തിരിച്ചടവിനുള്ള കാലാവധി അഞ്ച് വര്‍ഷമാണ്. എന്നാല്‍ ചില ധനകാര്യ സ്ഥാപനങ്ങള്‍ 5 വര്‍ഷത്തിലധികവും വായ്പ അനുവദിക്കാറുണ്ട്. വായ്പ തുകയുടെ 0 മുതല്‍ 3 ശതമാനം ആണ് സാധാരണയായി വ്യക്തിഗത വായ്പകള്‍ക്ക് പ്രൊസസ്സിംങ് ചാര്‍ജ്ജായി ഈടാക്കുന്നത്.

അതായത് 1,00,000 രൂപ വായ്പയ്ക്ക് 2% ആണ് പ്രൊസസ്സിംങ്ങ് ചാര്‍ജ്ജെങ്കില്‍ 2,000 രൂപ ബാങ്ക് ഈടാക്കും. ഈ തുകയുടെ കൂടെ ജി എസ് ടി യും കൂടുതലായി വരും. ചാര്‍ജ്ജ് ഓരോ ബാങ്കിന്റെ പോളിസിയുമായി ബന്ധപ്പെട്ട് വ്യത്യാസപ്പെട്ടിരിക്കും.

ആവശ്യമുള്ള രേഖകള്‍

വ്യക്തിഗത വായ്പ ലഭിക്കാന്‍ പ്രധാനമായും മൂന്നു തരത്തിലുള്ള രേഖകളാണ് സമര്‍പ്പിക്കേണ്ടത്.

*തിരിച്ചറിയല്‍ രേഖ- പാസ്സ്പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ പാന്‍കാര്‍ഡ് ഉപയോഗിക്കാം.
*സ്ഥിരതാമസം തെളിയിക്കാനുള്ള രേഖ- പാസ്സ്പോര്‍ട്ട് അല്ലെങ്കില്‍ യൂട്ടിലിറ്റി ബില്‍ ഉപയോഗിക്കാം
*വരുമാന സര്‍ട്ടിഫിക്കറ്റ് - അവസാന രണ്ടു വര്‍ഷത്തെ ബാങ്ക് ഇടപാടുകളുടെ രേഖയാണ് നല്‍കേണ്ടത്, സ്വയംസംരഭകര്‍ ആണെങ്കില്‍ രണ്ടു വര്‍ഷത്തെ യൂട്ടിലിറ്റി സ്റ്റേറ്റ്മെന്റ് കാണിക്കേണ്ടതായി വരും.

മികച്ച വായ്പകളെ കുറിച്ച് മനസ്സിലാക്കാനും നിരക്കുകളിലുള്ള മാറ്റങ്ങളറിയാനും വിവിധ വെബ്സൈറ്റുകള്‍ ആശ്രയിക്കാവുന്നതാണ്.