image

16 Jan 2022 11:51 PM GMT

Mutual Fund

വിവിധ മ്യൂച്വല്‍ ഫണ്ടുകളെ അറിയാം

MyFin Desk

വിവിധ മ്യൂച്വല്‍ ഫണ്ടുകളെ അറിയാം
X

Summary

മ്യൂച്വല്‍ ഫണ്ടുകള്‍ അതിന്റെ യൂണിറ്റുകള്‍ എന്‍ എ വി (Net asset value) യുമായി ബന്ധപ്പെട്ടവിലകളില്‍ വില്‍ക്കാനും, വാങ്ങുവാനും തുടര്‍ച്ചയായി അവസരം നല്‍കുന്നു


ഓപ്പണ്‍ എന്‍ഡഡ് സ്‌കീംസ് (Openended schemes): മ്യൂച്വല്‍ ഫണ്ടുകള്‍ അതിന്റെ യൂണിറ്റുകള്‍ എന്‍ എ വി (Net asset value) യുമായി ബന്ധപ്പെട്ടവിലകളില്‍...

ഓപ്പണ്‍ എന്‍ഡഡ് സ്‌കീംസ് (Openended schemes):

മ്യൂച്വല്‍ ഫണ്ടുകള്‍ അതിന്റെ യൂണിറ്റുകള്‍ എന്‍ എ വി (Net asset value) യുമായി ബന്ധപ്പെട്ടവിലകളില്‍ വില്‍ക്കാനും, വാങ്ങുവാനും തുടര്‍ച്ചയായി അവസരം നല്‍കുന്നു. ഫണ്ട് നിലവിലുള്ള ഏതൊരു സമയത്തും നിക്ഷപകന് പദ്ധതിയില്‍ പങ്കാളിയാകാനോ പുറത്ത് പോകാനോ കഴിയുന്നതാണ്. ഓപ്പണ്‍എന്‍ഡഡ് പദ്ധതികള്‍ക്ക് ഒരു നിശ്ചിത കോര്‍പ്പസ് (പദ്ധതിയില്‍ നിക്ഷപിച്ച മൊത്തം പണം) ഇല്ല.

നിക്ഷേപകര്‍ യൂണിറ്റുകള്‍ വാങ്ങുകയോ, വില്‍ക്കുകയോ ചെയ്യുന്നതിന് അനുസരിച്ച് കോര്‍പ്പസ് കൂടുകയോ കുറയുകയോ ചെയ്യും. ഓപ്പണ്‍എന്‍ഡഡ് പദ്ധതികളില്‍ ഫണ്ടുകള്‍ വില്‍ക്കാന്‍ പ്രത്യേക സമയപരിധി ഇല്ലാത്തതിനാല്‍ ആവശ്യമനുസരിച്ച് അവസാനിപ്പിക്കാനുമാകും. പണലഭ്യതയാണ് (liquidity) ഓപ്പണ്‍എന്‍ഡഡ് പദ്ധതിയുടെ പ്രധാന സവിശേഷത. യൂണിറ്റുകള്‍ തുടര്‍ച്ചയായി വില്‍ക്കുകയും, വാങ്ങുകയും ചെയ്യുന്നതിലൂടെ നിക്ഷേപകരുടെ പണലഭ്യത വര്‍ധിക്കുന്നു. മ്യൂച്വല്‍ ഫണ്ടുകളും എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളും (exchange- traded funds,ETFs) പോലുള്ള ഓപ്പണ്‍എന്‍ഡഡ് പദ്ധതികള്‍, പുതിയ നിക്ഷേപ മൂലധനത്തിന്റെ സ്ഥായിയായ ഒഴുക്ക് സ്വീകരിക്കുന്നു.

ക്ലോസ്-എന്‍ഡഡ് സ്‌കീംസ് (close-ended schemes):

ക്ലോസ്എന്‍ഡഡ് പദ്ധതികള്‍ക്ക് ഒരു നിശ്ചിത കാലയളവും, കോര്‍പ്പസുമുണ്ട്. ഒറ്റ ഇനീഷ്യല്‍ പബ്ലിക് ഓഫറിംങിലൂടെന്യൂ ഫണ്ട് ഓഫറിലൂടെ നിശ്ചിത ഓഹരികള്‍ വിതരണം ചെയ്യുന്നു. ഇവ ഓഹരി വിപണിയില്‍ വില്‍ക്കാനും വാങ്ങാനും കഴിയുമെങ്കിലും പുതിയവ സൃഷ്ടിക്കാനോ പണത്തിന്റെ ഒഴുക്ക് പുതിയതായി ഉണ്ടാക്കാനോ സാധ്യമല്ല. ക്ലോസ്എന്‍ഡഡ് പദ്ധതികളില്‍ വിപണിയില്‍ നിന്നുമാത്രമേ യൂണിറ്റുകള്‍ വാങ്ങാന്‍ സാധിക്കു.

ഇന്റര്‍വല്‍ സ്‌കീം (Interval scheme):

ഓപ്പണ്‍-എന്‍ഡഡ് പദ്ധതിയുടേയും, ക്ലോസ്-എന്‍ഡഡ് പദ്ധതിയുടേയും ഘടകങ്ങള്‍ ഉല്‍പ്പെടുന്നതാണ് ഇന്റര്‍വല്‍ പദ്ധതി. എന്‍ എ വിയുമായി ബന്ധപ്പെട്ട വിലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഇടവേളകളില്‍ യൂണിറ്റുകള്‍ വാങ്ങുകയോ, വില്‍ക്കുകയോ ചെയ്യാം.