image

17 Jan 2022 4:37 AM GMT

Education

ഇന്ദിരാ ഗാന്ധി സ്‌കോളര്‍ഷിപ്, ഉന്നത പഠനത്തിന്

MyFin Desk

ഇന്ദിരാ ഗാന്ധി  സ്‌കോളര്‍ഷിപ്, ഉന്നത പഠനത്തിന്
X

Summary

  അച്ഛനമ്മമാരുടെ ഒറ്റ പെണ്‍കുട്ടിയ്ക്ക് ഉന്നത വിദാഭ്യാസത്തിന് നല്‍കുന്ന പഠന സഹായ സ്‌കോളര്‍ഷിപ്പാണ് ഇന്ദിരാ ഗാന്ധി സ്‌കോളര്‍ഷിപ് ഫോര്‍ സിംഗിള്‍ ഗേള്‍ ചെല്‍ഡ് ഒറ്റ പെണ്‍കുട്ടി സ്‌കോളര്‍ഷിപ് പദ്ധതി എന്നും ഇത് അറിയപ്പെടും. ബിരുദാനന്തര ബിരുദ കോഴ്സ് പഠിക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും നേരിട്ടുള്ള ചെലവുകള്‍ നടത്തുന്നതിനും ഈ സ്‌കോളര്‍ഷിപ് ലക്ഷ്യമിടുന്നു. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവര്‍ ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയിലോ കോളേജിലോ റെഗുലര്‍ ഒന്നാം വര്‍ഷ […]


അച്ഛനമ്മമാരുടെ ഒറ്റ പെണ്‍കുട്ടിയ്ക്ക് ഉന്നത വിദാഭ്യാസത്തിന് നല്‍കുന്ന പഠന സഹായ സ്‌കോളര്‍ഷിപ്പാണ് ഇന്ദിരാ ഗാന്ധി സ്‌കോളര്‍ഷിപ് ഫോര്‍...

 

അച്ഛനമ്മമാരുടെ ഒറ്റ പെണ്‍കുട്ടിയ്ക്ക് ഉന്നത വിദാഭ്യാസത്തിന് നല്‍കുന്ന പഠന സഹായ സ്‌കോളര്‍ഷിപ്പാണ് ഇന്ദിരാ ഗാന്ധി സ്‌കോളര്‍ഷിപ് ഫോര്‍ സിംഗിള്‍ ഗേള്‍ ചെല്‍ഡ് ഒറ്റ പെണ്‍കുട്ടി സ്‌കോളര്‍ഷിപ് പദ്ധതി എന്നും ഇത് അറിയപ്പെടും. ബിരുദാനന്തര ബിരുദ കോഴ്സ് പഠിക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും നേരിട്ടുള്ള ചെലവുകള്‍ നടത്തുന്നതിനും ഈ സ്‌കോളര്‍ഷിപ് ലക്ഷ്യമിടുന്നു.

ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവര്‍ ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയിലോ കോളേജിലോ റെഗുലര്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമില്‍ പ്രവേശനം നേടിയിട്ടുണ്ടാകണം. രാജ്യത്തുടനീളമുള്ള പെണ്‍കുട്ടികള്‍ക്ക് 3,000 സ്‌കോളര്‍ഷിപ്പുകള്‍ പദ്ധതിയിലൂടെ നല്‍കുന്നത്. രണ്ട് വര്‍ഷത്തെ കാലയളവിലേക്കോ ബിരുദാനന്തര കോഴ്‌സിന്റെ മുഴുവന്‍ കാലയളവിലേക്കോ പ്രതിവര്‍ഷം 36,200 രൂപ ഇതിലൂടെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. നാഷണല്‍ സ്‌കോളര്‍ഷിപ് വെബ്സെറ്റിലൂടെ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

സമര്‍പ്പിക്കേണ്ട രേഖകള്‍

ആധാര്‍ കാര്‍ഡ്, വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, മുമ്പ് പഠിച്ച സ്ഥാപനത്തിലെ മാര്‍ക്ക് ഷീറ്റ് (സ്വയം സാക്ഷിപ്പെടുത്തിയത്), നിലവില്‍ പഠിക്കുന്ന കോഴ്സിന്റെ ഫീസ് രസീത്, ഏക മകള്‍ എന്നതിന്റെ തെളിവായി അധികൃതര്‍ നല്‍കുന്ന സാക്ഷ്യപത്രം എന്നിവയാണ് ബിരുദാനന്തര ബിരുദ വിദ്യര്‍ത്ഥികള്‍ സമര്‍പ്പിക്കേണ്ട രേഖകള്‍.

അവസാന തീയതി

ഒരോ വര്‍ഷവും ഇതിന്റെ തീയതി പ്രത്യേകം പ്രഖ്യാപിക്കുകയാണ്. സാധാരണ നിലിയില്‍ ജൂലായ് മുതല്‍ ഇതിനുള്ള സമയം തുടങ്ങാറുണ്ട്. ഒക്ടോബര്‍, ജനുവരി മാസങ്ങളിലെ അവസാന ആഴ്ചകളിലാണ് അന്തിമ തീയതിയായി നല്‍കാറുള്ളത്.