image

17 Jan 2022 5:00 AM GMT

Tax

എന്താണ് ജി എസ് ടി എന്‍?

MyFin Desk

എന്താണ് ജി എസ് ടി എന്‍?
X

Summary

ജി എസ് ടി പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള നെറ്റ് വര്‍ക്കാണ് ഗുഡ്സ് ആന്റ് സര്‍വ്വീസസ് ടാക്സ് നെറ്റവര്‍ക്ക് അഥവാ ജി എസ് ടി എന്‍.


ജി എസ് ടി പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള നെറ്റ് വര്‍ക്കാണ് ഗുഡ്സ് ആന്റ് സര്‍വ്വീസസ് ടാക്സ് നെറ്റവര്‍ക്ക് അഥവാ ജി എസ് ടി...

ജി എസ് ടി പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള നെറ്റ് വര്‍ക്കാണ് ഗുഡ്സ് ആന്റ് സര്‍വ്വീസസ് ടാക്സ് നെറ്റവര്‍ക്ക് അഥവാ ജി എസ് ടി എന്‍. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സ്ഥാപനമാണിത്. ജി എസ് ടി പോര്‍ട്ടലിന്റെ ഔദ്യോഗിക ഡാറ്റാബേസാണിത്.

സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനും നികുതിദായകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിനും ഈ പോര്‍ട്ടല്‍ ഉപയോഗപ്പെടുത്തുന്നു. ജി എസ് ടി രജിസ്ട്രേഷനും നികുതി വിശദാംശങ്ങള്‍ വിശകലനം ചെയ്യുന്നതിനും സര്‍ക്കാര്‍ ഈ പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തുന്നു.

ജി എസ് ടി എന്‍-ന്റെ സവിശേഷതകള്‍

ദേശീയ വിവര യൂട്ടിലിറ്റി ജി എസ് ടി നെറ്റ് വര്‍ക് ദേശീയ വിവര യൂട്ടിലിറ്റി ആയി കണക്കാക്കപ്പെടുന്നു. ഇത് പ്രാഥമികമായി അര്‍ത്ഥമാക്കുന്നത്, വിശ്വസനീയവും ശക്തവും തടസ്സമില്ലാത്തതുമായ ഐടി ഇന്‍ഫ്രാസ്ട്രക്ക്ടറും വിവരങ്ങള്‍ കൈമാറലും നല്‍കുന്നതിന് നെറ്റ് വര്‍ക്കിന് ചുമതലയുണ്ട് എന്നതാണ്.

*ഉടമസ്ഥാവകാശം

ഇതിന്റെ പകുതി ഉടമസ്ഥത കേന്ദ്ര ഗവണ്‍മെന്റിനും ബാക്കി സ്വകാര്യ കമ്പനികള്‍ക്കുമാണ്.

*പരിഹാരങ്ങള്‍ എളുപ്പത്തിലാക്കുന്നു

ജി എസ് ടി രജിസ്റ്റ്ട്രേഷന്‍ , നികുതി അടവ്, ജി എസ് ടി റിട്ടേണ്‍ ക്ലെയിം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയെന്നതാണ് ജി എസ് ടി എന്‍ ന്റെ അടിസ്ഥാന ലക്ഷ്യം. കൂടാതെ, ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിനൊപ്പം, ഇന്റഗ്രേറ്റഡ് ജി എസ് ടി കണക്കാക്കുന്നതും ഈ നെറ്റ് വര്‍ക്കിന്റെ
ഉത്തരവാദിത്തമാണ്.

*വിവര സുരക്ഷ

ജി എസ് ടി നെറ്റ് വര്‍ക്കിന്റെ പ്രധാന പങ്കും കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ്. അതിനാല്‍ നികുതിദായകര്‍ നല്‍കുന്ന വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയെന്നത് ഇതിന്റെ പ്രധാന ഉത്തരവാദിത്തമാണ്. ബോര്‍ഡിന്റെ ഘടന, പ്രത്യേക റെസലൂഷന്‍ സംവിധാനം, ഓഹരി ഉടമകളുടെ കരാര്‍, നെറ്റ് വര്‍ക് കരാറുകള്‍ എന്നിവ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നു.

*പേയ്മെന്റ്

ജി എസ് ടി നെറ്റ് വര്‍ക് നികുതിദായകര്‍ക്ക് ഓണ്‍ലൈന്‍, ഓഫ് ലൈന്‍ രീതികളിലൂടെ പണമടയ്ക്കാനുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ട്.

*ചെലവുകള്‍

യൂസര്‍ ചാര്‍ജുകള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഒരുപോലെയാണ് നല്‍കുന്നത്. പിന്നീട് നികുതിദായകരുടെ എണ്ണത്തിനനുസരിച്ച് സംസ്ഥാന വിഹിതം ഓരോ സംസ്ഥാനങ്ങളായി വിഭജിക്കും.