image

17 Jan 2022 4:43 AM GMT

Banking

യുപിഐ തട്ടിപ്പിനിരയാകാതെ അക്കൗണ്ട് സുരക്ഷിതമാക്കാം

MyFin Desk

യുപിഐ തട്ടിപ്പിനിരയാകാതെ അക്കൗണ്ട് സുരക്ഷിതമാക്കാം
X

Summary

യു പി ഐ ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഇന്ന് ഉയരുന്നുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ നിന്നും നിങ്ങളുടെ അക്കൗണ്ടിനെ
എങ്ങനെ സുരക്ഷിതമാക്കാമെന്ന് നോക്കാം.


കോവിഡ് മാഹാമാരി ലോകത്തെ ആകമാനം ലോക്ഡൗണിലേക്ക് നയിച്ചപ്പോള്‍ ജനങ്ങള്‍ പണമിടപാടുകള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കാന്‍...

കോവിഡ് മാഹാമാരി ലോകത്തെ ആകമാനം ലോക്ഡൗണിലേക്ക് നയിച്ചപ്പോള്‍ ജനങ്ങള്‍ പണമിടപാടുകള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി. വൈദ്യുതി, വെള്ളം തുടങ്ങി യൂട്ടിലിറ്റി ബില്ലുകളും, രണ്ട് പേര്‍ തമ്മിലുള്ള പണവിനിമയവും, കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയതുമെല്ലാം ഓണ്‍ലൈന്‍/ഡിജിറ്റല്‍ ആക്കി മാറ്റി. ഇതിനായി നമ്മളെ സാഹായിക്കുന്ന ഒന്നാണ് യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ് (യു പി ഐ). നമ്മുടെ ബാങ്ക് അക്കൗണ്ടിനെ മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചുകൊണ്ട് വിവിധ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് യു പി ഐ.

വേഗത്തില്‍ പണം അയയ്ക്കാനും സ്വീകരിക്കാനും, വിവിധ ബില്ലുകള്‍ അടയ്ക്കാനും, റീചാര്‍ജ് ചെയ്യാനുമെല്ലാം ഇന്ന് യു പി ഐ സംവിധാനം ഉപയോഗിക്കുന്നു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, (ആര്‍ ബി ഐ) ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐ ബി എ) എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച സംരംഭമാണ് യു പി ഐ. മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചാണ് യുപിഐ ഇടപാടുകള്‍ നടത്തുന്നത്. അതുകൊണ്ടു തന്നെ അവ എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും ചെയ്യാം. യു പി ഐ സംവിധാനം ജനപ്രിയമായതിനൊപ്പം തന്നെ ഓണ്‍ലൈന്‍ തട്ടിപ്പുകളും പെരുകിയിരിക്കുകയാണ്. യു പി ഐ ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഇന്ന് ഉയരുന്നുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ നിന്നും നിങ്ങളുടെ അക്കൗണ്ടിനെ
എങ്ങനെ സുരക്ഷിതമാക്കാമെന്ന് നോക്കാം.

അക്കൗണ്ട് സുരക്ഷിതമാക്കാം

ഫിഷംഗ് രീതിയിലുള്ള തട്ടിപ്പുകള്‍ ഇന്ന് ഏറെയാണ്. അതായത് പേയ്‌മെന്റ് ലിങ്കുകള്‍ അടങ്ങിയ ചില സന്ദേശങ്ങള്‍ ഉപഭോക്താക്കളുടെ മെയിലിലോ, മൊബൈലില്‍ എസ്എംഎസായോ ലഭിക്കും. ഇവ ഒണ്‍ലൈന്‍നായി തട്ടിപ്പ് നടത്തുന്നവര്‍ അയക്കുന്ന സന്ദേശങ്ങളാകും. ഈ ലിങ്കുകള്‍ ഒറിജിനല്‍ ലിങ്കുകള്‍ക്ക് സമാനമായിരിക്കും. അറിയാതെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവ നിങ്ങളുടെ ഫോണിലെ യു പി ഐ
ആപ്ലിക്കേഷനിലേക്ക് കൊണ്ടുപോകുകയും നിങ്ങളുടെ യു പി ഐ അക്കൗണ്ടില്‍ നിന്ന് തുക നഷ്ടപ്പെടുകയും ചെയ്യും. ഇത്തരം ലിങ്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം എന്ന തട്ടിപ്പ് മുന്നറിയിപ്പ് സന്ദേശങ്ങള്‍ യു പി ഐ ആപ്പുകള്‍ നല്‍കാറുണ്ട്. ഫിഷിംഗ് പോലുളള തട്ടിപ്പുകള്‍ തടയാന്‍ വലിയൊരു പരിധി വരെ ഇത് നമ്മേ സഹായിക്കുന്നു.

ആപ്പുകളെ അറിഞ്ഞിരിക്കണം

ഇന്ന് പലരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാല്‍, വൈഫൈ കണക്റ്റിവിറ്റി വഴി ഉപഭോക്താവിന്റെ മൊബൈല്‍ ഫോണിലേക്കോ ലാപ്‌ടോപ്പിലേക്കോ ബന്ധിപ്പിക്കാന്‍ കഴിയുന്ന വിവിധ റിമോട്ട് സ്‌ക്രീന്‍ മിററിംഗ് ടൂളുകള്‍ ധാരാളം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നു. ഇത്തരം ആപ്ലിക്കേഷനുകളൊന്നും തന്നെ സുരക്ഷിതമല്ല. ഇത്തരം വൈഫൈ ഉപയോഗിച്ച് ഡാറ്റകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നമ്മുടെ മൊബൈല്‍ ഫോണില്‍ ഉള്ള വിവരങ്ങളിലേക്ക് പൂര്‍ണ്ണമായ ആക്‌സസ് ലഭിക്കുന്നു. ഇവയ്ക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങളെടുക്കാനും നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും. ഇത് തട്ടിപ്പിന് വഴിയൊരുക്കും.

ഗൂഗിള്‍ പ്ലേ സ്റ്റോറും ആപ്പിള്‍ ആപ്പ് സ്റ്റോറും പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഇത്തരം ആപ്പുകള്‍ നീക്കം ചെയ്യുന്നതിന് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും സുരക്ഷിതമായ വൈഫൈ കണക്റ്റിവിറ്റി ഉപയോഗിക്കുകയും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ കൃത്യമായി പരിശോധിക്കുകയും വേണം. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ്, ആപ്ലിക്കേഷന്റെ പേര്, ഡെവലപ്പര്‍, രജിസ്റ്റര്‍ ചെയ്ത വെബ്സൈറ്റ്, ഇമെയില്‍ വിലാസം എന്നിവ നിങ്ങള്‍ ശരിയായി പരിശോധിച്ചിരിക്കണം. ഇത് നിങ്ങളുടെ ഫോണിലെ യു പി ഐ ആപ്പുകളെ സുരക്ഷിതമാക്കുന്നു.

വ്യാജനെ തിരിച്ചറിയുക

നിങ്ങളെ വിശ്വസിപ്പിക്കാനായി എന്‍ പി സി ഐ, ഭീം എന്നിങ്ങനെ സര്‍ക്കാര്‍ അംഗീകൃത സംവിധാനങ്ങളുടെ പേരുകള്‍ ദുരുപയോഗം ചെയ്ത് നിരവധി വ്യാജ യു പി ഐ ഹാന്‍ഡിലുകള്‍ തട്ടിപ്പുകാര്‍ ഉണ്ടാക്കുന്നു. അത്തരം പേജുകള്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ആധികാരികമാണെന്ന് തെറ്റിധരിച്ച് നാം ചിലപ്പോള്‍ നമ്മുടെ അക്കൗണ്ട് വിശദാംശങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഇത് നമ്മളെ തട്ടിപ്പിനിരയാക്കുന്നു. അത്കൊണ്ടു തന്നെ സാമൂഹിക മാധ്യമങ്ങളില്‍ കാണുന്ന ഇത്തരം വ്യാജ യു പി ഐ ഹാന്‍ഡിലുകളില്‍ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളോ ബന്ധപ്പെട്ട കോണ്‍ടാക്റ്റ് വിവരങ്ങളോ പോസ്റ്റ് ചെയ്യാതിരിക്കുക. ഇങ്ങനെ ഇത്തരം തട്ടിപ്പുകളില്‍ നിന്നും രക്ഷനേടാം.

ഒ ടി പി പങ്കിടരുത്

ഒരിക്കലും നിങ്ങളുടെ ഒ ടി പി അല്ലെങ്കില്‍ യു പി ഐ പിന്‍ നമ്പറുകള്‍ ആരുമായും പങ്കിടരുത്. ഏതെങ്കിലും യു പി ഐ ആപ്ലിക്കേഷന്‍ വഴി നിങ്ങള്‍ ഇടപാട് നടത്തുമ്പോള്‍, നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാനും ഇടപാട് ആധികാരികമാക്കാനും ബാങ്കുകള്‍ നിങ്ങള്‍ക്ക് നല്‍കുന്ന രഹസ്യ കോട് നമ്പറാണ് ഒടിപി. ഇത് ഉപയോഗിച്ചും നിങ്ങളുടെ അക്കൗണ്ടിലേക്കെത്താന്‍ തട്ടിപ്പുക്കാര്‍ക്ക് കഴിയും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ യു പി ഐ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാം.