image

17 Jan 2022 11:47 PM GMT

Savings

ഉയര്‍ന്ന പലിശയും സര്‍ക്കാര്‍ ഗ്യാരണ്ടിയും

MyFin Desk

ഉയര്‍ന്ന പലിശയും സര്‍ക്കാര്‍ ഗ്യാരണ്ടിയും
X

Summary

ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ തന്നെ ജീവനക്കാരുടെ വിഹിതവും ഒപ്പം കമ്പനിയുടെ വിഹിതവും ചേര്‍ത്ത് മാസം ഈ നിധിയില്‍ നിക്ഷേപിക്കും. എന്നാല്‍ അസംഘടിത മേഖലയിലുള്ളവര്‍ക്കും പൊതുജനങ്ങള്‍ക്കും നിക്ഷേപിക്കാവുന്ന പി എഫ് പദ്ധതികളുണ്ട്. അറിയാം പി എഫ് നിക്ഷേപ സാധ്യതകള്‍.


പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ബാങ്ക് നിക്ഷേപങ്ങള്‍ ഇന്ന് നഷ്ടക്കച്ചവടമാണ്. നാല് ശതമാനത്തില്‍ വരെ കുറഞ്ഞ നിരക്കാണ്...

പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ബാങ്ക് നിക്ഷേപങ്ങള്‍ ഇന്ന് നഷ്ടക്കച്ചവടമാണ്. നാല് ശതമാനത്തില്‍ വരെ കുറഞ്ഞ നിരക്കാണ് നിലവിലുളളത്. ജീവിതകാലത്ത് സ്വരുക്കൂട്ടിയ സമ്പാദ്യം ബാങ്കില്‍ സ്ഥിരനിക്ഷേപമായിട്ട് അതിന്റെ പലിശ കൊണ്ട് അല്ലലില്ലാതെ ജീവിക്കാന്‍ ലക്ഷ്യമിടുന്നവര്‍ക്ക് വലിയ പ്രതിസന്ധിയാണിത്. ഇവിടെയാണ് ഉയര്‍ന്ന പലിശ ലഭിക്കുന്ന പി എഫ് (പ്രോവിഡന്റ് ഫണ്ട്) നിക്ഷേപങ്ങളുടെ പ്രസക്തി. വിവിധ തരത്തിലുള്ള സ്‌കീമുകളുണ്ട് ഇവിടെ. സംഘടിത തൊഴില്‍ മേഖലയിലെ ജീവനക്കാര്‍ക്കുള്ളതാണ് ഇ പി എഫ് നിക്ഷേപങ്ങള്‍. ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ തന്നെ ജീവനക്കാരുടെ വിഹിതവും ഒപ്പം കമ്പനിയുടെ വിഹിതവും ചേര്‍ത്ത് മാസം ഈ നിധിയില്‍ നിക്ഷേപിക്കും. എന്നാല്‍ അസംഘടിത മേഖലയിലുള്ളവര്‍ക്കും പൊതുജനങ്ങള്‍ക്കും നിക്ഷേപിക്കാവുന്ന പി എഫ് പദ്ധതികളുണ്ട്. അറിയാം പി എഫ് നിക്ഷേപ സാധ്യതകള്‍.

വി പി എഫ്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ മറ്റൊരു രൂപമാണ് വോളന്ററി പ്രൊവിഡന്റ് ഫണ്ട്. സംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനവും സ്ഥാപനം നല്‍കുന്ന തുകയുമാണ് ഇപിഎഫിനു കീഴില്‍ വരുന്നത്. ഇതിലും കൂടുതല്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് വോളന്ററി പ്രൊവിഡന്റ് ഫണ്ട് വ്യവസ്ഥകള്‍ പ്രകാരം പണം നിക്ഷേപിക്കാവുന്നതാണ്. വിപിഎഫ് നിക്ഷേപങ്ങള്‍ ജീവനക്കാരുടെ ഇപിഎഫ് അക്കൗണ്ടില്‍ അതേ പലിശ നിരക്കില്‍ നിക്ഷേപിക്കാന്‍ സാധിക്കും.

പി പി എഫ്

പൊതുജനത്തിന്റെ പി എഫ് നിക്ഷേപമാണ് പി പി എഫ് അഥവാ പബ്ലിക് പ്രോവിഡന്റ് ഫണ്ട്. ഇന്ത്യയില്‍ സ്ഥിരതാമസക്കാരായ ആര്‍ക്കും പിപിഎഫ് നിക്ഷേപം നടത്താവുന്നതാണ്. തൊഴിലില്ലാത്തവര്‍ക്കും മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്.

വി പി എഫോ? പി പി എഫോ?

സംഘടിത മേഖലയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വി പി എഫില്‍ നിക്ഷേപിക്കാം. അതേസമയം എല്ലാ പൗരന്‍മാര്‍ക്കും പിപിഎഫില്‍ നിക്ഷേപിക്കാന്‍ സാധിക്കും. നിക്ഷേപകന്‍ പിരിഞ്ഞതിനു ശേഷമോ അല്ലെങ്കില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളിലോ വിപിഎഫില്‍ നിന്നും പണം പിന്‍വലിക്കാം. എന്നാല്‍ 15 വര്‍ഷത്തേയ്ക്ക് നിര്‍ബന്ധമായും പി പി എഫ് നിക്ഷേപം ലോക്ക് ചെയ്തിരിക്കുന്നു. ഏഴു വര്‍ഷത്തിനു ശേഷം ഇത് പിന്‍വലിക്കാന്‍ സാധിക്കും.

വിപിഎഫില്‍ ജീവനക്കാരന്‍ സ്വന്തം നിലയിലാണ് നിക്ഷേപിക്കുന്നത്. അവിടെ സ്ഥാപനം നിക്ഷേപിക്കുന്ന തുകയ്ക്ക് പരിധിയുണ്ട്. പി പി എഫില്‍ അക്കൗണ്ട് ഉടമസ്ഥന്‍ തന്നെയാണ് പണം നിക്ഷേപിക്കേണ്ടത്. വിപിഎഫ് നിക്ഷേപകര്‍ക്ക് ആറ് വര്‍ഷത്തിനുശേഷം വായ്പയെടുക്കാം. എന്നാല്‍ പി പി എഫ് നിക്ഷേപത്തിന് വായ്പയെടുക്കാന്‍ സാധിക്കില്ല. പണം പിന്‍വലിക്കാനാകും.

പലിശ നിരക്ക്

പി പി എഫിനെ അപേക്ഷിച്ച് വി പി എഫിന്റെ പലിശനിരക്ക് ഉയര്‍ന്നതാണ്. നിലവില്‍ വി പി എഫ് പലിശനിരക്ക് 8.5 ശതമാനവും പി പി എഫ് പലിശനിരക്ക് 7.1 ശതമാനവുമാണ്.

പി പി എഫില്‍ ആര്‍ക്കെല്ലാം നിക്ഷേപിക്കാം?

അസംഘടിത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍, വീട്ടമ്മമാര്‍ മുതലായ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും പി പി എഫില്‍ പണം നിക്ഷേപിക്കാം. ഏഴ് ശതമാനം മുതല്‍ പലിശ നല്‍കുന്ന ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണിത്. വി പി എഫും പിപിഎഫും മികച്ച സമ്പാദ്യ പദ്ധതികളാണ്. ഇത്തരം പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളിലൂടെ നികുതി ലാഭിക്കുന്നതിനോടൊപ്പം മികച്ച സുരക്ഷയും ലഭിക്കുന്നു.