image

18 Jan 2022 2:51 AM GMT

Learn & Earn

നെല്‍കര്‍ഷകനാണോ? റോയല്‍ട്ടിക്ക് അപേക്ഷിക്കാം

MyFin Desk

നെല്‍കര്‍ഷകനാണോ? റോയല്‍ട്ടിക്ക് അപേക്ഷിക്കാം
X

Summary

നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന ഉടമകള്‍ക്കുള്ള
റോയല്‍റ്റി ഈ വര്‍ഷവും നല്‍കുന്നുണ്ട്


നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വിഭാഗം കര്‍ഷര്‍ക്ക് റോയല്‍ട്ടി തുക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തരിശ്...

നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വിഭാഗം കര്‍ഷര്‍ക്ക് റോയല്‍ട്ടി തുക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തരിശ് ഇട്ടിരിക്കുന്ന ഭൂമി കൃഷിയോഗ്യമാക്കുന്നതിന് വേണ്ടിയും അതിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി.

നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന ഉടമകള്‍ക്കുള്ള
റോയല്‍റ്റി ഈ വര്‍ഷവും നല്‍കുന്നുണ്ട്. ഓരോ വര്‍ഷവും ഹെക്ടറിന് 2,000 രൂപ നിരക്കിലാണ് റോയല്‍റ്റി. നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂവുടമകള്‍ റോയല്‍റ്റിക്ക് അര്‍ഹരാണ്. നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം വരുത്താതെ വിള പരിവര്‍ത്തനം നടത്തുന്ന കര്‍ഷകര്‍ക്കും ഇതിന് അര്‍ഹതയുണ്ടായിരിക്കും.

പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്ന നിലം ഉടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും. ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ടായിരിക്കും തുക എത്തിക്കുക. കൃഷി തുടങ്ങി പിന്നീട് തരിശ് ഇട്ടാല്‍ റോയല്‍ട്ടിക്ക് യോഗ്യത ഉണ്ടാവില്ല. ഇവിടെ തരിശ് കിടക്കുന്ന ഭൂമിയില്‍ സ്വന്തമായോ പാട്ടത്തിനോ അതുമല്ലെങ്കില്‍ മറ്റ് ഏജന്‍സികള്‍ വഴിയോ കൃഷിയിറക്കിയാലും അര്‍ഹതയുണ്ടായിരിക്കും.

അപേക്ഷ നല്‍കാം

സംസ്ഥാനത്ത് 2.05 ലക്ഷം ഹെക്ടറിലാണ് നിലവില്‍ നെല്‍ക്കൃഷി. സെപ്തംബര്‍ 11 മുതല്‍ ഇതിന് അപേക്ഷിക്കാം. www.aims.kerala.gov.in പോര്‍ട്ടലിലൂടെ സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം.

രേഖകള്‍

കരമടച്ച രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സോ പാന്‍ കാര്‍ഡോ പോലെ മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ, ബാങ്ക് ശാഖയുടെ പേരും അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും മറ്റും ഉള്‍പ്പെടുന്ന ബാങ്ക് പാസ്ബുക്കിന്റെ പേജ്, കാന്‍സല്‍ ചെയ്ത ചെക്ക് ലീഫ് എന്നിവയും അപ്‌ലോഡ് ചെയ്യണം. തൊട്ടടുത്ത അക്ഷയ കേന്ദ്രത്തില്‍ രേഖകള്‍ നല്‍കി അപേക്ഷാ നടപടി പൂര്‍ത്തിയാക്കാം.