image

18 Jan 2022 3:06 AM GMT

Savings

പെണ്‍കുട്ടികള്‍ക്കായി സുകന്യസമൃദ്ധി യോജനയില്‍ നിക്ഷേപിക്കാം

MyFin Desk

പെണ്‍കുട്ടികള്‍ക്കായി സുകന്യസമൃദ്ധി യോജനയില്‍ നിക്ഷേപിക്കാം
X

Summary

നിലവില്‍ സര്‍ക്കാര്‍ പ്രതിവര്‍ഷം 7.6% പലിശയാണ് നല്‍കുന്നത്. മികച്ച ലഘു സമ്പാദ്യ നിക്ഷേപ പദ്ധതിയായ ഇതിലേക്കുള്ള വിഹിതത്തിന് നികുതി ഒഴിവും ലഭിക്കും


പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ചെറുനിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 'ബേട്ടി ബച്ചാവോ ബേട്ടി...

പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ചെറുനിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഈ പദ്ധതി. 10 വയസ്സ് വരെ പ്രായമുള്ള മകളുടെ പേരില്‍ ഒരാള്‍ക്ക് സുകന്യ സമൃദ്ധി യോജനയില്‍ അക്കൗണ്ട് ആരംഭിക്കാം.

ഇതില്‍ നിങ്ങള്‍ക്ക് കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും വര്‍ഷം നിക്ഷേപിക്കാം. പെണ്‍കുട്ടിക്ക് 21 വയസ്സാകുന്നത് വരെയാണ് പദ്ധതിയുടെ കാലാവധി. ഇതിന് മികച്ച പലിശയും ലഭ്യമാണ്. നിലവില്‍ സര്‍ക്കാര്‍ പ്രതിവര്‍ഷം 7.6% പലിശയാണ് നല്‍കുന്നത്. മികച്ച ലഘു സമ്പാദ്യ നിക്ഷേപ പദ്ധതിയായ ഇതിലേക്കുള്ള വിഹിതത്തിന് നികുതി ഒഴിവും ലഭിക്കും.

യോഗ്യതകള്‍

പെണ്‍കുട്ടിക്ക് പത്ത് വയസ്സ് തികയുന്നതിന് മുമ്പ് അക്കൗണ്ട് ആരംഭിക്കണം.
മാതാപിതാക്കള്‍ക്കോ നിയമപരമായ രക്ഷിതാവിനോ പെണ്‍കുട്ടിയുടെ പേരില്‍ ഇത് ആരംഭിക്കാം. ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസിലോ പൊതുമേഖലാ ബാങ്കുകളിലോ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാം. രക്ഷകര്‍ത്താവിന്റെ മൂന്ന് ഫോട്ടോയും ആധാര്‍ കാര്‍ഡും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം നല്‍കണം.

രണ്ട് കുട്ടികള്‍ക്ക്

ഒരു വീട്ടിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് സുകന്യ സമൃദ്ധി പദ്ധതി തുടങ്ങാം. മൂന്നാമതൊരു പെണ്‍കുട്ടിയുണ്ടെങ്കില്‍, പദ്ധതിക്ക് കീഴില്‍ മൂന്നാമതൊരു അക്കൗണ്ട് ആരംഭിക്കാനാവില്ല. ഇനി മൂന്ന് പെണ്‍കുട്ടികള്‍ ആണ് അതില്‍ രണ്ട് പേര്‍ ഇരട്ടകളാണെങ്കില്‍ ആ മൂന്ന് കുട്ടികള്‍ക്കും ഈ പദ്ധതിയില്‍ ചേരാനാകും. പദ്ധതി പ്രകാരം ഒരേ പെണ്‍കുട്ടിക്ക് ഒന്നിലധികം അക്കൗണ്ടുകള്‍ അനുവദിക്കില്ല. അക്കൗണ്ടില്‍ മിനിമം നിക്ഷേപമായ 250 രൂപയെങ്കിലും വേണം. അല്ലെങ്കില്‍ അക്കൗണ്ട് 'ഡിഫോള്‍ട്ട്' ആയി കണക്കാക്കും.

നേട്ടങ്ങള്‍

പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യുന്ന മറ്റ് സേവിംഗ്സ്
പദ്ധതികളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് സുകന്യ സമൃദ്ധി നല്‍കുന്നു. ഓരോ സാമ്പത്തിക വര്‍ഷവും, സര്‍ക്കാര്‍ ആ വര്‍ഷത്തെ പലിശ നിരക്ക് പ്രഖ്യാപിക്കും, ഇത് നിക്ഷേപത്തിന്റെ പലിശ വര്‍ഷം തോറും കൂട്ടുന്നു. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പദ്ധതിക്ക് കീഴില്‍ നിങ്ങള്‍ക്ക് നല്ലൊരു തുക ലഭിക്കും. ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായനികുതിയിളവിന് അര്‍ഹതയുണ്ട്.

കാലാവധി പൂര്‍ത്തിയാകുമ്പോള്‍, പദ്ധതിയ്ക്ക് കീഴില്‍ ലഭിക്കേണ്ട പെണ്‍കുട്ടിക്ക് നേരിട്ട് നല്‍കും. അതിനാല്‍ പെണ്‍ക്കുട്ടികളെ ഉന്നത വിദ്യാഭ്യസത്തിനും മറ്റും സാമ്പത്തികമായി സ്വതന്ത്രയാക്കാനും ശാക്തീകരിക്കാനും പദ്ധതി സഹായിക്കും.