image

18 Jan 2022 12:00 AM GMT

NRI

വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്, റൂപേ; വ്യത്യാസം അറിയാം

MyFin Desk

വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്, റൂപേ; വ്യത്യാസം അറിയാം
X

Summary

റൂപേ സര്‍വറകുള്‍ ഇന്ത്യയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. മാസ്റ്റര്‍,
വിസ കാര്‍ഡുകളെ പോലുള്ള വിദേശ നെറ്റ് വര്‍ക്കുകള്‍ സ്വികീരിക്കുന്നതിന് സര്‍വീസ് ചാര്‍ജായി ഒരോ നാലു മാസം കുടുമ്പോഴും ബാങ്കുകള്‍ നിശ്ചിത ഫിസ് നല്‍കേണ്ടതുണ്ട്. എന്നാല്‍ റൂപേ കാര്‍ഡുകളുടെ കാര്യത്തില്‍ ഇതില്ല.


നമ്മളെല്ലാം ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാറുണ്ട്. ബാങ്കുകള്‍ നല്‍കുന്ന ഇത്തരം കാര്‍ഡുകളില്‍ വിസ, മാസ്റ്റര്‍...

നമ്മളെല്ലാം ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാറുണ്ട്. ബാങ്കുകള്‍ നല്‍കുന്ന ഇത്തരം കാര്‍ഡുകളില്‍ വിസ, മാസ്റ്റര്‍ കാര്‍ഡ്, റുപേ എന്നിങ്ങനെയുള്ള ലോഗോ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ? എടിഎം കിയോസ്‌കുകള്‍ക്കു മുന്നിലുള്ള ബോര്‍ഡുകളിലും ഇത് ശ്രദ്ധിച്ചിട്ടുണ്ടാകും. എന്താണ് ഇത്? ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?

പേയ്‌മെന്റ് സംവിധാനം

ഒരു കാര്‍ഡുപയോഗിച്ച് സാമ്പത്തിക വിനിമയം നടത്തുമ്പോള്‍ ഇത് സാധ്യമാക്കുന്ന പേയ്‌മെന്റ് കമ്പനികളുടെ സേവനങ്ങള്‍ ഇതിന് പിന്നിലുണ്ടാകും. ലോകവ്യാപകമായി പ്രമുഖ ബാങ്കുകള്‍ക്ക് ഇത്തരം സേവനം നല്‍കുന്ന പ്രധാന പേയ്‌മെന്റ്് ഗേറ്റ് വേ സ്ഥാപനങ്ങളാണ് വിസ, മാസ്റ്റര്‍ക്കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ് എന്നിവ. ഇത് മൂന്നും അമേരിക്കന്‍ കമ്പനികളാണ്. ഈ കമ്പനികളാണ് ഇന്ത്യയിലും ഇത് സാധ്യമാക്കുന്നത്. അതുകൊണ്ടാണ് നമ്മുടെ കാര്‍ഡുകളിലും എടിഎമ്മുകളിലും ഇത് വ്യക്തമാക്കിയിരിക്കുന്നത്.

ഈ കാര്‍ഡുകള്‍ തമ്മില്‍ അടിസ്ഥാന വ്യത്യാസം ഒന്നും തന്നെയില്ല. ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് നേരിട്ട് ഇവയുമായി ഒരു ബന്ധവുമില്ല. അതേസമയം നമ്മുടെ ക്രെഡിറ്റ് കാര്‍ഡുകളിലേക്ക് വായ്പയായോ മറ്റെന്തെങ്കിലുമായോ ഇവ പണം നല്‍കുന്നുമില്ല. മറിച്ച് നമ്മുടെ കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന് ഇടപാടുകള്‍ക്ക് തിരശീലയ്ക്ക് പിന്നിലിരുന്ന് സപ്പോര്‍ട്ട് ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്.

റൂപേ കാര്‍ഡ്

വിദേശ കമ്പനികളായതിനാലും ഇന്ത്യ ഇത്ര വലിയ മാര്‍ക്കറ്റ് ആയതിനാലും സ്വന്തമായി പേയ്‌മെന്റ് ഗേറ്റ് വേ സംവിധാനം വേണമെന്ന നിലയിലാണ് റൂ പേ കാര്‍ഡ് ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ മാത്രം പ്രവര്‍ത്തന പരിധിയുളളതിനാല്‍ ഇവിടെ മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയെ അപേക്ഷിച്ച് ബാങ്കുകള്‍ നല്‍കുന്ന സര്‍വീസ് ചാര്‍ജ് വളരെ കുറവായിരിക്കും.

വിസ മാസ്റ്റര്‍കാര്‍ഡ്

ആഗോളത്തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഡാറ്റാ പ്രോസസ് ചെയ്യുന്ന ഇവയുടെ സര്‍വറുകളും വിദേശത്തായിരിക്കും. അതുകൊണ്ട് കാര്‍ഡുപയോഗിച്ച് വിനിയം നടക്കുമ്പോള്‍ ചെറിയ കാലതാമസത്തിന് സാധ്യത തള്ളിക്കളയാനാവില്ല. അതേസമയം റൂപേ സര്‍വറകുള്‍ ഇന്ത്യയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. മാസ്റ്റര്‍,
വിസ കാര്‍ഡുകളെ പോലുള്ള വിദേശ നെറ്റ് വര്‍ക്കുകള്‍ സ്വികീരിക്കുന്നതിന് സര്‍വീസ് ചാര്‍ജായി ഒരോ നാലു മാസം കുടുമ്പോഴും ബാങ്കുകള്‍ നിശ്ചിത ഫിസ് നല്‍കേണ്ടതുണ്ട്. എന്നാല്‍ റൂപേ കാര്‍ഡുകളുടെ കാര്യത്തില്‍ ഇതില്ല.