image

22 Jan 2022 8:10 AM GMT

Social Security

സ്വപ്നങ്ങളെ എത്തിപ്പിടിക്കാം, കേരളാ സ്‌കോളര്‍ഷിപ്പുകള്‍ ഇവയാണ്

MyFin Desk

സ്വപ്നങ്ങളെ എത്തിപ്പിടിക്കാം, കേരളാ സ്‌കോളര്‍ഷിപ്പുകള്‍ ഇവയാണ്
X

Summary

വിദ്യാഭ്യാസത്തിന്റെയും, സാക്ഷരതയുടേയും നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. അതിലൊന്നാണ് സ്‌കോളര്‍ഷിപ്പുകള്‍. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലക്ഷ്യബോധം ഉണ്ടാവുകയും ഉയരങ്ങള്‍ കീഴടക്കാനുള്ള ആത്മവിശ്വാസം കൂടുകയും ചെയ്യും. കേരള സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ പരിചയപ്പെടാം. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് സര്‍ക്കാര്‍ നല്‍കുന്ന ഒരു പ്രധാനപ്പെട്ട സ്‌കോളര്‍ഷിപ്പാണ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്. ഉപരിപഠനം നടത്തുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം പൂര്‍ണമാക്കാന്‍ വേണ്ട സാമ്പത്തിക സഹായം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് […]


വിദ്യാഭ്യാസത്തിന്റെയും, സാക്ഷരതയുടേയും നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്....

വിദ്യാഭ്യാസത്തിന്റെയും, സാക്ഷരതയുടേയും നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. അതിലൊന്നാണ് സ്‌കോളര്‍ഷിപ്പുകള്‍. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലക്ഷ്യബോധം ഉണ്ടാവുകയും ഉയരങ്ങള്‍ കീഴടക്കാനുള്ള ആത്മവിശ്വാസം കൂടുകയും ചെയ്യും. കേരള സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ പരിചയപ്പെടാം.

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

സര്‍ക്കാര്‍ നല്‍കുന്ന ഒരു പ്രധാനപ്പെട്ട സ്‌കോളര്‍ഷിപ്പാണ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്. ഉപരിപഠനം നടത്തുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം പൂര്‍ണമാക്കാന്‍ വേണ്ട സാമ്പത്തിക സഹായം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്സുകള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പ്രവേശനത്തിനും കോഴ്‌സ്/ട്യൂഷന്‍ ഫീസിനും മെയിന്റനന്‍സ് അലവന്‍സിനും തുല്യമായ തുക പദ്ധതിലിയൂടെ ലഭിക്കുന്നു.

യോഗ്യതകള്‍

ഗവണ്‍മെന്റ്, എയ്ഡഡ് അല്ലെങ്കില്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട്, യൂണിവേഴ്‌സിറ്റി എന്നിവയുടെ പ്ലസ് ടു, ബിരുദ, ബിരുദാനന്തര- ബിരുദ, പിഎച്ച്ഡി കോഴ്‌സുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. രണ്ട് ലക്ഷത്തില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളായിരിക്കണം. മാത്രമല്ല മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ വാങ്ങുന്നവരാകരുത്. ഒരു കുടുംബത്തില്‍ നിന്നും പരമാവധി രണ്ടു പേര്‍ക്കാണ് ഈ പദ്ധതി പ്രയോജനപ്പെടുത്താനാകുക. നവംബറില്‍ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം.

സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്

തിരഞ്ഞെടുത്ത 300 ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 1,250 രൂപയും, തിരഞ്ഞെടുത്ത 150 ബിരുദാനന്തര-ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 1,500 രൂപയും സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ് പദ്ധതി വഴി ലഭ്യമാണ്.നവംബറില്‍ ഈ പദ്ധതിക്ക് അപേക്ഷിക്കാം.

യോഗ്യതകള്‍

ഗവണ്‍മെന്റ്, എയ്ഡഡ് അല്ലെങ്കില്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളായ കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവയുടെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങിയിരിക്കണം. മാത്രമല്ല വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിക്കണം.

വരുമാന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ,് എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, യോഗ്യതാ പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവയാണ് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍.

സുവര്‍ണ്ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പ്


സുവര്‍ണ്ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം പാവപ്പെട്ട വീടുകളിലെ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക്് വര്‍ഷത്തില്‍ പതിനായിരം രൂപ വീതം ലഭിക്കും. അധ്യയന വര്‍ഷത്തിന്റെ പകുതിയോടെ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാകും.

യോഗ്യതകള്‍

ഗവണ്‍മെന്റ്, എയ്ഡഡ് അല്ലെങ്കില്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളായ കോളേജ്, യൂണിവേഴ്‌സിറ്റി എന്നിവയുടെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങിയിരിക്കണം. മാത്രമല്ല വിദ്യാര്‍ത്ഥിയുടെ കുടുംബം ദാരിദ്രരേഖയാക്ക് താഴെയുള്ളതായിരിക്കണം.

അന്ധ, ബധിര, ഭിന്നശേഷി സ്‌കോളര്‍ഷിപ്പുകള്‍

സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, സംഗീത കോളേജുകള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന അന്ധ, ബധിര, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്. 2.5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ അന്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് ഫീസ് പദ്ധതി പ്രകാരം ലഭിക്കും. 4.5 ലക്ഷം രൂപിയ്ക്ക്് താഴെ വാര്‍ഷിക വരുമാനമുള്ള എല്ലാ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടേയും ഹോസ്റ്റല്‍ ഫീസ്,കോളേജില്‍ പോയിവരുന്നരുടെ യാത്രാകൂലിയും സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരും. മേല്‍ പറഞ്ഞ എല്ലാ സ്‌കോളര്‍ഷിപ്പുകള്‍ക്കും കേരള സര്‍ക്കാരിന്റെ www.dcescholarship.govt.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.