image

8 Feb 2022 6:18 AM GMT

Gold

സോവറിന്‍ ഗോള്‍ഡ് ബോണ്ടിൽ നിക്ഷേപിക്കാം

MyFin Desk

സോവറിന്‍ ഗോള്‍ഡ് ബോണ്ടിൽ നിക്ഷേപിക്കാം
X

Summary

  സ്വര്‍ണം എന്നും മികച്ചൊരു നിക്ഷേപമാണ്. സ്വര്‍ണത്തിന് സുരക്ഷത്വവും മികച്ച പലിശയും നല്‍കുന്ന സ്‌കീമുകളും ഏറെയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന സ്‌കീമുകളിലാണ് ധൈര്യപൂര്‍വ്വം നിക്ഷേപം നടത്തുക. അത്തരത്തിലുള്ള സ്‌കീമുകളില്‍ മുഖ്യമായ ഒന്നാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ് ജി ബി) പദ്ധതി. സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന സ്വര്‍ണ നിക്ഷേപ ബോണ്ടുകള്‍. 2015 ല്‍ ആണ് എസ് ജി ബി അവതരിപ്പിച്ചത്. ഇവിടെ സ്വര്‍ണ നിക്ഷേപത്തിന് 2.5 ശതമാനം പലിശയും ഒപ്പം […]


സ്വര്‍ണം എന്നും മികച്ചൊരു നിക്ഷേപമാണ്. സ്വര്‍ണത്തിന് സുരക്ഷത്വവും മികച്ച പലിശയും നല്‍കുന്ന സ്‌കീമുകളും ഏറെയുണ്ട്. എന്നാല്‍ സര്‍ക്കാര്‍...

 

സ്വര്‍ണം എന്നും മികച്ചൊരു നിക്ഷേപമാണ്. സ്വര്‍ണത്തിന് സുരക്ഷത്വവും മികച്ച പലിശയും നല്‍കുന്ന സ്‌കീമുകളും ഏറെയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന സ്‌കീമുകളിലാണ് ധൈര്യപൂര്‍വ്വം നിക്ഷേപം നടത്തുക. അത്തരത്തിലുള്ള സ്‌കീമുകളില്‍ മുഖ്യമായ ഒന്നാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ് ജി ബി) പദ്ധതി. സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന സ്വര്‍ണ നിക്ഷേപ ബോണ്ടുകള്‍. 2015 ല്‍ ആണ് എസ് ജി ബി അവതരിപ്പിച്ചത്. ഇവിടെ സ്വര്‍ണ നിക്ഷേപത്തിന് 2.5 ശതമാനം പലിശയും ഒപ്പം വിലയിലെ വര്‍ധനവും ലഭിക്കും.

സ്വര്‍ണത്തിന്റെ മൂല്യം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്

എസ് ജി ബി പദ്ധതിയിലൂടെ കടപത്രം വാങ്ങുന്നത് പോലെ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ലളിതമായി പറഞ്ഞാല്‍ സ്വര്‍ണത്തിന്റെ മൂല്യമുള്ള സര്‍ട്ടിഫിക്കറ്റുകളാണ് എസ് ജി ബിയിലൂടെ കിട്ടുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് തുല്യമായ തുകയുടെ യൂണിറ്റുകളായിട്ടാണ് എസ് ജി ബി ഇറക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ഭൗതിക സ്വര്‍ണം കൈവശം സൂക്ഷിക്കുന്നതിന് പകരം നിക്ഷേപം നടത്തുന്നവര്‍ ഇഷ്യു വിലയ്ക്ക് അനുസൃതമായി ബോണ്ടുകള്‍ പണം നല്‍കി വാങ്ങുന്നു. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്ന സമയത്ത് ഇത് പണമാക്കി മാറ്റാനും സാധിക്കും. റിസർവ് ബാങ്ക് നിശ്ചിത കാലത്തേയ്ക്ക് ഒരോ ഇടവേളകളിലായിട്ടാണ് ബോണ്ട് പുറത്തിറക്കുക.

എത്ര വാങ്ങാം ?

വ്യക്തികളെ സംബന്ധിച്ചിടത്തോളം ഒരു ഗ്രാം മുതല്‍ നാലു കിലോഗ്രാം വരെ സ്വര്‍ണം ഒരു സാമ്പത്തികവര്‍ഷം വാങ്ങുവാന്‍ സാധിക്കും. സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ എന്നിവയ്ക്ക് പരമാവധി 20 കിലോഗ്രാം സ്വര്‍ണം വരെ വാങ്ങുവാന്‍ സാധിക്കും. 1999ലെ ഫെമ (ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) ചട്ടപ്രകാരം ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍, ട്രസ്റ്റുകള്‍, സര്‍വകലാശാലകള്‍, ആതുരസേവന സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് എസ് ജി ബിയില്‍ നിക്ഷേപിക്കാം. ജോയിന്റ് ഹോള്‍ഡിംഗിനും അനുവാദമുണ്ട്. നിക്ഷേപകര്‍ക്ക് പാന്‍ നമ്പര്‍ ഉണ്ടായിരിക്കണം. പ്രായപൂര്‍ത്തിയാകാത്ത ആളിന്റെ പേരില്‍ രക്ഷിതാവിന് എസ് ജി ബി വാങ്ങാം. അപേക്ഷയ്ക്കൊപ്പം നോമിനിയെ വയ്ക്കുവാനും സാധിക്കും.

എങ്ങനെ വാങ്ങാം ?

എസ് ജി ബിയ്ക്കായി പ്രത്യേകം അപേക്ഷാ ഫോമുകള്‍ ഉണ്ട്. പോസ്റ്റ് ഓഫീസ്, ബാങ്ക്, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ എന്നിവ വഴി ലഭിക്കും. ആര്‍ ബി ഐയുടെ വെബ്സൈറ്റ്, ഇ-ബാങ്കിംഗ് എന്നീ മാര്‍ഗങ്ങളിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും സാധിക്കും.

കാലാവധിയും പലിശയും

എട്ട് വര്‍ഷമാണ് എസ് ജി ബിയുടെ കാലാവധി. നിക്ഷേപം നടത്തി അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ പിന്‍വലിക്കാം. കാലാവധി പൂര്‍ത്തിയാകുന്ന സമയത്ത് വിപണിയില്‍ സ്വര്‍ണത്തിന് എന്ത് വിലയുണ്ടോ അത് ലഭിക്കും. 2.50 ശതമാനം പലിശ പ്രതിവര്‍ഷം ലഭിക്കും. എസ് ജി ബി വഴി ലഭിക്കുന്ന പലിശ നികുതി ബാധകമാണ്. നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അര്‍ധവാര്‍ഷികമായിട്ടാണ് പലിശ എത്തുക. കാലാവധി പൂര്‍ത്തിയാകുന്ന സമയത്ത് മുതലിന്റെ ഒപ്പം അവസാന പലിശയും ലഭിക്കും.