എസ് ബി ഐ അവരുടെ അക്കൗണ്ടുടമകള്‍ക്കുള്ള സര്‍വീസ് ചാര്‍ജുകള്‍ പുതുക്കി. പുതിയ ചാര്‍ജുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. എ ടി...
എസ് ബി ഐ അവരുടെ അക്കൗണ്ടുടമകള്‍ക്കുള്ള സര്‍വീസ് ചാര്‍ജുകള്‍ പുതുക്കി. പുതിയ ചാര്‍ജുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. എ ടി എം പണവിനിമയം, ചെക്ക് ബുക്ക്, സൗജന്യ പണമിടപാട്, ധനേതര ഇടപാട് തുടങ്ങിയവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന സര്‍വീസ് ചാര്‍ജുകളാണ് പുതുക്കിയത്.
എ ടി എം
25,000 രൂപയില്‍ കൂടിയ എ എം ബിയുള്ള അക്കൗണ്ടുകള്‍ക്ക് മാസത്തില്‍ എട്ട് സൗജന്യ സാമ്പത്തിക ഇടപാട് അനുവദിച്ചിട്ടുണ്ട്. ഇതില്‍ പണം പിന്‍വലിക്കലും നിക്ഷേപവും ബാലന്‍സ് പരിശോധിക്കുന്നതടക്കമുള്ള സാമ്പത്തികേതര പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടും. ഒരു മാസം അക്കൗണ്ടില്‍ നിലനിര്‍ത്തുന്ന ശരാശരി തുകയാണ് എ എം ബി അഥവാ ആവറേജ് മന്‍തിലി ബാലന്‍സ്. അതേസമയം 50,000 രൂപയാണ് എ എം ബി എങ്കില്‍ അത്തരം അക്കൗണ്ടുടമകള്‍ക്ക് എസ് ബി ഐ എടിഎമ്മുകളില്‍ സൗജന്യ ഇടപാട് അനിയന്ത്രിതമാണ്. മറ്റ് ബാങ്കുകളുടെ എ ടി എം ഉപയോഗിക്കുമ്പോള്‍ മെട്രോ നഗരങ്ങളില്‍ മൂന്നും മറ്റു കേന്ദ്രങ്ങളില്‍ അഞ്ചു തവണയും സൗജന്യമായി ഉപയോഗിക്കാം. ഈ പരിധി കടന്നാല്‍ 20 രൂപയും ജി എസ് ടി യും നല്‍കണം. പരിധിയില്‍ കവിഞ്ഞ എ ടി എം ഉപയോഗത്തിന് സാമ്പത്തിക, സാമ്പത്തികേതര പ്രവര്‍ത്തനം ഒന്നിന് യഥാക്രമം 10ഉം 5ഉം
രൂപയും ജി എസ് ടിയുമാണ് ചാര്‍ജ്.
അക്കൗണ്ട് ക്ലോസിംഗ്
ആവശ്യമില്ലാത്ത അക്കൗണ്ടുകള്‍ അവസാനിപ്പിക്കുന്നതിന് 500 രൂപയാണ് ചാര്‍ജ്. തുടങ്ങി 14 ദിവസം പിന്നിട്ടതും ഒരു വര്‍ഷം തികയാത്തതുമായ അക്കൗണ്ടുകള്‍
അവസാനിപ്പിക്കുന്നതിനാണ് ഈ തുക.