image

11 Jan 2022 4:51 AM GMT

Learn & Earn

ഇന്ത്യയിലെ പ്രധാന റേറ്റിംഗ് ഏജന്‍സികള്‍ ഇവയാണ്

MyFin Desk

ഇന്ത്യയിലെ പ്രധാന റേറ്റിംഗ് ഏജന്‍സികള്‍ ഇവയാണ്
X

Summary

ആഗോളതലത്തില്‍ പ്രശസ്തമായ ചില റേറ്റിംഗ് ഏജന്‍സികള്‍ മൂഡിസ്, സ്റ്റാന്‍ഡേര്‍ഡ് & പുവര്‍, ഫിച്ച് റേറ്റിംഗ്സ് തുടങ്ങിയവയാണ്.


ആഗോളതലത്തില്‍ പ്രശസ്തമായ ചില റേറ്റിംഗ് ഏജന്‍സികള്‍ മൂഡിസ്, സ്റ്റാന്‍ഡേര്‍ഡ് & പുവര്‍, ഫിച്ച് റേറ്റിംഗ്സ് തുടങ്ങിയവയാണ്. ഇന്ത്യയിലെ...

ആഗോളതലത്തില്‍ പ്രശസ്തമായ ചില റേറ്റിംഗ് ഏജന്‍സികള്‍ മൂഡിസ്, സ്റ്റാന്‍ഡേര്‍ഡ് & പുവര്‍, ഫിച്ച് റേറ്റിംഗ്സ് തുടങ്ങിയവയാണ്. ഇന്ത്യയിലെ പ്രധാന റേറ്റിംഗ് ഏജന്‍സികള്‍ ക്രിസില്‍ (Credit Rating Services of India Limited -CRISIL), ഐ സി ആര്‍ എ ലിമിറ്റഡ് (ICRA), ക്രെഡിറ്റ് അനാലിസിസ് ആന്‍ഡ് റിസര്‍ച്ച് ലിമിറ്റഡ് ( Credit Analysis and Research Limited - CARE), ബ്രിക്ക് വര്‍ക്‌സ് റേറ്റിംഗ് (BWR), ഇന്ത്യ റേറ്റിംഗ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് (India Rating and Research Private Limited) തുടങ്ങിയവയാണ്.

ക്രിസില്‍ (CRISIL) : ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള റേറ്റിംഗ് ഏജന്‍സിയാണ് ക്രിസില്‍. 1987 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ക്രിസില്‍ 1993 ല്‍ പബ്ലിക് കമ്പനിയായി. 2005 ല്‍ അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് & പുവര്‍ (S & P) ഇതില്‍ ഭൂരിപക്ഷ ഷെയറുകള്‍ കരസ്ഥമാക്കിയതോടെ ക്രിസിലിന്റെ നിയന്ത്രണം S & P യ്ക്കായി.

ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ഫോര്‍മേഷന്‍ & ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി (ICRA): 1991 ല്‍ ഗുരുഗ്രാമില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി 2007 ല്‍ പബ്ലിക് കമ്പനിയായി. അതിന്ന് മുമ്പ് ആഗോള റേറ്റിംഗ് കമ്പനിയായ മൂഡീസുമായുള്ള സംയുക്ത സംരംഭമായിരുന്ന ICRAയുടെ സമ്പൂര്‍ണ നിയന്ത്രണം ഇന്ന് മൂഡിസിനാണ്.

ക്രെഡിറ്റ് അനാലിസിസ് ആന്‍ഡ് റിസര്‍ച്ച് ലിമിറ്റഡ് (CARE): 1993 ലാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. മുംബൈ തലസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കെയര്‍ കോര്‍പ്പറേറ്റ് ഭരണം, ഫിനാന്‍സ് സെക്ടര്‍ തുടങ്ങിയവയ്ക്കുള്ള റേറ്റിംഗ്, ബാങ്ക് ലോണ്‍ റേറ്റിംഗ്, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ റേറ്റിംഗ് എന്നിവ കൂടാതെ IPO തുടങ്ങിയവയ്ക്കും റേറ്റിംഗ് നല്‍കുന്നു. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, പോര്‍ച്ചുഗല്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ കമ്പനികളുമായി സഹകരിച്ച ARC എന്ന പേരില്‍ ഒരു ആഗോള റേറ്റിംഗ് ഏജന്‍സി തുടങ്ങി.

ബ്രിക്ക് വര്‍ക്ക് റേറ്റിംഗ്: കാനറാ ബാങ്ക് പ്രൊമോട്ടറായി 2007 ല്‍ സ്ഥാപിതമായ സ്ഥാപനമാണ് ബ്രിക്ക് വര്‍ക്ക് റേറ്റിംഗ്. എക്സ്റ്റര്‍നെല്‍ ക്രെഡിറ്റ് അസ്സസ്‌മെന്റ് ഏജന്‍സിയിയായി (ECAI) റിസേര്‍വ് ബാങ്ക് അംഗീകരിച്ച ഏജന്‍സിയാണ് ബ്രിക്ക് വര്‍ക്‌സ്.

ഇന്ത്യ റേറ്റിംഗ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ്: ലോകത്തെ ഏറ്റവും വലിയ മൂന്ന് റേറ്റിംഗ് ഏജന്‍സികളില്‍ ഒന്നായ ഫിച്ച് റേറ്റിംഗ്സിന്റെ ഉടമസ്ഥതിയിലുള്ള കമ്പനിയാണ് ഇന്ത്യ റേറ്റിംഗ്സ്. സെബിയെ (SEBI) കൂടാതെ റിസേര്‍വ് ബാങ്ക് നാഷണല്‍ ഹൗസിംഗ് ബാങ്ക് എന്നിവയുടെ അംഗീകാരവും ഇന്ത്യ റേറ്റിംഗ്സിനുണ്ട്.