image

4 March 2022 8:15 AM GMT

Learn & Earn

ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം കുരുക്കാവുമോ? ധനകാര്യ സ്ഥാപനങ്ങള്‍ ആശങ്കയില്‍

MyFin Desk

ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം കുരുക്കാവുമോ? ധനകാര്യ സ്ഥാപനങ്ങള്‍ ആശങ്കയില്‍
X

Summary

മുംബൈ : കോവിഡ് മഹാമാരി മൂലം രാജ്യത്ത് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഇസിഎല്‍ജിഎസ് (എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം) വഴി നല്‍കിയ വായ്പകള്‍ ധനകാര്യ സ്ഥാപനങ്ങളെ ഞെരുക്കത്തിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധി അനുഭവിക്കുന്ന ഇടത്തരം-ചെറുകിട- സൂക്ഷ്മ (എംഎസ്എംഇ) സംരംഭങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കീം അവതരിപ്പിച്ചത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളിലടക്കം ഇളവുകള്‍ വന്നെങ്കിലും രാജ്യത്തെ ഭൂരിഭാഗം എംഎസ്എംഇകളും പ്രതിസന്ധിയില്‍ നിന്നും കരകയറിയിട്ടില്ല. ലോണ്‍ തിരിച്ചടവിന് മിക്കവര്‍ക്കും സാധിക്കാത്തത് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മേല്‍ ആശങ്കയായിരിക്കുകയാണ്. […]


മുംബൈ : കോവിഡ് മഹാമാരി മൂലം രാജ്യത്ത് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഇസിഎല്‍ജിഎസ് (എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം) വഴി നല്‍കിയ വായ്പകള്‍ ധനകാര്യ സ്ഥാപനങ്ങളെ ഞെരുക്കത്തിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധി അനുഭവിക്കുന്ന ഇടത്തരം-ചെറുകിട- സൂക്ഷ്മ (എംഎസ്എംഇ) സംരംഭങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കീം അവതരിപ്പിച്ചത്.

എന്നാല്‍ കോവിഡ് നിയന്ത്രണങ്ങളിലടക്കം ഇളവുകള്‍ വന്നെങ്കിലും രാജ്യത്തെ ഭൂരിഭാഗം എംഎസ്എംഇകളും പ്രതിസന്ധിയില്‍ നിന്നും കരകയറിയിട്ടില്ല. ലോണ്‍ തിരിച്ചടവിന് മിക്കവര്‍ക്കും സാധിക്കാത്തത് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മേല്‍ ആശങ്കയായിരിക്കുകയാണ്. ഇത്തരം സാഹചര്യം നിലനില്‍ക്കേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും റിസ്‌ക് മാനേജ്‌മെന്റ് നടപടികള്‍ ശക്തമാക്കണമെന്ന് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

13.5 ലക്ഷം വായ്പകള്‍

എംഎസ്എംഇ സംരംഭങ്ങളുടെ വായ്പകള്‍ക്ക് മേല്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നത് വഴി അവ നിഷ്‌ക്രിയ ആസ്തികളാകാതെ (എന്‍പിഎ) സംരക്ഷിക്കുക എന്നതാണ് സ്‌കീമിന്റെ മുഖ്യ ലക്ഷ്യം. എസ്ബിഐയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 14 ശതമാനം എംഎസ്എംഇകള്‍ എടുത്ത ലോണുകള്‍ക്ക് (ഏകദേശം 13.5 ലക്ഷം ലോണുകള്‍) സ്‌കീമിന്റെ പ്രയോജനം ലഭിച്ചു. പദ്ധതി വഴി നല്‍കുന്ന മൊത്തം ഗ്യാരണ്ടി തുക അഞ്ചു ലക്ഷം കോടിയായി ഉയര്‍ത്തി.

മാത്രമല്ല സ്‌കീം 2023 മാര്‍ച്ച് വരെ നീട്ടിയിട്ടുണ്ടെന്ന് ബജറ്റ് പ്രഭാഷണത്തില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്റെ ഭാഗമായി 2020 മെയ് മാസമാണ് ഇസിഎല്‍ജിഎസ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ചെറുകിട സംരംഭകര്‍ എടുത്തിട്ടുള്ള വായ്പയില്‍ 20 ശതമാനം അധികമായി അനുവദിക്കുന്നതാണ് പദ്ധതി. മുദ്രാ ലോണ്‍ എടുത്തവര്‍ക്കും സ്‌കീം വഴി അധിക വായ്പ ലഭിക്കും.