image

9 Jan 2022 1:05 AM GMT

Personal Identification

കെ വൈ സി രേഖകളില്ലാതെ ഒരാള്‍ക്ക് എത്ര സ്വര്‍ണം വാങ്ങാം?

MyFin Desk

കെ വൈ സി രേഖകളില്ലാതെ ഒരാള്‍ക്ക് എത്ര സ്വര്‍ണം വാങ്ങാം?
X

Summary

  സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കെ വൈ സി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ അഥവാ തിരിച്ചറിയല്‍ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ടോ? ഇനി അങ്ങനെയാണ് എങ്കില്‍ എത്ര പവന്‍ വരെ ഇതില്ലാതെ വാങ്ങാനാകും? സ്വര്‍ണം ആസ്തിയാണ് സ്വര്‍ണ ഉരുപ്പടികളെ ആഭരണങ്ങളായിട്ടാണ് ഉപഭോക്താക്കള്‍ പരിഗണിക്കുന്നതെങ്കിലും ആസ്തിയായിട്ടാണ് കേന്ദ്രസര്‍ക്കാരും നികുതി വകുപ്പും കാണുന്നത്. അതുകൊണ്ട് തന്നെ നികുതി വലിയില്‍ പെടുത്തുക എന്നത് വലിയ ഉദ്യമമായിട്ടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കെ വൈ സി തിരിച്ചറിയില്‍ രേഖ നല്‍കണമെന്ന വാര്‍ത്തകള്‍ […]


സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കെ വൈ സി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ അഥവാ തിരിച്ചറിയല്‍ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ടോ? ഇനി അങ്ങനെയാണ് എങ്കില്‍...

 

സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കെ വൈ സി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ അഥവാ തിരിച്ചറിയല്‍ വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ടോ? ഇനി അങ്ങനെയാണ് എങ്കില്‍ എത്ര പവന്‍ വരെ ഇതില്ലാതെ വാങ്ങാനാകും?

സ്വര്‍ണം ആസ്തിയാണ്

സ്വര്‍ണ ഉരുപ്പടികളെ ആഭരണങ്ങളായിട്ടാണ് ഉപഭോക്താക്കള്‍ പരിഗണിക്കുന്നതെങ്കിലും ആസ്തിയായിട്ടാണ് കേന്ദ്രസര്‍ക്കാരും നികുതി വകുപ്പും കാണുന്നത്. അതുകൊണ്ട് തന്നെ നികുതി വലിയില്‍ പെടുത്തുക എന്നത് വലിയ ഉദ്യമമായിട്ടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കെ വൈ സി തിരിച്ചറിയില്‍ രേഖ നല്‍കണമെന്ന വാര്‍ത്തകള്‍ നിരന്തരമായി വന്നിരുന്നു. സ്വര്‍ണം, വെള്ളി, വജ്രം, രത്‌നങ്ങള്‍ എന്നിവ വാങ്ങണമെങ്കില്‍ തിരിച്ചറിയല്‍ രേഖ നല്‍കിയിരിക്കണമെന്നായിരുന്നു വാര്‍ത്തകള്‍. ഇത് ഉപഭോക്താക്കള്‍ക്കും വില്‍പനക്കാര്‍ക്കും ഒരുപോലെ ആശങ്കയുണ്ടാക്കിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ ഇതില്‍ കൃത്യത വരുത്തി.

രണ്ട ലക്ഷം വരെ
10 ലക്ഷം രൂപയ്്ക്ക് മേലുളള ഇത്തരം ഇടപാടുകള്‍ നടത്തുമ്പോള്‍ കെ വൈ സി രേഖകള്‍ നല്‍കണമെന്നാണ് ഡിസംബര്‍ 28 ന് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ രണ്ട് ലക്ഷത്തിന് മുകളില്‍ നടത്തുന്ന ഇത്തരം വാങ്ങലുകള്‍ക്ക് കെ വൈ സി രേഖകള്‍ ചോദിക്കാറുണ്ട്. അതുകൊണ്ട് പുതിയ ഉത്തരവില്‍ ആശങ്ക വേണ്ടെന്ന് ധനമന്ത്രലായം വ്യക്തമാക്കി. രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ഒറ്റത്തവണ സ്വര്‍ണമോ മറ്റ് വില പിടിപ്പുള്ള ആഭരണങ്ങളോ വാങ്ങുമ്പോള്‍ തിരിച്ചറിയല്‍ രേഖകളായ പാന്‍, ആധാര്‍ തുടങ്ങിയവ ഇപ്പോള്‍ തന്നെ ആവശ്യപ്പെടുന്നുണ്ട്. കള്ളപ്പണമിടപാടുകള്‍ക്ക് തടയിടുന്നതിന് വേണ്ടിയാണ് ഇത്തരം ചട്ടങ്ങളെന്നാണ് വ്യാഖ്യാനമെങ്കിലും ഇത് സാമ്പത്തിക ഇടപാടുകള്‍ പരിമിതപ്പെടുത്തുന്നുണ്ട്. സ്വര്‍ണത്തെ ആസ്തി എന്ന വിഭാഗത്തില്‍ പെടുത്തി സമഗ്രമായ നിയമനിര്‍മാണത്തിനാണ് സര്‍ക്കാര്‍ മുതിരുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കേരളത്തിലെ സ്വര്‍ണം

നിലവില്‍ ഇന്ത്യയില്‍ 20000 ടണ്‍ സ്വര്‍ണം വീടുകളിലുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ കണക്കില്‍ പെടാത്ത 10 ടണ്‍ വരെ സ്വര്‍ണമുണ്ടാകുമെന്നാണ് കരുതുന്നത്.സുരക്ഷിതമായി പണം സൂക്ഷിക്കുവാനുള്ള മാര്‍ഗമെന്ന നിലയില്‍ വന്‍തോതില്‍ കളളപ്പണം ഈ രംഗത്ത് നിക്ഷേപിക്കുന്നുവെന്ന് കേന്ദ്രം കണക്കാക്കുന്നു. കേരളത്തിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വീടുകളിലുള്ളത്. കേരളത്തിലെ മൂന്ന് പ്രമുഖ ഗോള്‍ഡ് ലോണ്‍ കമ്പനികളില്‍ മാത്രം പണയപ്പെടുത്തിയിരിക്കുന്ന സ്വര്‍ണം 771 ടണ്‍ ആണ്. ഇത് രണ്ട് വര്‍ഷം മുമ്പത്തെ കണക്കാണ്. ബെല്‍ജിയം,ആസ്ത്രേലിയ,സ്വീഡന്‍, സിംഗപൂര്‍ എന്നീ രാജ്യങ്ങളുടെ സ്വര്‍ണ നിക്ഷേപങ്ങള്‍ ഇതിലും താഴെയാണ്.