image

4 Feb 2022 6:12 AM GMT

Gold

എന്താണ് ഹാള്‍മാര്‍ക്കിങ്ങിലെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പർ

MyFin Desk

എന്താണ് ഹാള്‍മാര്‍ക്കിങ്ങിലെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പർ
X

Summary

കഴിഞ്ഞ വര്‍ഷം മുതല്‍ സ്വര്‍ണ്ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിംഗ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു


കഴിഞ്ഞ വര്‍ഷം മുതല്‍ സ്വര്‍ണ്ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിംഗ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. വില്‍പന നടത്തുന്ന ആഭരണങ്ങളുടെ...

കഴിഞ്ഞ വര്‍ഷം മുതല്‍ സ്വര്‍ണ്ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിംഗ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. വില്‍പന നടത്തുന്ന ആഭരണങ്ങളുടെ സംശുദ്ധത ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി ഐ എസ്) ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണാഭരണങ്ങളിലായിരിക്കും ബി ഐ എസ് മുദ്രണം ഉണ്ടാകുക. ബി ഐ എസ് സര്‍ട്ടിഫൈ ചെയ്ത ലബോറട്ടറികളിലാണ് സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നത്.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് വെബ്‌സൈറ്റ് പ്രകാരം ചില വിവരങ്ങള്‍ അടങ്ങുന്ന മൂന്ന് മുദ്രണങ്ങള്‍ ഹാള്‍മാര്‍ക്കില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍, ആദ്യത്തേത് ബി ഐ എസ് ലോഗോയാണ്.
രണ്ടാമതായി നല്‍കിയിരിക്കുന്ന ചിഹ്നം ശുദ്ധതയും സൂക്ഷ്മതയും സൂചിപ്പിക്കുന്നു. മൂന്നാമതായുള്ളത് ഹാള്‍മാര്‍ക്ക് യൂണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (എച്ച് യു ഐ ഡി) ആണ്. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നതിന് മുമ്പ് ഇവ മൂന്നും ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
യൂണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് വെബ്‌സൈറ്റ് അനുസരിച്ച്, ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നത് അക്ഷരങ്ങളും അക്കങ്ങളും കൊണ്ട് നിര്‍മ്മിച്ച ആറക്ക ആല്‍ഫാന്യൂമെറിക് കോഡാണ്.
എല്ലായിനം ആഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്കിംഗ് സമയത്ത് ഒരു ഹാള്‍മാര്‍ക്ക് യൂണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കും. ഇത് ഓരോന്നും വ്യത്യസ്തമായിരിക്കും.
ഒരു സ്വര്‍ണാഭരണത്തിന്റെ എല്ലാ വിവരങ്ങളും ഈ നമ്പറിലുടെ അറിയാം. അതു കൊണ്ട് തന്നെ ആഭരണങ്ങളുടെ പരിശുദ്ധിയെക്കുറിച്ചുള്ള പരാതികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇത് നിര്‍ണായകമാണ്.
ഹാള്‍മാര്‍ക്ക് യൂണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള ഹാള്‍മാര്‍ക്കിംഗില്‍, മനുഷ്യ ഇടപെടല്‍ ഇല്ലാതെ ജ്വല്ലറികള്‍ സ്വയമേവയാണ് നമ്പര്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നത്.
ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുക, ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പുണ്ടെങ്കില്‍ കണ്ടെത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഉപഭോക്തൃ കാര്യ വകുപ്പിന്റെ അഭിപ്രായത്തില്‍ ഡാറ്റയുടെ സ്വകാര്യതയ്‌ക്കോ സുരക്ഷയ്‌ക്കോ ഭീഷണിയുണ്ടാക്കാത്ത സുരക്ഷിത സംവിധാനമാണ് ഹാള്‍മാര്‍ക്ക് യൂണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍.
ബി ഐ എസ് കെയര്‍ ആപ്പ്
ബി ഐ എസ് കെയര്‍ ആപ്പിലെ 'വെരിഫൈ എച്ച് യു ഐ ഡി ഫീച്ചര്‍ ഉപയോഗിച്ച് ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളുടെ ആധികാരികത നിങ്ങള്‍ക്ക് പരിശോധിക്കാം. ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ബി ഐ എസ് കെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
ഹിന്ദിയിലും ഇംഗ്ലീഷിലും ആപ്പ് ലഭ്യമാണ്. ആപ്പിലൂടെ ഐ എസ് ഐ നിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ നിയമസാധുത പരിശോധിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും.