image

16 March 2022 8:00 PM GMT

Premium

ജോയിന്റ് ഹോം ലോണ്‍ ആണോ? ഏഴ് ലക്ഷം രൂപ വരെ നികുതി ആനുകൂല്യം ക്ലെയിം ചെയ്യാം

wilson Varghese

ജോയിന്റ് ഹോം ലോണ്‍ ആണോ? ഏഴ് ലക്ഷം രൂപ വരെ നികുതി ആനുകൂല്യം ക്ലെയിം ചെയ്യാം
X

Summary

നിങ്ങളുടേത് ഭാര്യയും ഭര്‍ത്താവും ചേര്‍ന്നുള്ള ജോയിന്റ് ഹോം ലോണ്‍ ആണോ? നികുതി ഇളവ് രണ്ട് പേര്‍ക്കം ക്ലെയിം ചെയ്യാനാവുമോ? ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്ന ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ക്ക് പലപ്പോഴും ഉണ്ടാകാറുളള സംശയമാണിത്. റിട്ടേണ്‍ കൊടുക്കുന്ന സമയത്ത്് പലര്‍ക്കും ഇത് ആശയക്കുഴപ്പമുണ്ടാക്കും. നികുതി ഇളവ് ആദായ നികുതി വകുപ്പ് സെക്ഷന്‍ 24 അനുസരിച്ച് പലിശ തിരിച്ചടവില്‍ വര്‍ഷം രണ്ട് ലക്ഷം രൂപ വരെ ഭവന വായ്പ എടുത്തവര്‍ക്ക് ഇളവ് ലഭിക്കും. 80 സി അനുസരിച്ച് വായ്പയുടെ പ്രിന്‍സിപ്പല്‍ തുകയുടെ തിരിച്ചടവില്‍ പരമാവധി […]


നിങ്ങളുടേത് ഭാര്യയും ഭര്‍ത്താവും ചേര്‍ന്നുള്ള ജോയിന്റ് ഹോം ലോണ്‍ ആണോ? നികുതി ഇളവ് രണ്ട് പേര്‍ക്കം ക്ലെയിം ചെയ്യാനാവുമോ? ടാക്‌സ്...

നിങ്ങളുടേത് ഭാര്യയും ഭര്‍ത്താവും ചേര്‍ന്നുള്ള ജോയിന്റ് ഹോം ലോണ്‍ ആണോ? നികുതി ഇളവ് രണ്ട് പേര്‍ക്കം ക്ലെയിം ചെയ്യാനാവുമോ? ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്ന ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ക്ക് പലപ്പോഴും ഉണ്ടാകാറുളള സംശയമാണിത്. റിട്ടേണ്‍ കൊടുക്കുന്ന സമയത്ത്് പലര്‍ക്കും ഇത് ആശയക്കുഴപ്പമുണ്ടാക്കും.

നികുതി ഇളവ്

ആദായ നികുതി വകുപ്പ് സെക്ഷന്‍ 24 അനുസരിച്ച് പലിശ തിരിച്ചടവില്‍ വര്‍ഷം രണ്ട് ലക്ഷം രൂപ വരെ ഭവന വായ്പ എടുത്തവര്‍ക്ക് ഇളവ് ലഭിക്കും. 80 സി അനുസരിച്ച് വായ്പയുടെ പ്രിന്‍സിപ്പല്‍ തുകയുടെ തിരിച്ചടവില്‍ പരമാവധി 1.5 ലക്ഷം രൂപയുടെയും നികുതി ഒഴിവ് ഉണ്ട്.

ഏക വ്യക്തി

സാധാരണ നിലയില്‍ ഭവന വായ്പയുണ്ടെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇത് ക്ലെയിം ചെയ്യാം. അതായത് ഭവന വായ്പാ തിരിച്ചടവായി വര്‍ഷം 48,000 രൂപ അടയ്ക്കുന്ന വ്യക്തിക്ക് പലിശയിനത്തില്‍ 200,000 രൂപയും പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ 1.5 ലക്ഷം രൂപയും എന്ന നിലയില്‍ ആകെ 3.5 ലക്ഷം രൂപ ഒഴിവ് നേടാം.

ജോയിന്റ് വായ്പ

എന്നാല്‍ പല കേസുകളിലും ഇത് ജോയിന്റ് വായ്പകളാകും. ഭര്യയും ഭര്‍ത്താവും ചേര്‍ന്ന്, അല്ലെങ്കില്‍ അച്ഛനും മകനും സംയുക്തമായി എല്ലാം ഇങ്ങനെ വായ്പകള്‍ എടുക്കാറുണ്ട്. രണ്ട് പേരുടെ വരുമാനം കണക്ക് കൂട്ടി വായ്പ ലഭിക്കും എന്നതുകൊണ്ട് കൂടുതല്‍ തുക വേണ്ടി വരുമ്പോഴാണ് പലപ്പോഴും ജോയിന്റ് ഹോം ലോണുകള്‍ എടുക്കുക. നല്ലൊരു ശതമാനം കേസുകളിലും ഇത് ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാകും. രണ്ട്് പേരും നികുതീദായകരായി വരുന്ന സന്ദര്‍ഭങ്ങളില്‍ രണ്ട് പേര്‍ക്കും ഇത് ക്ലെയിം ചെയ്യാം. പക്ഷെ, ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

കോ ഓണര്‍ ആയിരിക്കണം

ഭവന വായ്പ തിരിച്ചടവില്‍ നികുതി ഇളവ് ലഭിക്കണമെങ്കില്‍ നിങ്ങള്‍ വസ്തുവിന്റെ ഉടമയായിരിക്കണം. പലപ്പോഴും വായ്പ എടുക്കുന്നത് ജോയിന്റ് ആയിട്ടാകും. എന്നാല്‍ വസ്തുവിന്റെ ഉടമ ആകില്ല. ഇത്തരം കേസുകളില്‍ വായ്പ ഒരുമിച്ചാണെങ്കിലും ആധാരത്തില്‍ ഉടമസ്ഥാവകാശം ഇല്ലാത്തതിനാല്‍ നികുതി ഒഴിവ് ക്ലെയിം ചെയ്യാനാവില്ല.

കൂട്ടു വായ്പക്കാരന്‍

അതേസമയം, നിങ്ങള്‍ ധനകാര്യ സ്ഥാപനത്തിന്റെ വായ്പാ ഡോക്യുമെന്റില്‍ ഒരു കൂട്ടു വായ്പകാരനാകുകയും വേണം. വായ്പക്കാരനല്ലാത്ത, ഇ എം ഐ അടയ്ക്കുന്നതിന് ബാധ്യത ഇല്ലാത്ത, ആള്‍ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ടാവില്ല.

രണ്ട് പേര്‍ക്കും ക്ലെയിം

ഇവിടെ നികുതി ഒഴിവ് ഒരോ ഉടമയ്ക്കും (കോ ഓണര്‍) ക്ലെയിം ചെയ്യാം. അതായിത് ഒരോരുത്തര്‍ക്കും വായ്പാ തിരിച്ചടവിന്റെ പലിശ ഇനത്തില്‍ പരമാവധി രണ്ട് ലക്ഷം രൂപ വരെയും മുതല്‍ അടവ് തുകയുടെ പരമാവധി 1.5 ലക്ഷം രൂപ വരെയും നികുതി ആനൂകൂല്യത്തിന് ക്ലെയിം ചെയ്യാം. ഉദാഹരണം വഴി ഇത് വ്യക്തമാക്കാം. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന ജോയിന്റ് ലോണിന് മാസഗഢു 60,000 രൂപ അടയ്ക്കുന്നുവെങ്കില്‍ ആകെ ഇ എം ഐ തുക 7,20,000 രൂപയാകും. ഇതില്‍ ഓരോ ആള്‍ക്കും പലിശ ഇനത്തില്‍ പരമാവധി രണ്ട് ലക്ഷം വീതവും മുതല്‍ ഇനത്തില്‍ പരമാവധി 1.5 ലക്ഷം രൂപ വീതവും നികുതി റിട്ടേണില്‍ കാണിക്കാം. അതായത് ആകെ ഈ കുടുംബത്തിന് നികുതി ആനുകൂല്യമായി 7 ലക്ഷം രൂപ ക്ലെയിം ചെയ്യാനാകും.