image

16 Jan 2022 4:32 AM GMT

Insurance

ചികിത്സ കഴിഞ്ഞോ? ആശുപത്രി ബില്‍ ക്ലെയിം ചെയ്യാം

MyFin Desk

ചികിത്സ കഴിഞ്ഞോ? ആശുപത്രി ബില്‍ ക്ലെയിം ചെയ്യാം
X

Summary

  കോവിഡ് മാഹാമാരിയുടെ വരവോടെ, ലോകം മുഴുവന്‍ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. ആരോഗ്യ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കിയത്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. കാരണം നിനച്ചിരിക്കാതെ വരുന്ന അസുഖങ്ങള്‍ വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായി. അതുകൊണ്ട് ആരോഗ്യ ഇന്‍ഷുറന്‍സ് ഇന്ന് ചോദിച്ച് വാങ്ങുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചികിത്സയ്ക്കുള്ള ആശുപത്രികളെ തിരഞ്ഞെടുക്കുന്നത്. പല പോളിസികളിലും പണം കൊടുക്കാതെ നേരിട്ട് […]


കോവിഡ് മാഹാമാരിയുടെ വരവോടെ, ലോകം മുഴുവന്‍ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. ആരോഗ്യ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങളാണ്...

 

കോവിഡ് മാഹാമാരിയുടെ വരവോടെ, ലോകം മുഴുവന്‍ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. ആരോഗ്യ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കിയത്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. കാരണം നിനച്ചിരിക്കാതെ വരുന്ന അസുഖങ്ങള്‍ വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമായി. അതുകൊണ്ട് ആരോഗ്യ ഇന്‍ഷുറന്‍സ് ഇന്ന് ചോദിച്ച് വാങ്ങുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചികിത്സയ്ക്കുള്ള ആശുപത്രികളെ തിരഞ്ഞെടുക്കുന്നത്. പല പോളിസികളിലും പണം കൊടുക്കാതെ നേരിട്ട് ചികിത്സ കിട്ടുന്ന ആശുപത്രികളുടെ പട്ടിക പോളിസി ഉടമകള്‍ക്ക് നല്‍കാറുണ്ട്. ഇത്തരം ആശുപത്രികളിലാണെങ്കില്‍ തുക നല്‍കാതെ തന്നെ ചികിത്സ ലഭ്യമാകും. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് പട്ടികയില്‍ ഇല്ലാത്ത ആശുപത്രികളിലാണ് നിങ്ങള്‍ പോകുന്നതെങ്കില്‍ ക്ലെയിം സംബന്ധിച്ച് താമസം നേരിടേണ്ടി വന്നേക്കാം. ഇവിടെ ആദ്യ ഘട്ടത്തില്‍ സ്വന്തമായി ബില്‍തുക അടച്ചതിനു ശേഷമായിരിക്കും നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇന്‍ഷുറന്‍സ് കമ്പനി പണമടയ്ക്കുക.

നടപടിക്രമങ്ങള്‍

ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഉണ്ട്. ഇന്‍ഷുറന്‍സ് കമ്പനികളുടെ വെബ്‌സൈറ്റില്‍ നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍ഷുറന്‍സ് ലഭിക്കേണ്ടയാളുടെ ഒപ്പോടു കൂടി സമര്‍പ്പിക്കുക. ഇതിനൊപ്പം ആവശ്യമായ രേഖകളും സമര്‍പ്പിക്കണം. ഡിസ്ചാര്‍ജ് സമ്മറിയാണ് അതില്‍ പ്രധാനപ്പെട്ടത്. ആശുപത്രി ക്ലെയിം ഉറപ്പാക്കുന്ന രേഖയാണിത്.

ആശുപത്രി ബില്‍, ഡോക്ടറുടെ കുറിപ്പടിയോടെയുള്ള മരുന്നുകളുടെ ബില്‍, രോഗനിര്‍ണ്ണയ റിപ്പോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെട്ടിരിക്കണം. അപകടത്തെ തുടര്‍ന്നുള്ള ചികിത്സയാണെങ്കില്‍ ലീഗല്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമായി വരും. രോഗസംബന്ധമായി, ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കേണ്ടതായി വരും.

അക്കൗണ്ട് വിവരങ്ങള്‍

ആശുപത്രിയില്‍ അടച്ച തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ലഭിക്കുന്നതിനായി അക്കൗണ്ട് വിവരങ്ങളും നല്‍കണം. ഏത് തരത്തിലുള്ള അക്കൗണ്ടാണെന്ന് വ്യക്തമാക്കണം. ബ്രാഞ്ച് ഐ എഫ് എസ് സി കോഡ്, സമ്പൂര്‍ണ്ണ അക്കൗണ്ട് നമ്പര്‍, പാസ്ബുക്കിന്റെ പകര്‍പ്പ് തുടങ്ങിയവയും നല്‍കണം. ഒരു ലക്ഷത്തിന് മുകളിലുളള ക്ലെയിം തുക ലഭിക്കുന്നതിന് കെ വൈ സി രേഖകള്‍, പാന്‍കാര്‍ഡ് കോപ്പി, അഡ്രസ് വ്യക്തമാക്കുന്ന രേഖ എന്നിവ സമര്‍പ്പിക്കേണ്ടതാണ്. എല്ലാ മേഖലയും ഡിജിറ്റലായി മാറിയതോടെ പല ഇന്‍ഷുറന്‍സ് കമ്പനികളും ഈ രേഖകളെല്ലാം ഡിജിറ്റലായി സ്വീകരിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു.