image

7 Feb 2022 12:04 AM GMT

Insurance

കാര്‍ഡിനും പരിരക്ഷ, മനസമാധാനത്തോടെ യാത്ര ചെയ്യാം

MyFin Desk

കാര്‍ഡിനും പരിരക്ഷ, മനസമാധാനത്തോടെ യാത്ര ചെയ്യാം
X

Summary

ഉപഭോക്താക്കളുടെ കാര്‍ഡുകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ഒട്ടുമിക്ക കമ്പനികളും കാര്‍ഡ് സുരക്ഷ നല്‍കുന്നുണ്ട്


വ്യത്യസ്ത തരത്തിലുള്ള കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ് നാമെല്ലാവരും. ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, പാന്‍ കാര്‍ഡ്,...

വ്യത്യസ്ത തരത്തിലുള്ള കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരാണ് നാമെല്ലാവരും. ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, പാന്‍ കാര്‍ഡ്, ലോയല്‍റ്റി, മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ എന്നിവയെല്ലാം ഇക്കാലത്ത് ഒരാളുടെ വ്യക്തിഗത ഇടപാടുകളിലെ പ്രധാന വസ്തുക്കളാണ്. കൊണ്ട് നടക്കാനും ഉപയോഗിക്കാനുമുള്ള എളുപ്പമാണ് ഇവയുടെ സ്വീകാര്യതയ്ക്ക് കാരണം. നമ്മുടെ വാലറ്റുകളില്‍ ഇവ സദാ സ്ഥാനം പിടിച്ച് കഴിഞ്ഞു. എന്നാല്‍ നമ്മുടെ വാലറ്റുകള്‍ കളവ് പോയാല്‍ എന്തു ചെയ്യും. തീര്‍ച്ചയായും കാര്‍ഡുകളുടെ ദുരുപയോഗത്തിന് സാധ്യതയുണ്ട്.
സി പി പിയെ അറിയാം
കാര്‍ഡുകള്‍ കളവ് പോകുകയോ, നഷ്ടമാവുകയോ ചെയ്താല്‍ അവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതികള്‍ ഇന്നുണ്ട്. ഇത്തരം കാര്‍ഡ് പരിരക്ഷാ പദ്ധതി അഥവാ കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനിലൂടെ (സി പി പി) ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രമല്ല വാലറ്റില്‍ ഉള്‍പ്പെടുന്ന എല്ലാ വിധ ഡിജിറ്റല്‍ ക്യാഷ്ലെസ് സംവിധാനങ്ങള്‍ക്കും പരിരക്ഷ ഉറപ്പാക്കുന്നു. ഇത്തരം ഇന്‍ഷുറന്‍സ് പ്ലാന്‍ വഴി നഷ്ടപ്പെട്ട കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാനും പുതിയതിന് അപേക്ഷിക്കാനും സാധിക്കും.
യാത്രാ വേളയിലും സഹായം
നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ കാര്‍ഡ് നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ ഹോട്ടല്‍ ബില്ലുകള്‍ അല്ലെങ്കില്‍ യാത്രാ ടിക്കറ്റുകള്‍ എന്നിവയിന്മേല്‍ അതിവേഗ സാമ്പത്തിക സഹായം നല്‍കാന്‍ ഇത്തരം പദ്ധതികള്‍ക്ക് സാധിക്കും. യാത്ര പൂര്‍ത്തിയാക്കാനും മടങ്ങിയെത്താനും യാത്രാ ടിക്കറ്റുകള്‍ ലഭിക്കുമെന്നതും ശ്രദ്ധേയമാണ്. പെട്ടന്നുള്ള സാമ്പത്തിക പിരിമുറുക്കത്തില്‍ ഇത്തരം ആനുകൂല്യങ്ങള്‍ സഹായകമാകുന്നു.
ഇത്തരം കാര്‍ഡുകള്‍ നല്‍കുന്നതാര്?
നിരവധി ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും ഇത്തരം കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ഉപഭോക്താക്കളുടെ കാര്‍ഡുകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ഒട്ടുമിക്ക കമ്പനികളും കാര്‍ഡ് സുരക്ഷ നല്‍കുന്നുണ്ട്. ഓരോ കമ്പനികളും നല്‍കുന്ന ആനുകൂല്യങ്ങളും അതിന്റെ ചെലവുകളും എല്ലാം വ്യത്യസ്തമാണ്.
കാര്‍ഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമാകാന്‍ ചെയ്യേണ്ടത്
അടിസ്ഥാന വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തി അപക്ഷേ പൂരിപ്പിച്ച് നല്‍കിയാല്‍ ക്രെഡിറ്റ് പ്രൊട്ടക്ഷന്‍ പ്ലാനിന്റെ ഭാഗമാകാം. ഒപ്പം കമ്പനി പറയുന്ന വാര്‍ഷിക വരിസംഖ്യ കൂടി അടയ്ക്കണം. അതിന് ശേഷം പേയ്മെന്റ് വിജയകരമായി നടപ്പിലാക്കാന്‍ വേണ്ടി കണ്‍ഫര്‍മേഷന്‍ ലെറ്റര്‍, പദ്ധതിയുടെ ആനൂകൂല്യങ്ങള്‍, രജിസട്രേഷന്‍ ഫോമിന്റെ നിബന്ധനകള്‍ എന്നിവ അടങ്ങുന്ന ഒരു കിറ്റും നിങ്ങള്‍ക്ക് നല്‍കും. നിങ്ങള്‍ ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ കാര്‍ഡുകളുടേയും വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്ന ഫോമില്‍ പൂരിപ്പിക്കുക. അതിന് ശേഷം പൂരിപ്പിച്ച അപേക്ഷ നിങ്ങളുടെ ബാങ്കിലേക്കോ സി പി പി നല്‍കുന്ന കമ്പനിയിലേക്കോ അയച്ചു നല്‍കുക.
പദ്ധതി കാലാവധി
ആദ്യ പേയ്മെന്റ് മുതല്‍ ഒരു വര്‍ഷത്തേക്കാണ് പദ്ധതി ലഭ്യമാകുക. ഓരോ വര്‍ഷവും പ്ലാന്‍ പുതുക്കി നല്‍കാവുന്നതാണ്.