image

18 Jan 2022 3:15 AM GMT

MSME

സ്ത്രീകള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും സംരംഭം വളര്‍ത്താന്‍ 'സ്റ്റാന്‍ഡ് അപ് ഇന്ത്യ' വായ്പ

MyFin Desk

സ്ത്രീകള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും സംരംഭം വളര്‍ത്താന്‍ സ്റ്റാന്‍ഡ് അപ് ഇന്ത്യ വായ്പ
X

Summary

  അവഗണിക്കപ്പെട്ടിരുന്നവരെ പ്രാപ്തരാക്കിക്കൊണ്ട് ഇന്ത്യയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശക്തമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് 'സ്റ്റാന്‍ഡ് അപ് ഇന്ത്യ'. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെടുന്നവരിലും സ്ത്രീകളിലും സംരംഭകത്വം വളര്‍ത്തുന്നതിന് പത്ത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. സംരംഭത്തിന്റെ സാമ്പത്തികാവശ്യം അനുസരിച്ച് സ്ഥിരമൂലധന വായ്പയും പ്രവര്‍ത്തന മൂലധനവായ്പയും സ്റ്റാന്‍ഡ് അപ് ഇന്ത്യ ഉറപ്പാക്കുന്നു. ഇതിനായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,25,000 ബാങ്ക് ശാഖകള്‍ വഴി ഈ […]


അവഗണിക്കപ്പെട്ടിരുന്നവരെ പ്രാപ്തരാക്കിക്കൊണ്ട് ഇന്ത്യയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശക്തമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ കേന്ദ്ര...

 

അവഗണിക്കപ്പെട്ടിരുന്നവരെ പ്രാപ്തരാക്കിക്കൊണ്ട് ഇന്ത്യയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശക്തമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് 'സ്റ്റാന്‍ഡ് അപ് ഇന്ത്യ'. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെടുന്നവരിലും സ്ത്രീകളിലും സംരംഭകത്വം വളര്‍ത്തുന്നതിന് പത്ത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. സംരംഭത്തിന്റെ സാമ്പത്തികാവശ്യം അനുസരിച്ച് സ്ഥിരമൂലധന വായ്പയും പ്രവര്‍ത്തന മൂലധനവായ്പയും സ്റ്റാന്‍ഡ് അപ് ഇന്ത്യ ഉറപ്പാക്കുന്നു. ഇതിനായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,25,000 ബാങ്ക് ശാഖകള്‍ വഴി ഈ വിഭാഗങ്ങള്‍ക്ക് വായ്പ ലഭിക്കും.

ആര്‍ക്കെല്ലാം അപേക്ഷിക്കാം

ഉല്‍പ്പാദനമേഖല, സേവന മേഖല, വ്യാപാര മേഖല എന്നീ മൂന്ന് മേഖലകള്‍ക്കും സ്റ്റാന്‍ഡപ്പ് ഇന്ത്യ വായ്പ ലഭിക്കും. ഇവ കൂടാതെ, കാര്‍ഷികാനുബന്ധ സംരംഭങ്ങള്‍ക്കും ഈ വായ്പ ഇപ്പോള്‍ ലഭ്യമാണ്. വ്യക്തികള്‍ക്ക് മാത്രമല്ല, കൂട്ടുസംരംഭങ്ങള്‍ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ അവയില്‍ ചുരുങ്ങിയത് 51 ശതമാനം ഓഹരിയും നിയന്ത്രണാധികാരവും സ്ത്രീ അല്ലെങ്കില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്ക് ആകണം. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മാത്രമേ ഇത് ലഭ്യമാകുകയുള്ളു.

എങ്ങനെ അപേക്ഷിക്കാം

ബാങ്കില്‍ എത്തി നേരിട്ടും ദേശീയ ചെറുകിട വ്യവസായ വികസന ബാങ്കിന്റെ (സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്പ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ) www.standupmithra.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും ഈ പദ്ധതിയ്ക്ക് അപേക്ഷിക്കാം. രാജ്യത്തെ എല്ലാ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ വഴിയും വായ്പ ലഭിക്കും.

ആവശ്യമായ രേഖകള്‍

തിരിച്ചറിയല്‍ രേഖ, സ്ഥിരതാമസം തെളിയിക്കുന്ന രേഖ, ബിസിനസ് സംബന്ധിച്ച എല്ലാ രേഖകളും, ഉടമസ്ഥരുടെ ആസ്തിയുടേയും ബാധ്യതയുടേയും കണക്കുകള്‍, കൂട്ടു സംരംഭങ്ങള്‍ക്ക് ഘടന സംബന്ധിച്ച രേഖകള്‍, വാടക കരാര്‍, ബാലന്‍സ് ഷീറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ പദ്ധതിക്കായി അപേക്ഷിക്കുമ്പോള്‍ ഹാജരാക്കണം. 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ മൂന്ന് വര്‍ഷത്തെ ബാലന്‍സ് ഷീറ്റ്, പ്രോജക്ട് റിപ്പോര്‍ട്ട്, ഉത്പന്ന നിര്‍മാണ പ്രക്രിയ എന്നിവയും നല്‍കണം.

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ, 33,359 കോടി രൂപ ഉള്‍പ്പെടുന്ന 1.40 ലക്ഷത്തിലധികം അപേക്ഷകള്‍ പദ്ധതിയുടെ ഭാഗമായി ലഭിച്ചു. അതില്‍ 27,535 കോടി രൂപ ഉള്‍പ്പെടുന്ന 1.22 ലക്ഷം അപേക്ഷകള്‍ 367 ഇടപാടുകാര്‍ വഴി അനുവദിച്ചിട്ടുണ്ട്. നിലവില്‍ 2025 വരെ ഈ പദ്ധതി പ്രാബല്യത്തിലുണ്ടാകും. സംരംഭങ്ങള്‍ വഴി രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നല്ലൊരു സംഭാവന നല്‍കാന്‍ സ്ത്രീ സംരംഭകര്‍ക്കായിട്ടുണ്ട്. എങ്കിലും സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്ത കഴിവുള്ള നിരവധി പേര്‍ ഇന്നുമുണ്ട്. അവര്‍ക്കൊരു കൈത്താങ്ങാകുകയാണ് സ്റ്റാന്‍ഡ് അപ് ഇന്ത്യ.