image

8 Jun 2022 5:02 AM GMT

Technology

 കാർപ്ലേ  സോഫ്റ്റ് വെയറുമായി  ആപ്പിൾ ഓട്ടോമൊബൈൽ മേഖലയിലേക്ക്

MyFin Desk

 കാർപ്ലേ  സോഫ്റ്റ് വെയറുമായി  ആപ്പിൾ ഓട്ടോമൊബൈൽ മേഖലയിലേക്ക്
X

Summary

മൊബൈൽ ലോകത്തു നിന്നും ഓട്ടോമൊബൈൽ മേഖലയിലേക്ക്  ആപ്പിൾ ചുവടു വയ്ക്കുന്നു. ഉടൻ പുറത്തിറങ്ങാൻ പോകുന്ന ആപ്പിളിന്റെ  കാർപ്ലേ സോഫ്റ്റ്‌വെയർ  കാറിലെ ഓരോ സ്‌ക്രീനും  നിങ്ങളുടെ മൊബൈൽ  നിയന്ത്രണത്തിലാക്കും. ഒരു ഓൾ-റൗണ്ട് ഇൻ-കാർ സോഫ്‌റ്റ്‌വെയർ സൊല്യൂഷൻ ആയിട്ടാണ് കാർപ്ലേ സജ്ജീകരിച്ചിരിക്കുന്നത്. അതായത്, കാർപ്ലേയ്‌ക്ക് വാഹനത്തിനുള്ളിൽ ഒന്നിലധികം സ്‌ക്രീനുകളെ നിയന്ത്രിക്കാൻ കഴിയും. കാർപ്ലേയ്ക്ക് വ്യത്യസ്ത വലുപ്പത്തിലുള്ള സ്‌ക്രീനുകളുമായി പൊരുത്തപ്പെടാനാകും. കൂടാതെ, വിജ്റ്റുകൾക്കുള്ള (widgets ) ഒരു പുതിയ ഇന്റർഫേസും ഉണ്ട്. കാറിന്റെ ഇൻബിൽറ്റ് റേഡിയോ, ക്ലൈമറ്റ് കൺട്രോൾ ഫംഗ്‌ഷനുകൾ, റൂട്ട് […]


മൊബൈൽ ലോകത്തു നിന്നും ഓട്ടോമൊബൈൽ മേഖലയിലേക്ക് ആപ്പിൾ ചുവടു വയ്ക്കുന്നു. ഉടൻ പുറത്തിറങ്ങാൻ പോകുന്ന ആപ്പിളിന്റെ കാർപ്ലേ സോഫ്റ്റ്‌വെയർ കാറിലെ ഓരോ സ്‌ക്രീനും നിങ്ങളുടെ മൊബൈൽ നിയന്ത്രണത്തിലാക്കും.
ഒരു ഓൾ-റൗണ്ട് ഇൻ-കാർ സോഫ്‌റ്റ്‌വെയർ സൊല്യൂഷൻ ആയിട്ടാണ് കാർപ്ലേ സജ്ജീകരിച്ചിരിക്കുന്നത്. അതായത്, കാർപ്ലേയ്‌ക്ക് വാഹനത്തിനുള്ളിൽ ഒന്നിലധികം സ്‌ക്രീനുകളെ നിയന്ത്രിക്കാൻ കഴിയും. കാർപ്ലേയ്ക്ക് വ്യത്യസ്ത വലുപ്പത്തിലുള്ള സ്‌ക്രീനുകളുമായി പൊരുത്തപ്പെടാനാകും. കൂടാതെ, വിജ്റ്റുകൾക്കുള്ള (widgets ) ഒരു പുതിയ ഇന്റർഫേസും ഉണ്ട്.
കാറിന്റെ ഇൻബിൽറ്റ് റേഡിയോ, ക്ലൈമറ്റ് കൺട്രോൾ ഫംഗ്‌ഷനുകൾ, റൂട്ട് മാപ്പുകൾ, മ്യൂസിക് പ്ലേയേറുകൾ തുടങ്ങിയ ഇൻ കാർ ഇൻഫോടൈൻമെന്റുകളെ എല്ലാം നിയന്ത്രിക്കാൻ പുതിയ കാർപ്ലേയ്‌ക്ക് കഴിയുമെന്നും ആപ്പിൾ അറിയിച്ചു.
വിവിധ കാർ നിർമ്മാതാക്കളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ആപ്പിൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത വർഷം അവസാനത്തോടെ പിന്തുണയ്ക്കുന്ന വാഹനങ്ങളുടെ പട്ടിക ആപ്പിൾ പ്രഖ്യാപിക്കും.
.