image

12 Jun 2022 7:00 AM GMT

Stock Market Updates

ബിഎസ്ഇ നാലാം പാദ അറ്റാദായം രണ്ട് മടങ്ങ് വർധിച്ചു

Agencies

ബിഎസ്ഇ നാലാം പാദ അറ്റാദായം രണ്ട് മടങ്ങ് വർധിച്ചു
X

Summary

ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ബിഎസ്ഇയുടെ അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 71.52 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ ബിഎസ്ഇ 31.75 കോടി രൂപ അറ്റാദായമാണ് രേഖപ്പെടുത്തിയത്. എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ 152.18 കോടി രൂപയില്‍ നിന്ന് നാലാം പാദത്തില്‍ 204.59 കോടി രൂപയായി ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ ബോണസ് ഷെയറുകളുടെ വിപുലീകരിച്ച ഇക്വിറ്റി ക്യാപിറ്റല്‍ പോസ്റ്റ് ഇഷ്യൂവിന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍


ഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ബിഎസ്ഇയുടെ അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 71.52 കോടി രൂപയായി.

മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ ബിഎസ്ഇ 31.75 കോടി രൂപ അറ്റാദായമാണ് രേഖപ്പെടുത്തിയത്. എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ 152.18 കോടി രൂപയില്‍ നിന്ന് നാലാം പാദത്തില്‍ 204.59 കോടി രൂപയായി ഉയര്‍ന്നു.

2022 മാര്‍ച്ചില്‍ ബോണസ് ഷെയറുകളുടെ വിപുലീകരിച്ച ഇക്വിറ്റി ക്യാപിറ്റല്‍ പോസ്റ്റ് ഇഷ്യൂവിന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് രൂപ വീതമുള്ള ഓഹരിക്ക് 13.5 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു.

'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കണ്ടതുപോലെ, എല്ലാ സാമ്പത്തിക സാഹചര്യങ്ങളിലും വളരാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്ന വിധത്തില്‍ സ്ഥാപനങ്ങള്‍ക്കും നിക്ഷേപകര്‍ക്കുമായി ഉത്പന്നങ്ങളും വിപണികളും നിര്‍മ്മിക്കുന്നതിനുള്ള ഒരു തന്ത്രത്തോടെയാണ് ബിഎസ്ഇ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ബിഎസ്ഇ യഥാര്‍ത്ഥത്തില്‍ വല്ലാ സാഹചര്യങ്ങളിലും വളര്‍ച്ച നേടുന്നുണ്ട്. അത് ഒരൊറ്റ വിപണിയിലോ അസറ്റ് ക്ലാസിലോ മാത്രം അല്ല', ബിഎസ്ഇ സിഇഒ ആശിഷ്‌കുമാര്‍ ചൗഹാന്‍ പറഞ്ഞു.

'ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ചപ്പോള്‍ ആസ്തികളിലുടനീളമുള്ള ട്രെന്‍ഡുകള്‍ ഉപയോഗിക്കാന്‍ പാകത്തിന് ഞങ്ങള്‍ മികച്ച സ്ഥാനത്താണ്. ഞങ്ങളുടെ മുന്നിലുള്ള നിരവധി വളര്‍ച്ചാ അവസരങ്ങളില്‍ നിക്ഷേപിക്കുന്നതിലും നടപ്പിലാക്കുന്നതിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍, ബിഎസ്ഇയുടെ അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 141.7 കോടി രൂപയില്‍ നിന്ന് 73 ശതമാനം ഉയര്‍ന്ന് 244.93 കോടി രൂപയായി.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം നേരത്തെ 501.37 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 48 ശതമാനം ഉയര്‍ന്ന് 743.15 കോടി രൂപയായി.