image

14 Jan 2022 5:59 AM GMT

MSME

സിഡ്ബി, ചെറുകിട മേഖലയ്ക്ക് കൈത്താങ്ങ്

MyFin Desk

സിഡ്ബി, ചെറുകിട മേഖലയ്ക്ക് കൈത്താങ്ങ്
X

Summary

എം എസ് എം ഇ ക്കുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കുവാൻ ഇൻസ്റ്റിറ്യുഷണൽ ഫിനാൻസ് എന്ന പേരിൽ ഒരു പദ്ധതി സിഡ്ബി നടപ്പാക്കുന്നുണ്ട്


കേന്ദ്ര ധന മന്ത്രാലയത്തിന്ന് കീഴിൽ, ആർ ബി ഐ യുടെ മേൽനോട്ടത്തിൽ വരുന്ന, രാജ്യത്തെ പ്രധാന നാല് സാമ്പത്തിക സ്ഥാപനങ്ങളിൽ ഒന്നാണ് സിഡ്ബി അഥവാ...

കേന്ദ്ര ധന മന്ത്രാലയത്തിന്ന് കീഴിൽ, ആർ ബി ഐ യുടെ മേൽനോട്ടത്തിൽ വരുന്ന, രാജ്യത്തെ പ്രധാന നാല് സാമ്പത്തിക സ്ഥാപനങ്ങളിൽ ഒന്നാണ് സിഡ്ബി അഥവാ സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ്റ് ബാങ്ക് ഓഫ് ഇന്ത്യ. എം എസ് എം ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്ക് വേണ്ടിയുള്ള പ്രധാന സാമ്പത്തിക സ്ഥാപനമാണിത്.

തത്തുല്യ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട മറ്റു സ്ഥാപനങ്ങളുടെ ഏകോപനവും സിഡ്ബിയുടെ ചുമതലയാണ്. 1990 ൽ പാർലമെൻറ്റ് പാസ്സാക്കിയ ഒരു നിയമത്തിലൂടെയാണ് ഇത് നിലവിൽ വന്നത്. എം എസ് എം ഇ മേഖലയെ പരിപോഷിപ്പിച്ച് ഗുണനിലവാരം ഉറപ്പാക്കി ആഗോള മത്സരത്തിന്ന് തയാറാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബാങ്ക് കൂടിയാണിത്.

എം എസ് എം ഇ ക്കുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കുവാൻ ഇൻസ്റ്റിറ്യുഷണൽ ഫിനാൻസ് എന്ന പേരിൽ ഒരു പദ്ധതി സിഡ്ബി നടപ്പാക്കുന്നുണ്ട്. ഇതൊരു റീ ഫിനാൻസ് പദ്ധതിയാണ്. ഇതിന് പ്രകാരം ബാങ്കുകൾ, സ്മാൾ ഫിനാൻസ് ബാങ്ക്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ എന്നിവയ്ക്ക് ഇടക്കാല ലോണുകൾ വഴി സഹായം നൽകുന്നു.
റീ ഫിനാൻസ് കൂടാതെ എം എസ് എം ഇ സ്ഥാപനങ്ങൾക്ക് നേരിട്ടും വായ്പ നൽകാറുണ്ട്.

സമാന പ്രവർത്തനങ്ങൾക്കായി മറ്റു ചില കമ്പനികൾ കൂടി സിഡ്ബി സ്ഥാപിച്ചിട്ടുണ്ട്. എം എസ് എം ഇ ക്ക് വെഞ്ചർ ക്യാപിറ്റൽ സഹായം നൽകാൻ സിഡ്ബി വെഞ്ചർ ക്യാപിറ്റൽ ലിമിറ്റഡ്, മൂലധനം ലഭിക്കാത്ത മൈക്രോ വ്യവസായങ്ങൾക്ക് അത് ലഭ്യമാക്കാനുള്ള മുദ്ര പദ്ധതി (മൈക്രോ യൂണിറ്സ് ടെവേലോപ്മെന്റ്റ് ആൻഡ് റീഫിനാൻസ് ഏജൻസി, എം എസ് എം ഇ സ്ഥാപനങ്ങൾക്ക് റേറ്റിംഗ് നൽകുന്ന എസ് എം ഇ റേറ്റിംഗ് ഏജൻസി (ഇക്വിറ്റി
റേറ്റിംഗ്സ് ആൻഡ് റീസെർച് എന്നാണ് അതിന്ന് അറിയപ്പെടുന്നത്), എസ് എം ഇ യുടെ എൻ പി എ (നോൺ പെർഫോമിംഗ് അസ്സെറ്റ്സ്) സംബന്ധമായ കാര്യങ്ങൾക്ക് വേഗത്തിൽ തീർപ്പുണ്ടാക്കുവാൻ എസ് എം ഇ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനി തുടങ്ങിയവയാണിത്.

 

Tags: