image

15 Jan 2022 9:41 AM GMT

MSME

ഭക്ഷ്യ സബ്‌സിഡിയില്‍ നാല് ലക്ഷം കോടി രൂപ കുറവ്

MyFin Bureau

ഭക്ഷ്യ സബ്‌സിഡിയില്‍ നാല് ലക്ഷം കോടി രൂപ കുറവ്
X

Summary

കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സബ്‌സിഡി, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നാല് ലക്ഷം കോടി രൂപയില്‍ കുറവായിരിക്കുമെന്ന് ഭക്ഷ്യ വകുപ്പ് സെക്രട്ടറി സുധാന്‍സു പാണ്ഡെ വ്യക്തമാക്കി. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് (എന്‍ എഫ് എസ് എ) കീഴില്‍ ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമായി ഏകദേശം 2.25 ലക്ഷം കോടി രൂപയുടെ സബ്‌സിഡിയാണ് കണക്കാക്കുന്നത്. കൂടാതെ പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന (പി എം ജി കെ എ വൈ) നടപ്പിലാക്കുന്നതിനായി 1.47 ലക്ഷം കോടി രൂപ […]


കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സബ്‌സിഡി, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നാല് ലക്ഷം കോടി രൂപയില്‍ കുറവായിരിക്കുമെന്ന് ഭക്ഷ്യ വകുപ്പ് സെക്രട്ടറി സുധാന്‍സു പാണ്ഡെ വ്യക്തമാക്കി.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് (എന്‍ എഫ് എസ് എ) കീഴില്‍ ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമായി ഏകദേശം 2.25 ലക്ഷം കോടി രൂപയുടെ സബ്‌സിഡിയാണ് കണക്കാക്കുന്നത്. കൂടാതെ പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന (പി എം ജി കെ എ വൈ) നടപ്പിലാക്കുന്നതിനായി 1.47 ലക്ഷം കോടി രൂപ അധികമായി ചെലവാക്കിയിട്ടുണ്ടെന്നും ഓണ്‍ലൈനായി നടന്ന പത്രസമ്മേളനത്തില്‍ സെക്രട്ടറി അറിയിച്ചു.

പൊതുവിതരണ സമ്പ്രദായത്തിലൂടെ 81 കോടിയിലധികം ആളുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ കിലോയ്ക്ക് 1-3 രൂപയ്ക്ക് നല്‍കുന്നുണ്ട്.

സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ കൂടാതെ, കൊവിഡ് കാലത്ത് സര്‍ക്കാര്‍ പി എം ജി കെ എ വൈ ക്ക് കീഴിലുള്ള എന്‍എഫ്എസ്എ ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തിരുന്നു. ഈ പദ്ധതി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരെ സാധുതയുള്ളതാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ഭക്ഷ്യ സബ്‌സിഡി 5.29 ലക്ഷം കോടി രൂപയായിരുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കാര്യമായ പരിവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

"ഈ ഒരു മഹാമാരിക്കാലത്ത് മാത്രം 29,000 കോടിയിലധികം രൂപയുടെ ഭക്ഷ്യ സബ്സിഡികള്‍ വിതരണം ചെയ്തും", സുധാന്‍സു പാണ്ഡെ വ്യക്തമാക്കി.