image

12 Feb 2022 4:04 AM GMT12 Feb 2022 4:04 AM GMT

Mutual Fund

ആക്സിസ് ബ്ലൂചിപ്പ് ഫണ്ട്

Myfin Desk

ആക്സിസ് ബ്ലൂചിപ്പ് ഫണ്ട്
X

Summary

ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്റെ ആക്സിസ് ബ്ലൂചിപ്പ് ഫണ്ട് ഒരു ലാര്‍ജ്- ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീമാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇത് വിപണിയിലുണ്ട്. ഇതിന്റെ എക്സ്പെന്‍സ് റേഷ്യോ (expense ratio) 0.48 ശതമാനമാണ്. മറ്റ് ലാര്‍ജ്- ക്യാപ് ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് അല്‍പം ഉയര്‍ന്ന നിരക്കാണ്. ആക്സിസ് ബ്ലൂചിപ്പ് ഫണ്ട് കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 34,584 കോടി രൂപ മൂല്യമുള്ള ആസ്തികള്‍ കൈകാര്യം ചെയ്യുന്നു (assets under management). Nifty50 Total Return Index […]


ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്റെ ആക്സിസ് ബ്ലൂചിപ്പ് ഫണ്ട് ഒരു ലാര്‍ജ്- ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീമാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇത്...

ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്റെ ആക്സിസ് ബ്ലൂചിപ്പ് ഫണ്ട് ഒരു ലാര്‍ജ്- ക്യാപ് മ്യൂച്വല്‍ ഫണ്ട് സ്‌കീമാണ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇത് വിപണിയിലുണ്ട്. ഇതിന്റെ എക്സ്പെന്‍സ് റേഷ്യോ (expense ratio) 0.48 ശതമാനമാണ്. മറ്റ് ലാര്‍ജ്- ക്യാപ് ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് അല്‍പം ഉയര്‍ന്ന നിരക്കാണ്. ആക്സിസ് ബ്ലൂചിപ്പ് ഫണ്ട് കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 34,584 കോടി രൂപ മൂല്യമുള്ള ആസ്തികള്‍ കൈകാര്യം ചെയ്യുന്നു (assets under management). Nifty50 Total Return Index -മായാണ് ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്.

ലാര്‍ജ്- ക്യാപ് ഫണ്ടുകളില്‍ ഇതൊരു ഇടത്തരം വലിപ്പമുള്ള ഫണ്ടാണ്. ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യമാക്കി വൈവിധ്യവല്‍ക്കരിക്കപ്പെട്ട പോര്‍ട്ട്ഫോളിയോകളില്‍, പ്രത്യേകിച്ചും ലാര്‍ജ്- ക്യാപ് കമ്പനികളുടെ ഓഹരികളിലും, ഓഹരി അധിഷ്ഠിത ഉപകരണങ്ങളിലും, നിക്ഷേപിക്കുകയെന്നതാണ് ഫണ്ടിന്റെ ലക്ഷ്യം. ഇതില്‍ എക്സിറ്റ് ലോഡ് (exit load- ഫണ്ടില്‍ നിന്നും പുറത്തുകടക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന ഫീസ്)
നല്‍കേണ്ടി വരും. നിക്ഷേപത്തിന്റെ പത്ത് ശതമാനത്തില്‍ കൂടുതലുള്ള യൂണിറ്റുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ ഒരു ശതമാനം ഫീസ് നല്‍കണം. നിക്ഷേപത്തിനുള്ള കുറഞ്ഞ തുക 5000 രൂപയാണ്. ഇതിന് മുകളില്‍, കുറഞ്ഞ അധിക നിക്ഷേപ തുക 100 രൂപയാണ്. കുറഞ്ഞ എസ്ഐപി നിക്ഷേപ തുക 500 രൂപയാണ്.

ആസ്തികളിലെ നിക്ഷേപം (asset allocation)
98.22 ശതമാനം നിക്ഷേപവും ഇക്വിറ്റി (ഓഹരി) കളിലാണ്. 3.87 ശതമാനം കടപ്പത്രങ്ങളിലും. -2.09 ശതമാനം പണമായും, പണത്തിന് തുല്യമായ ഉത്പന്നങ്ങളായും സൂക്ഷിച്ചിരിക്കുന്നു. ഏറ്റവും വലിയ പത്ത് ഓഹരി നിക്ഷേപങ്ങള്‍ ആസ്തികളുടെ 67.18 ശതമാനം വരും. ഏറ്റവും ഉയര്‍ന്ന മൂന്ന് സെക്ടറുകളിലെ നിക്ഷേപം മാത്രം ആസ്തികളുടെ 67.09 ശതമാനം വരും. വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ രീതിയാണ് ഫണ്ട് അവലംബിക്കുന്നത്. 100 ശതമാനം ഫണ്ടും നിക്ഷേപിക്കുന്നത് ലാര്‍ജ്-ക്യാപ് കമ്പനികളുടെ ഓഹരികളിലാണ്.

നികുതികള്‍
ഒരു വര്‍ഷത്തിനുള്ളില്‍ ഫണ്ടില്‍ നിന്ന് പുറത്തുകടന്നാല്‍ ഇതില്‍ നിന്നുള്ള നേട്ടത്തിന് 15 ശതമാനം ഹ്രസ്വകാല മൂലധന നേട്ട നികുതി (short-term capital gains tax) നല്‍കണം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് യൂണിറ്റുകള്‍ വില്‍ക്കുന്നതെങ്കില്‍ ഒരു ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതിയില്ല. ഒരു ലക്ഷത്തിന് മുകളിലുള്ള ലാഭത്തിന് 10 ശതമാനം ദീര്‍ഘകാല മൂലധന നേട്ട നികുതി (long-term capital gains tax) നല്‍കണം. ഈ ഫണ്ടില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റ് (ലാഭവിഹിതം) നിക്ഷേപകന്റെ വരുമാനത്തില്‍ ഉള്‍പ്പെടും. അതിനാല്‍ ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്സ് (dividend distribution tax) ഓരോ നിക്ഷേപകന്റെയും ടാക്സ് സ്ലാബ് (tax slab) അനുസരിച്ച് നല്‍കേണ്ടതാണ്. കൂടാതെ, 5000 രൂപയില്‍ കൂടുതലുള്ള ഡിവിഡന്റ് വരുമാനത്തിന് ഫണ്ട് ഹൗസ് നേരിട്ട് 10 ശതമാനം ടി ഡി എസ് (tax deducted at source) ഈടാക്കുന്നതാണ്.

വാര്‍ഷിക വരുമാനം
ആക്സിസ് ബ്ലൂചിപ് ഫണ്ട് കഴിഞ്ഞ വര്‍ഷം23.10ശതമാനം വരുമാനം നല്‍കി. ഫണ്ടിന്റെ ഇതുവരെയുള്ള ശരാശരി വാര്‍ഷിക വരുമാനം 17.43 ശതമാനമാണ്. ഫണ്ടിന്റെ ഇപ്പോഴത്തെ അറ്റ ആസ്തി മുല്യം (net asset value), ജനുവരി 19 ന് കണക്കാക്കിയാല്‍, 47.28 രൂപയാണ്. ഇത് ഗ്രോത്ത് ഓപ്ഷന്‍ റെഗുലര്‍ പ്ലാനിന്റെ കണക്കാണ്.

ഫണ്ടിന്റെ ട്രെയിലിംഗ് റിട്ടേണ്‍സ് (trailing returns) ഇപ്രകാരമാണ്:
28.67% ഒന്നാം വര്‍ഷം
19.51% മൂന്നാം വര്‍ഷം
19.62% അഞ്ചാം വര്‍ഷം
13.06% തുടക്കം മുതല്‍

ഇതേ കാലയളവിലുള്ള ക്യാറ്റഗറി റിട്ടേണ്‍സ് (category returns) താഴെപ്പറയുന്നു:
33.68% ഒന്നാം വര്‍ഷം
16.58% മൂന്നാം വര്‍ഷം
16.06% അഞ്ചാം വര്‍ഷം

ഫണ്ട് മാനേജര്‍
ഈ ഫണ്ടിന്റെ മാനേജര്‍ 2016 മുതല്‍ ശ്രേയസ് ദേവാല്‍ക്കര്‍ ആണ്.

നിക്ഷേപ മേഖലകള്‍
നിരന്തരമായി ലാഭം നേടി തരാനുള്ള ആക്സിസ് ബ്ലൂചിപ്പ് ഫണ്ടിന്റെ കഴിവ് ഈ വിഭാഗത്തില്‍പ്പെടുന്ന മറ്റ് ഫണ്ടുകള്‍ക്ക് സമാനമാണ്. നഷ്ടം നിയന്ത്രിക്കാനുള്ള ഫണ്ടിന്റെ കഴിവും മികച്ചതാണ്. ഏറ്റവുമധികം പണം നിക്ഷേപിച്ചിരിക്കുന്നത് ഫിനാന്‍ഷ്യല്‍, ടെക്നോളജി, സേവന, ആരോഗ്യ, നിര്‍മ്മാണ മേഖലകളിലാണ്. മറ്റ് ഫണ്ടുകളെ അപേക്ഷിച്ച് ധനകാര്യ, ടെക്നോളജി മേഖലകളിലെ ഈ ഫണ്ടിന്റെ നിക്ഷേപങ്ങള്‍ കുറവാണ്. ഫണ്ടിന്റെ ഏറ്റവും വലിയ അഞ്ച് നിക്ഷേപങ്ങള്‍ ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, അവന്യൂ സൂപ്പര്‍മാര്‍ട്ട്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയിലാണ്.