image

12 Feb 2022 4:25 AM GMT12 Feb 2022 4:25 AM GMT

Mutual Fund

ആദിത്യ ബിര്‍ള സണ്‍ ലൈഫ് ജെന്‍-നെക്സ്റ്റ് ഡയറക്ട് ഫണ്ട്

Myfin Desk

ആദിത്യ ബിര്‍ള സണ്‍ ലൈഫ് ജെന്‍-നെക്സ്റ്റ് ഡയറക്ട് ഫണ്ട്
X

Summary

ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ടിന്റെ തീമാറ്റിക്ക്-കണ്‍സംപ്ഷന്‍ മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ജെന്‍-നെക്സ്റ്റ് ഡയറക്ട് ഫണ്ട്-ഗ്രോത്ത്. ഈ സ്‌കീം ഇക്വിറ്റിയിലും, ഇക്വിറ്റിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ യുവതലമുറയുടെ വര്‍ധിച്ചുവരുന്ന ഉപഭോക്തൃ രീതികളില്‍ നിന്ന് പ്രയോജനം ലഭിക്കുന്ന കമ്പനികളെയാണ് ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 9 വര്‍ഷമായി ഈ ഫണ്ട് വിപണിയിലുണ്ട്. ഈ ഫണ്ടിന് 2,563 കോടി രൂപ വിലയുള്ള ആസ്തികള്‍ (കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് […]


ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ടിന്റെ തീമാറ്റിക്ക്-കണ്‍സംപ്ഷന്‍ മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ്...

ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ടിന്റെ തീമാറ്റിക്ക്-കണ്‍സംപ്ഷന്‍ മ്യൂച്വല്‍ ഫണ്ട് സ്‌ക്കീമാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ജെന്‍-നെക്സ്റ്റ് ഡയറക്ട് ഫണ്ട്-ഗ്രോത്ത്. ഈ സ്‌കീം ഇക്വിറ്റിയിലും, ഇക്വിറ്റിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ യുവതലമുറയുടെ വര്‍ധിച്ചുവരുന്ന ഉപഭോക്തൃ രീതികളില്‍ നിന്ന് പ്രയോജനം ലഭിക്കുന്ന കമ്പനികളെയാണ് ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 9 വര്‍ഷമായി ഈ ഫണ്ട് വിപണിയിലുണ്ട്.

ഈ ഫണ്ടിന് 2,563 കോടി രൂപ വിലയുള്ള ആസ്തികള്‍ (കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് കണക്കാക്കിയത്) കൈവശമുണ്ട് (asset under management). ഈ നിരയില്‍പ്പെട്ട ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊരു ഇടത്തരം വലിപ്പമുള്ള (medium size) ഫണ്ടാണ്. ഈ ഫണ്ടിന്റെ എക്‌സ്പന്‍സ് റേഷ്യോ (expense ratio)1.02ശതമാനമാണ്. ഇത് മറ്റ് തീമാറ്റിക്ക് കണ്‍സംപ്ഷന്‍ ഫണ്ടുകളുടെ ചാര്‍ജിന് ഏകദേശം തുല്യമാണ്. ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത് നിഫ്റ്റി 50 ഇന്‍ഡക്സുമായിട്ടാണ്. 2021 ഒക്ടോബര്‍ 31 ലെ റെഗുലര്‍ പ്ലാന്‍ പ്രകാരം ഫണ്ടിന്റെ എക്സ്പെന്‍സ് റേഷ്യോ2.22ശതമാനമാണ്. ഈ ഫണ്ട് എക്സിറ്റ് ലോഡ് ഈടാക്കാറുണ്ട്. തൊണ്ണൂറ് ദിവസത്തിനുള്ളില്‍ യൂണിറ്റുകള്‍ വില്‍ക്കുകയാണെങ്കില്‍ എക്സിറ്റ് ലോഡ് 1 ശതമാനമായിരിക്കും. ഇതിലെ ചുരുങ്ങിയ നിക്ഷേപം 1000 രൂപയാണ്. ചുരുങ്ങിയ അധിക നിക്ഷേപവും 1000 രൂപയാണ്. ചുരുങ്ങിയ എസ്‌ഐപി (systematic investment plan) നിക്ഷേപം 1000 രൂപയാണ്.

റിട്ടേണുകള്‍
ആദിത്യ ബിര്‍ള സണ്‍ ലൈഫ് ജെന്‍ നെക്സ്റ്റ് ഡയറക്ട് ഫണ്ട്- ഗ്രോത്തിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ റിട്ടേണ്‍സ്27.06ശതമാനമാണ്. ഫണ്ട് ആരംഭിച്ചത് മുതല്‍ ശരാശരി 18.27 ശതമാനം വാര്‍ഷിക വരുമാനമാണ് ലഭിക്കുന്നത്.

ഈ ഫണ്ടിന്റെ വ്യത്യസ്ത കാലയളവിലുള്ള ട്രെയിലിംഗ് റിട്ടേണ്‍സ് (trailing returns) താഴെപ്പറയുന്നു.
38.11 ശതമാനം ഒന്നാം വര്‍ഷം
19.9ശതമാനം മൂന്നാം വര്‍ഷം
18.15 ശതമാനം അഞ്ചാം വര്‍ഷം
17.31 ശതമാനം ആരംഭിച്ചതിനു ശേഷം ഇതുവരെ.

കാറ്റഗറി റിട്ടേണ്‍സ്(category returns) താഴെപ്പറയുന്നു.
39.75 ശതമാനം ഒന്നാം വര്‍ഷം
18.54 ശതമാനം മൂന്നാം വര്‍ഷം
16.78 ശതമാനം അഞ്ചാം വര്‍ഷം

ഈ ഫണ്ടില്‍ നിന്നും കൂടുതല്‍ പണം നിക്ഷേപിച്ചിരിക്കുന്നത് എഫ്എംസിജി, ഫിനാന്‍ഷ്യല്‍, സര്‍വ്വീസസ്, ഓട്ടോമൊബൈല്‍, ഉപഭോക്തൃ മേഖലകളിലാണ്. ഈ വിഭാഗത്തിലുള്ള മറ്റു ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ജെന്‍ നെക്സ്റ്റ് ഡയറക്ട് ഫണ്ടിന് ഫിനാന്‍ഷ്യല്‍, എഫ്എംസിജി മേഖലകളില്‍ അധികം നിക്ഷേപമില്ല. ഈ ഫണ്ടിന്റെ ഏറ്റവും വലിയ അഞ്ചു നിക്ഷേപങ്ങള്‍ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, ഐടിസി ലിമിറ്റഡ് എന്നിവയുടെ ഓഹരികളിലാണ്.

ഫണ്ടിന്റെ ഏറ്റവും ഉയര്‍ന്ന 10 ഓഹരി നിക്ഷേപങ്ങള്‍ മൊത്തം ആസ്തികളുടെ 32.98 ശതമാനം വരും. ഏറ്റവും ഉയര്‍ന്ന മൂന്ന് മേഖലകളിലെ നിക്ഷേപം ആസ്തികളുടെ 61.93 ശതമാനം വരും. ഫണ്ട് പ്രധാനമായും വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ ശൈലിയാണ് പിന്തുടരുന്നത്. വ്യത്യസ്ത വിപണി മൂല്യമുള്ള കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാറുണ്ട്. ജയന്റ് ആന്‍ഡ് ലാര്‍ജ് ക്യാപ് കമ്പനികളില്‍ ഏകദേശം 62.43 ശതമാനം, മിഡ് ക്യാപ് കമ്പനികളില്‍ 30.64 ശതമാനം, സ്‌മോള്‍ ക്യാപ് കമ്പനികളില്‍ 6.9 ശതമാനം എന്നിങ്ങനെയാണ് നിക്ഷേപങ്ങള്‍.

നികുതികള്‍:
നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനകം യൂണിറ്റുകള്‍ വിറ്റാല്‍ അതില്‍ നിന്നു ലഭിക്കുന്ന ലാഭം 15 ശതമാനം ഹ്രസ്വകാല മൂലധന നേട്ട നികുതിയ്ക്ക് (short -term capital gains tax) വിധേയമാണ്. ഒരു വര്‍ഷത്തിനു ശേഷമാണ് യൂണിറ്റുകള്‍ വില്‍ക്കുന്നതെങ്കില്‍ ഒരു ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല. ഒരു ലക്ഷം രൂപയ്ക്കു മേല്‍ വരുന്ന തുകയ്ക്ക് 10 ശതമാനം ദീര്‍ഘകാല മൂലധന നേട്ട നികുതി (long -term capital gains tax) നല്‍കണം. ഡിവിഡന്റ് വരുമാനം നിക്ഷേപകന്റെ മൊത്തം വരുമാനവുമായി ചേര്‍ത്താണ് കണക്കാക്കുന്നത്. അതിനാല്‍ ഈ വരുമാനം നിക്ഷേപകന്റെ ടാക്സ് സ്ളാബിനനുസരിച്ച് നികുതിയ്ക്കു വിധേയമാണ്. കൂടാതെ, 5000 രൂപയ്ക്കു മുകളിലുള്ള ഡിവിഡന്റ് വരുമാനത്തിന് 10 ശതമാനം ടിഡിഎസ് ഫണ്ട് കമ്പനികള്‍ തന്നെ ഈടാക്കും.

ഫണ്ട് മാനേജര്‍ :
ചഞ്ചാല്‍ കണ്ടേല്‍വാളാണ് 2015 ഓഗസ്റ്റ് 26 മുതല്‍ ഈ ഫണ്ടിന്റെ മാനേജര്‍.