image

12 Feb 2022 3:24 AM GMT12 Feb 2022 3:24 AM GMT

Mutual Fund

ഇന്‍വെസ്‌കോ ഇന്ത്യ ലാര്‍ജ്-ക്യാപ് ഫണ്ട്

Myfin Desk

ഇന്‍വെസ്‌കോ ഇന്ത്യ ലാര്‍ജ്-ക്യാപ് ഫണ്ട്
X

Summary

ഇത് ഇന്‍വെസ്‌കോ മ്യൂച്ചല്‍ ഫണ്ടിന്റെ ലാര്‍ജ്-ക്യാപ് സ്‌കീമാണ്. ഈ ഫണ്ട് ആദ്യമായി വിപണിയിലെത്തിയത് 2009 ലാണ്. ലാര്‍ജ്-ക്യാപ് ഓഹരികളില്‍ നിക്ഷേപിച്ച് മൂലധനനേട്ടം സ്വന്തമാക്കുക എന്നതാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. ഇതിന്റെ 97.64% നിക്ഷേപിച്ചിരിക്കുന്നത് ഇന്ത്യന്‍ ഓഹരികളിലാണ്. ഇതില്‍ത്തന്നെ 70.17% ലാര്‍ജ്-ക്യാപ് ഓഹരികളിലും, 4.9% മിഡ്-ക്യാപ് ഓഹരികളിലും, 6.46% സ്മോള്‍-ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതിന്റെ ഇപ്പോഴത്തെ അറ്റ ആസ്തി മൂല്യം (Net Asset Value- 2022 ജനുവരി 18 ന് കണക്കാക്കിയത്) 46.80 രൂപയാണ്. ഇത് ഗ്രോത്ത് ഓപ്ഷന്‍ […]


ഇത് ഇന്‍വെസ്‌കോ മ്യൂച്ചല്‍ ഫണ്ടിന്റെ ലാര്‍ജ്-ക്യാപ് സ്‌കീമാണ്. ഈ ഫണ്ട് ആദ്യമായി വിപണിയിലെത്തിയത് 2009 ലാണ്. ലാര്‍ജ്-ക്യാപ് ഓഹരികളില്‍...

ഇത് ഇന്‍വെസ്‌കോ മ്യൂച്ചല്‍ ഫണ്ടിന്റെ ലാര്‍ജ്-ക്യാപ് സ്‌കീമാണ്. ഈ ഫണ്ട് ആദ്യമായി വിപണിയിലെത്തിയത് 2009 ലാണ്. ലാര്‍ജ്-ക്യാപ് ഓഹരികളില്‍ നിക്ഷേപിച്ച് മൂലധനനേട്ടം സ്വന്തമാക്കുക എന്നതാണ് ഈ ഫണ്ടിന്റെ ലക്ഷ്യം. ഇതിന്റെ 97.64% നിക്ഷേപിച്ചിരിക്കുന്നത് ഇന്ത്യന്‍ ഓഹരികളിലാണ്. ഇതില്‍ത്തന്നെ 70.17% ലാര്‍ജ്-ക്യാപ് ഓഹരികളിലും, 4.9% മിഡ്-ക്യാപ് ഓഹരികളിലും, 6.46% സ്മോള്‍-ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.

ഇതിന്റെ ഇപ്പോഴത്തെ അറ്റ ആസ്തി മൂല്യം (Net Asset Value- 2022 ജനുവരി 18 ന് കണക്കാക്കിയത്) 46.80 രൂപയാണ്. ഇത് ഗ്രോത്ത് ഓപ്ഷന്‍ റെഗുലര്‍ പ്ലാനിന്റെ കണക്കാണ്. ഇതിന്റെ വ്യത്യസ്ത കാലയളവുകളിലുള്ള ട്രെയിലിംഗ് റിട്ടേണ്‍സ് (trailing returns) ഇപ്രകാരമാണ്:

38.69% ഒന്നാം വര്‍ഷം
17.92% മൂന്നാം വര്‍ഷം
15.85% അഞ്ചാം വര്‍ഷം
12.89% ആരംഭിച്ചതിനു ശേഷം ഇതുവരെ

കാറ്റഗറി റിട്ടേണ്‍സ് (category returns) താഴെപ്പറയുന്നു:

33.68% ഒന്നാം വര്‍ഷം
16.58% മൂന്നാം വര്‍ഷം
16.06% അഞ്ചാം വര്‍ഷം

ഈ ഫണ്ട് ഇപ്പോള്‍ 428.69 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ കൈകാര്യം ചെയ്യുന്നു (Asset Under Management). ഈ ഫണ്ടിന്റെ റെഗുലര്‍ പ്ലാനിന്റെ എക്സ്പെന്‍സ് റേഷ്യോ (expense ratio) 2.61% ആണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് എക്സിറ്റ് ലോഡ് (exit load- ഫണ്ടില്‍ നിന്നു പുറത്തുകടക്കുമ്പോള്‍ നല്‍കേണ്ടിവരുന്ന ഫീസ്) ഈടാക്കുന്നില്ല എന്നതാണ്. ഈ ഫണ്ടില്‍ ചേരുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. ചുരുങ്ങിയ അധിക നിക്ഷേപവും 1,000 രൂപയാണ്. 100 രൂപയാണ് ചുരുങ്ങിയ എസ് ഐ പി (systematic investment plan) നിക്ഷേപത്തുക.

നിക്ഷേപമുള്ള മേഖലകള്‍:
ഈ ഫണ്ടിന്റെ കൂടുതല്‍ നിക്ഷേപങ്ങളും ഫിനാന്‍ഷ്യല്‍, ടെക്നോളജി, നിര്‍മ്മാണ, ഊര്‍ജ്ജ, ആരോഗ്യ മേഖലകളിലാണ്. മറ്റു ഫണ്ടുകളെ അപേക്ഷിച്ച് ഇതിന് ഫിനാന്‍ഷ്യല്‍, ടെക്നോളജി മേഖലകളില്‍ നിക്ഷേപം കുറവാണ്. ഇതിന്റെ ഏറ്റവും വലിയ അഞ്ചു നിക്ഷേപങ്ങള്‍ എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഫോസിസ്, ഐ സി ഐ സി ഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയിലാണ്.

നികുതികള്‍:
ഫണ്ടില്‍ ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ യൂണിറ്റുകള്‍ വിറ്റാല്‍, ലാഭത്തിന്റെ 15% നികുതി നല്‍കണം (short-term capital gains tax). ഒരു വര്‍ഷത്തിനു ശേഷം യൂണിറ്റുകള്‍ വിറ്റാല്‍ 1 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടതില്ല. ഒരു ലക്ഷത്തിനു മുകളിലുള്ള ലാഭത്തിന് 10% നികുതി നല്‍കണം (long-term capital gains tax). യൂണിറ്റുകള്‍ വില്‍ക്കുന്നില്ലെങ്കില്‍ നികുതി നല്‍കേണ്ടതില്ല.

ഡിവിഡന്റ് (ലാഭവിഹിതം):
ഡിവിഡന്റ് നിക്ഷേപകന്റെ വരുമാനമായി കണക്കാക്കുന്നതിനാല്‍ നിക്ഷേപകന്‍ ഉള്‍പ്പെട്ടിരിക്കുന്ന ടാക്സ് സ്ലാബിന് (tax slab) അനുസരിച്ച് നികുതി നല്‍കേണ്ടി വരും. ഒരു സാമ്പത്തിക വര്‍ഷത്തെ ഡിവിഡന്റ് 5,000 രൂപയില്‍ കവിഞ്ഞാല്‍ ഡിവിഡന്റ് വിതരണം ചെയ്യുന്നതിനു മുന്‍പ് ഫണ്ട് ഹൗസ് നേരിട്ട് 10% ടി ഡി എസ് ഈടാക്കുന്നതാണ്.

ഫണ്ട് മാനേജര്‍:
നിതിന്‍ ഗോസാര്‍ (Nitin Gosar) ആണ് ഈ ഫണ്ടിന്റെ മാനേജര്‍. ഇന്‍വെസ്‌കോയുടെ രണ്ടു ഫണ്ടുകള്‍ കൂടി (ഇന്‍വെസ്‌കോ ഇന്ത്യ പി എസ് യു ഇക്വിറ്റി ഫണ്ട്, ഇന്‍വെസ്‌കോ ഇന്ത്യ ഫോക്കസ്ഡ് 20 ഇക്വിറ്റി ഫണ്ട് റെഗുലര്‍ പ്ലാന്‍) ഇദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്.