image

12 Feb 2022 5:51 AM GMT12 Feb 2022 5:51 AM GMT

Mutual Fund

എച്ച് എസ് ബി സി സ്മോള്‍ക്യാപ് ഇക്വിറ്റി ഫണ്ട്

Myfin Desk

എച്ച് എസ് ബി സി സ്മോള്‍ക്യാപ് ഇക്വിറ്റി ഫണ്ട്
X

Summary

എച്ച് എസ് ബി സി മ്യൂച്വല്‍ ഫണ്ട് ഹൗസിന്റെ ഒരു ഓപ്പണ്‍-എന്‍ഡഡ് (open-ended) സ്മോള്‍ ക്യാപ് ഇക്വിറ്റി സ്‌ക്കീമാണ്. സ്മോള്‍ക്യാപ് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ച് അതില്‍ നിന്നും ദീര്‍ഘകാല മൂലധന വളര്‍ച്ചയുണ്ടാക്കുക എന്നതാണ് ഫണ്ടിന്റെ ലക്ഷ്യം. ഈ ഫണ്ട് അവതരിപ്പിച്ചത് 2005 മെയ് 19 നാണ്. 16 വര്‍ഷമായി ഇത് വിപണിയിലുണ്ട്. 352 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ ഡിസംബര്‍ 31, 2021 ലെ കണക്കനുസരിച്ച് എച്ച് എസ് ബി സി സ്മോള്‍ ക്യാപ് ഇക്വിറ്റി ഫണ്ടിന്റെ […]


എച്ച് എസ് ബി സി മ്യൂച്വല്‍ ഫണ്ട് ഹൗസിന്റെ ഒരു ഓപ്പണ്‍-എന്‍ഡഡ് (open-ended) സ്മോള്‍ ക്യാപ് ഇക്വിറ്റി സ്‌ക്കീമാണ്. സ്മോള്‍ക്യാപ് കമ്പനികളുടെ...

എച്ച് എസ് ബി സി മ്യൂച്വല്‍ ഫണ്ട് ഹൗസിന്റെ ഒരു ഓപ്പണ്‍-എന്‍ഡഡ് (open-ended) സ്മോള്‍ ക്യാപ് ഇക്വിറ്റി സ്‌ക്കീമാണ്. സ്മോള്‍ക്യാപ് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ച് അതില്‍ നിന്നും ദീര്‍ഘകാല മൂലധന വളര്‍ച്ചയുണ്ടാക്കുക എന്നതാണ് ഫണ്ടിന്റെ ലക്ഷ്യം. ഈ ഫണ്ട് അവതരിപ്പിച്ചത് 2005 മെയ് 19 നാണ്. 16 വര്‍ഷമായി ഇത് വിപണിയിലുണ്ട്. 352 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ ഡിസംബര്‍ 31, 2021 ലെ കണക്കനുസരിച്ച് എച്ച് എസ് ബി സി സ്മോള്‍ ക്യാപ് ഇക്വിറ്റി ഫണ്ടിന്റെ കയ്യിലുണ്ട്. ഇത് ഇടത്തരം വലിപ്പമുള്ള (medium-sized) ഫണ്ടാണ്.

ഈ ഫണ്ടിന്റെ റെഗുലര്‍ പ്ലാനിന്റെ എക്സ്പെന്‍സ് റേഷ്യോ, 2021 സെപ്തംബര്‍ 30 ലെ കണക്കനുസരിച്ച്, 2.51 ശതമാനമാണ്. ഇത് മറ്റു സ്മോള്‍ ക്യാപ് ഫണ്ടുകളെ അപേക്ഷിച്ച് ഉയര്‍ന്നതാണ്. ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത് S&P BSE 250 സ്മോള്‍ക്യാപ് ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സുമായാണ്. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനകം യൂണിറ്റുകള്‍ വിറ്റാല്‍ ഒരു ശതമാനം എക്സിറ്റ് ലോഡ് നല്‍കേണ്ടി വരും. ഇതിലെ ചുരുങ്ങിയ നിക്ഷേപം 5,000 രൂപയും, ചുരുങ്ങിയ അധിക നിക്ഷേപം 1,000 രൂപയുമാണ്. ചുരുങ്ങിയ എസ്ഐപി നിക്ഷേപം 500 രൂപയുമാണ്.

വരുമാനം:
കഴിഞ്ഞ ഒരു വര്‍ഷത്തെ എച്ച് എസ് ബി സി സ്മോള്‍ ക്യാപ് ഇക്വിറ്റി ഫണ്ടിന്റെ റിട്ടേണ്‍സ് 59.43 ശതമാനമാണ്. തുടക്കം മുതല്‍ ഇത് 14.25 ശതമാനം ശരാശരി വാര്‍ഷിക വരുമാനം നല്‍കുന്നുണ്ട്.

ഇതിന്റെ ട്രെയിലിംഗ് റിട്ടേണ്‍സ് (trailing returns ) ഇപ്രകാരമാണ്:
64.78% ഒന്നാം വര്‍ഷം
22% മൂന്നാം വര്‍ഷം
16.01% അഞ്ചാം വര്‍ഷം
13.99% ആരംഭിച്ചതിനു ശേഷം ഇന്നു വരെ

കാറ്റഗറി റിട്ടേണ്‍സ് (category returns) താഴെപ്പറയുന്നു:
64.03% ഒന്നാം വര്‍ഷം
25.49% മൂന്നാം വര്‍ഷം
18.29% അഞ്ചാം വര്‍ഷം

നിക്ഷേപ മേഖലകള്‍:
ഫണ്ടിന്റെ പ്രധാന നിക്ഷേപങ്ങള്‍ കെമിക്കല്‍സ്, എഞ്ചിനീയറിംഗ്, സര്‍വ്വീസസ്, ടെക്നോളജി, കണ്‍സ്ട്രക്ഷന്‍ മേഖലകളിലാണ്. ഈ വിഭാഗത്തില്‍പ്പെട്ട മറ്റു ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എച്ച് എസ് ബി സി സ്മോള്‍ ക്യാപ് ഇക്വിറ്റി ഫണ്ടിന് കെമിക്കല്‍സ്, എഞ്ചിനീയറിംഗ് മേഖലകളിലെ നിക്ഷേപം കുറവാണ്. ഈ ഫണ്ടിന്റെ ഏറ്റവും വലിയ 5 നിക്ഷേപങ്ങള്‍ ഡിക്സണ്‍ ടെക്നോളജീസ് (Dixon Technologies India), റാഡിക്കോ കെയ്റ്റന്‍ (Radico Khaitan), കാര്‍ബോറാന്‍ഡം യൂണിവേഴ്സല്‍ (Carborundum Universal), മാസ്ടെക് (Mastek), എപിഎല്‍ അപ്പോളോ ട്യൂബ്സ് (APL Appolo Tubes) എന്നിവയിലാണ്.

നികുതികള്‍:
നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനകം യൂണിറ്റുകള്‍ വിറ്റാല്‍ അതില്‍ നിന്നു ലഭിക്കുന്ന ലാഭം 15 ശതമാനം ഹ്രസ്വകാല മൂലധന നേട്ട നികുതിയ്ക്ക് (short -term capital gains tax) വിധേയമാണ്. ഒരു വര്‍ഷത്തിനു ശേഷമാണ് യൂണിറ്റുകള്‍ വില്‍ക്കുന്നതെങ്കില്‍ ഒരു ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല. ഒരു ലക്ഷം രൂപയ്ക്കു മേല്‍ വരുന്ന

തുകയ്ക്ക് 10 ശതമാനം ദീര്‍ഘകാല മൂലധന നേട്ട നികുതി (long -term capital gains tax)നല്‍കണം. ഡിവിഡന്റ് വരുമാനം നിക്ഷേപകന്റെ മൊത്തം വരുമാനവുമായി ചേര്‍ത്താണ് കണക്കാക്കുന്നത്. അതിനാല്‍ ഈ വരുമാനം നിക്ഷേപകന്റെ ടാക്സ് സ്ളാബിനനുസരിച്ച് നികുതിയ്ക്കു വിധേയമാണ്. കൂടാതെ, 5,000 രൂപയ്ക്കു മുകളിലുള്ള ഡിവിഡന്റ് വരുമാനത്തിന് 10 ശതമാനം ടിഡിഎസ് ഫണ്ട് കമ്പനികള്‍ തന്നെ ഈടാക്കും.

ഫണ്ട് മാനേജര്‍:
അങ്കുര്‍ അറോറയാണ് 2019 ഓഗസ്റ്റ് 5 മുതല്‍ ഈ ഫണ്ടിന്റെ മാനേജര്‍

Tags: